twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ‌വേറൊരു ലോകമാണ് അത്, ജീവിതത്തെ മാറ്റി മറിച്ച സംഭവത്തെപ്പറ്റി പറഞ്ഞ് സംയുക്ത മേനോൻ

    |

    'തീവണ്ടി' എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സംയുക്ത മേനോൻ. ഇപ്പോൾ പൃഥ്വിരാജിന്റെ കടുവ എന്ന ചിത്രത്തിൽ വീട്ടമ്മയായി അഭിനയിച്ച് തിളങ്ങി നിൽക്കുകയാണ് താരം. പൃഥ്വരാജിൻ്റെ ഭാര്യയായി എത്തുന്ന ഏൽസ കുര്യൻ എന്ന കഥാപാത്രത്തിന് വലിയ പ്രേക്ഷക പ്രശംസ ലഭിക്കുകയും ചെയ്തു. തന്റെ വിശേഷങ്ങൾ എല്ലാം തന്റെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അഭിനയ മികവ് കൊണ്ടും ചിത്രത്തിൻ്റെ സെലക്ഷൻ കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ താരം കൂടിയാണ് സംയുക്ത.

    അടുത്തിടെ ശ്രീകണ്ഠൻ നായരുടെ 'ഫ്ലവേഴ്സ് ഒരു കോടി' എന്ന ഷോയിൽ എത്തിയപ്പോൾ സംയുക്ത സ്‌കൂബ ഡൈവിംഗ് നടത്തിയതിനെ പറ്റി പങ്കുവെച്ച അനുഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആദ്യമായി മാൽഡീവ്സിൽ പോയപ്പോഴുണ്ടായ അനുഭവമാണ് വേദിയിൽ പങ്കുവെച്ചത്.

    Samyukta

    'അവിടെ എത്തിയപ്പോൾ അപ്രതീക്ഷിതമായാണ് സ്കൂബ ഡൈവിം​ഗ് നടത്തിയത്. ആദ്യം കുറച്ച് ദൂരമാണ് പോയതെങ്കിലും വ്യത്യസ്തമായ അനുഭവം സ്കൂബ ഡൈവിങ്ങിലൂടെ ലഭിച്ചപ്പോൾ കൂടുതൽ ആഴത്തിലേക്ക് ഡൈവ് ചെയ്‌തു. ഇത് തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരനുഭവമായി മാറുകയായിരുന്നു', സംയുക്ത പറഞ്ഞു.

    അച്ഛനെ ആരെങ്കിലും അടിക്കുന്നതോ, അച്ഛൻ മരിക്കുന്നതോ ഇഷ്ടമല്ല; ഫാഷന്‍ സങ്കല്‍പ്പങ്ങളെ പറ്റി നടന്‍ കുഞ്ചന്റെ മകൾഅച്ഛനെ ആരെങ്കിലും അടിക്കുന്നതോ, അച്ഛൻ മരിക്കുന്നതോ ഇഷ്ടമല്ല; ഫാഷന്‍ സങ്കല്‍പ്പങ്ങളെ പറ്റി നടന്‍ കുഞ്ചന്റെ മകൾ

    'ജീവിതത്തോടും ജോലിയോടുമുള്ള കാഴ്ച്ചപ്പാട് അതിന് ശേഷം മാറി. അത് മറ്റൊരു ലോകമായിരുന്നുവെന്നും സംയുക്ത തന്റെ സ്‌കൂബ ഡൈവിംഗ് അനുഭവങ്ങളെ പറ്റി വേദിയിൽ പറഞ്ഞു. കടലിനടിയിലെ ചെറിയ ഗുഹകളിലൂടെയും മറ്റുമുള്ള ഡൈവ് ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളാണ് നൽകിയത്', സംയുക്ത കൂട്ടിച്ചേർത്തു.

    ക്യാൻസറിൻ്റെ മൂന്നാം സ്റ്റേജ്, സഹായിക്കാൻ ആരുമില്ല, ദൈവദൂതനെപ്പോലെ വന്നത് സുരേഷേട്ടനെന്ന് സുധീർക്യാൻസറിൻ്റെ മൂന്നാം സ്റ്റേജ്, സഹായിക്കാൻ ആരുമില്ല, ദൈവദൂതനെപ്പോലെ വന്നത് സുരേഷേട്ടനെന്ന് സുധീർ

    സംയുക്ത സിനിമ മേഖലയിൽ എത്തുന്നത് പോപ്കോൺ എന്ന ചിത്രത്തിലൂടെയാണ്. എന്നാൽ അഭിനയിക്കണം എന്ന ആ​ഗ്രഹത്തിൻ്റെ പുറത്ത് പോയി ചെയ്തതാണ് ആ സിനിമ. അന്ന് അഭിനയിക്കാനുള്ള അറിവ് വളരെ കുറവായിരുന്നു. സിനിമയുടെ ഷൂട്ടിം​ഗ് തുടങ്ങിയപ്പോൾ തന്നെ അറിയാമായിരുന്നു താൻ ചെയ്യുന്നത് ശരിയല്ല എന്ന്.

    'ഫാമിലിയെ പറഞ്ഞ് നേരയാക്കിയ മതി, അവർക്കാണ് ഏറ്റവും കൂടുതൽ‌ ഡാമേജ് വന്നത്'; റോബിനെ ഫോൺ വിളിച്ച് ബ്ലെസ്ലി!'ഫാമിലിയെ പറഞ്ഞ് നേരയാക്കിയ മതി, അവർക്കാണ് ഏറ്റവും കൂടുതൽ‌ ഡാമേജ് വന്നത്'; റോബിനെ ഫോൺ വിളിച്ച് ബ്ലെസ്ലി!

    പക്ഷെ ഏറ്റെടുത്തത് കൊണ്ട് പൂർത്തിയാക്കിയതാണ് ആ സിനിമ. അങ്ങനെ അത് ചെയ്ത് തീർത്തു. പിന്നീട് സ്വന്തമായി എന്തെങ്കിലും നേടണം എന്ന ആഗ്രഹത്തിന്റെ പുറത്ത് നിൽക്കുന്ന സമയത്താണ് തീവണ്ടിയിലേക്ക് അവസരം ലഭിക്കുന്നത്.

    Read more about: samyukta menon
    English summary
    Actress Samyukta Menon talks about the life changing experience in Scooba diving
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X