പതിനാറ് വർഷമായിട്ടും ഒരു മാറ്റവുമില്ല, അന്ന് ഇതൊക്കെ ഞങ്ങളും അന്വേഷിച്ച് നടന്നിട്ടുണ്ട്; ഓർമകളുമായി സംവൃത
ഭാഗ്യം തുണച്ചിരുന്നുവെങ്കിൽ ഇന്ന് നന്ദനത്തിലെ ബാലാമാണി സംവൃത സുനിലിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി മാറിയേനെ. കാരണം നന്ദനം സിനിമയിൽ ബാലാമണിയായി അഭിനയിക്കാൻ ആദ്യം തിരഞ്ഞെടുത്തിരുന്ന നടി സംവൃത സുനിലായിരുന്നുവത്രെ. അന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു സംവൃത. അങ്ങനെ ആ വേഷം നിരസിക്കുകയായിരുന്നു. പിന്നെയാണ് നന്ദനം സിനിമയും ബാലാമണിയും നവ്യയിലേക്ക് എത്തുന്നത്. നന്ദനം റിലീസ് ചെയ്ത് രണ്ട് വർഷങ്ങൾക്കുശേഷം സംവൃതയും നായികയായി തന്നെ മലയാള സിനിമയിൽ അരങ്ങേറി.
ദിലീപ് സിനിമ രസികനിലൂടെയായിരുന്നു തുടക്കം. സംവൃത ഇതുവരെ ചെയ്തതിൽ റിപ്പീറ്റ് വാല്യുവുള്ള സിനിമയും കഥാപാത്രവുമാണ് രസികനും തങ്കി എന്ന കഥാപാത്രവും. അതിനും വർഷങ്ങൾക്ക് മുമ്പ് അയാൾ കഥ എഴുതുകയാണ് എന്ന മോഹൻലാൽ സിനിമയുടെ ക്ലൈമാക്സ് സീനിൽ ചെറുതായി സംവൃത ഒന്ന് വന്ന് പോകുന്നുമുണ്ട്.

വെറും എട്ട് വർഷം മാത്രമാണ് സംവൃത സിനിമയിൽ സജീവമായി നിന്നത്. പിന്നീട് വിവാഹം കഴിച്ച് ഭർത്താവിനൊപ്പം വിദേശത്തേക്ക് ചേക്കേറി. രണ്ട് മക്കളുടെ അമ്മയായ താരം. വിവാഹശേഷം സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയിൽ നായിക വേഷവും റിയാലിറ്റി ഷോയിൽ മെന്ററായും ടിവി ഷോകളിൽ ഗസ്റ്റായും പങ്കെടുത്തിരുന്നു. കോഴിക്കോട്ടുകാരനായ അഖിൽ ജയരാജുമായി 2012ലായിരുന്നു സംവൃതയുടെ വിവാഹം.
2015 ഫെബ്രുവരി 21 നായിരുന്നു സംവൃതയ്ക്ക് ആദ്യത്തെ മകൻ അഗസ്ത്യ ജനിച്ചത്. ഈ വർഷമാണ് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. മകൾക്ക് രുദ്ര എന്നാണ് പേരിട്ടിരിക്കുന്നത്. 2020ൽ വീണ്ടും ഒരു ആൺകുഞ്ഞ് കൂടി പിറന്നു. കലാവാസനയുള്ളയാൾ തന്നെയാണ് ഭർത്താവ് അഖിലും അടുത്തിടെ അഖിൽ പിയാനോ വായിക്കുന്ന വീഡിയോ സംവൃത പങ്കുവെച്ചിരുന്നു.
സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതിനാൽ ആരാധകരുമായി സംവൃത സംവദിക്കുന്നതും സന്തോഷങ്ങൾ പങ്കിടുന്നതും സോഷ്യൽമീഡിയ വഴിയാണ്. ഇടയ്ക്കിടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ സംവൃത ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഫോട്ടോഷൂട്ട് ചത്രങ്ങളും മക്കളുടെയും ഭർത്താവിന്റെയും ചിത്രങ്ങളും പാചക പരീക്ഷണങ്ങളുടെ റിസൽട്ടുമെല്ലാമാണ് സംവൃതയുടെ ഐജിയിൽ നിറഞ്ഞ് നിൽക്കുന്നത്.
ഇപ്പോഴിതാ നടി പങ്കിട്ട പുതിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ജീൻസും ടോപ്പും ധരിച്ച് റോബിൻഹുഡ് സിനിമയിലെ അഭിരാമിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പുതിയ പോസ്റ്റിലെ ഫോട്ടോയിൽ സംവൃത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മറ്റൊരു പ്രത്യേകത കൂടി ഫോട്ടോയ്ക്കുണ്ട്. റോബിൻഹുഡിലെ പ്രിയന് മാത്രം ഞാൻ എന്ന പാട്ടിൽ സംവൃത ധരിച്ച അതേ ടോപ്പാണ് പതിനാറ് വർഷങ്ങൾക്കുശേഷം വീണ്ടും അണിഞ്ഞിരിക്കുന്നത്.

പെർഫെക്ട് ഫിറ്റ്... അന്നും ഇന്നും സംവൃത ചെറുപ്പമാണ് എന്നാണ് ആരാധകരുടെ കമന്റുകൾ. പതിനാറ് വർഷം ടോപ്പ് സംവൃത സൂക്ഷിച്ച് വെച്ചോ എന്നുള്ളതായിരുന്നു മറ്റ് ചില ആരാധകരെ അത്ഭുതപ്പെടുത്തിയ കാര്യം. എപ്പോഴും ആരാധകരുള്ള റൊമാന്റിക്ക് സോങ്ങാണ് റോബിൻ ഹുഡിൽ പൃഥ്വിരാജും സംവൃതയും ഒരുമിച്ച് അഭിനയിച്ച പ്രിയനുമാത്രം ഞാൻ എന്ന പാട്ട്. അന്ന് ഈ മോഡൽ ഡ്രസ്സ് അന്വേഷിച്ച് നടന്നിട്ടുണ്ടെന്നാണ് ഒരു ആരാധിക കമന്റായി കുറിച്ചത്.
ക്യാപ്ഷൻ വായിക്കുന്നതിന് മുമ്പുതന്നെ ഡ്രസ്സ് കണ്ടപ്പോൾ പ്രിയനുമാത്രം ഞാൻ പാട്ടാണ് മനസിൽ വന്നത് എന്നാണ് മറ്റൊരാൾ കുറിച്ചത്. ക്യാപ്ഷൻ വായിച്ചില്ലായിരുന്നുവെങ്കിൽ ത്രോബാക്ക് ഫോട്ടോയാണെന്ന് തെറ്റിദ്ധിരിക്കുമായിരുന്നു. സംവൃതയ്ക്ക് പ്രായമായിട്ടില്ല എന്നിങ്ങനെ എല്ലാമായിരുന്നു കമന്റുകൾ. വിവാഹം കഴിഞ്ഞപ്പോൾ സിനിമയിലേക്ക് മടങ്ങിവരണം എന്ന തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. യുഎസിലാണ് താമസിക്കാൻ പോകുന്നതെന്ന് അറിയാമായിരുന്നു.
അവിടെനിന്നും ഇവിടെ വന്ന് സിനിമ ചെയ്യുക എന്നത് സാധിക്കില്ലെന്ന് അറിയാം. പിന്നെ വിവാഹശേഷം ഞാൻ എടുത്ത തീരുമാനമായിരുന്നു സിനിമ ചെയ്യേണ്ടയെന്ന്. കരിയറിൽ വളരെ തിരക്കുളള സമയത്തായിരുന്നു എന്റെ വിവാഹം. ആ തിരക്കുകളിൽ നിന്നും മാറി കുടുംബ ജീവിതം ആസ്വദിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു അത് എന്നാണ് സിനിമയിൽ നിന്നും വിട്ടുനിന്നതിനെ കുറിച്ച് ഒരിക്കൽ പ്രതികരിച്ച് നടി പറഞ്ഞത്.


Click it and Unblock the Notifications











