സംയുക്ത ആയത് നന്നായി, ​ഗ്ലാമറസ് വേഷങ്ങളെക്കുറിച്ചുളള ചോദ്യങ്ങൾക്ക് മാസ്സ് മറുപടി നൽകി സംയുക്ത, വീഡിയോ വൈറൽ

സിനിമയിൽ സജീവമല്ലെങ്കിലും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് സംയുക്ത വർമ്മ. വെറും നാല് വർഷം മാത്രമാണ് സംയുക്ത വർമ സിനിമയിൽ ഉണ്ടായിരുന്നത്. ആ നാല് വർഷം കൊണ്ട് പതിനെട്ടോളം സിനിമയിൽ അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സംയുക്ത. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി സംയുക്ത അരങ്ങേറ്റം കുറിച്ചത്.

ചന്ദ്രനുദിക്കുന്ന ദിക്കിൽ, വാഴുന്നോർ, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപന്തൽ, തെങ്കാശിപ്പട്ടണം, നാടൻപെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, സായ്‌‌വേർ തിരുമേനി, മേഘസന്ദേശം, നരേന്ദ്രൻ മകൻ ജയകാന്തൻ വക, നരിമാൻ, വൺമാൻ ഷോ, കുബേരൻ, മേഘമൽഹാർ തുടങ്ങി പതിനെട്ടോളം ചിത്രങ്ങളിൽ സംയുക്ത അഭിനയിച്ചു. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ആദ്യചിത്രത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം സംയുക്തക്ക് സ്വന്തമാക്കാനും കഴിഞ്ഞു.

Biju Menon

2002 ൽ ബിജു മേനോനുമായുള്ള വിവാഹ ശേഷം കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകി കൊണ്ട് സിനിമയിൽ നിന്ന് പിന്മാറിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ഇടക്ക് വിശേഷങ്ങൾ ഒക്കെ താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ സമൂബ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് സംയുക്തയുടെ പഴയകാല അഭിമുഖം വൈറലൈവുകയാണ്. ​

ഗ്ലാമറസ് വേഷങ്ങൾ ചെയ്യുന്നതിനോടുള്ള കാഴ്ചപ്പാടുകളെ പറ്റി അവതാരകൻ ചോദിക്കുമ്പോൾ വളരെ ബോൾഡ് ആയി തന്നെ മറുപടി പറയുന്നത് കാണാം. അവതാരകൻ ആവർത്തിച്ച് ആവർത്തിച്ച് ഓരോ ചോദ്യം തന്നെ ചോദിച്ച് ബുദ്ധുമുട്ടിക്കുന്നുണ്ട്.ഇന്നത്തെ നായിക നടിമാരടുത്ത് ചോദിച്ചിരുന്നെങ്കിൽ അവതാരകനിട്ട് പൊട്ടിച്ചിട്ട് പോയേനെ എന്നാണ് ആരാധകർ കമൻ്റ് ചെയ്യുന്നത്.

മലയാളത്തിൽ കുറച്ച് സിനിമയൊക്കെ ചെയ്ത് പിന്നീട് നടിമാർ തമിഴിലേക്ക് പോകുന്നത് ഒരു ട്രെൻഡ് ആണ്. അങ്ങനെ പോകുമ്പോൾ ഇവിടെ ധാവണിയൊക്കെ ധരിച്ച് സ്ക്രീനിൽ എത്തിയവർ തമിഴിലേക്ക് എത്തുമ്പോൾ ​ഗ്ലാമറസ് വേഷങ്ങളിലേക്ക് മാറു. ഭാവിയിൽ സംയുക്തയും അതുപോലെ തമിഴിലേക്ക് പോകുമോ ​ഗ്ലാമറസ് വേഷങ്ങൾ ചെയ്യുമോ എന്നാണ് ആരാധകൻ ചോദിച്ചിരിക്കുന്നത്.

വളരെ പക്വതയോടെയും പ്രസക്തമായതുമായ കാര്യങ്ങളാണ് സംയുക്ത വര്‍മ്മ മറുപടിയായി പറഞ്ഞത്. 'ഒരു നടി കഥാപാത്രത്തിനു വേണ്ടി ഗ്ലാമറസ്സാകുന്നതില്‍ തെറ്റുകാണുന്നില്ല. സത്യത്തില്‍ കഥാപാത്രത്തിനായി അത്തരമൊരു തീരുമാനം എടുക്കുന്ന നടി ചെയ്യുന്നത് ഒരു തരത്തില്‍ ത്യാഗമാണ്. സിനിമയ്ക്കു വേണ്ടി അങ്ങനെ ചെയ്യാന്‍ തയ്യാറാകുന്നത് അഭിനന്ദിക്കേണ്ട കാര്യമാണ്, സംയ്ക്ത പറഞ്ഞു.

'അവര്‍ ഇന്ന് കേരളത്തില്‍ മാത്രമല്ല, തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരങ്ങളായില്ലേ, മലയാളത്തില്‍ നിന്നു പോയി മറ്റൊരു ഭാഷയില്‍ തിളങ്ങാന്‍ പറ്റുന്നത് വലിയൊരു കാര്യമാണ്. ആര് എന്ത് ചെയ്താലും അതില്‍ തെറ്റ് കണ്ടെത്തുന്ന ഒരു പൊതുസ്വഭാവം മലയാളിക്കുണ്ട്. അതുകൊണ്ട് വിമര്‍ശനങ്ങളെ അങ്ങനെ എടുത്താല്‍ മതി. അതേസമയം ഞാന്‍ മലയാളത്തില്‍ നിന്നാണ് തുടങ്ങിയതെന്നും തമിഴിലേക്ക് പോകാനുള്ള സാധ്യത കുറവാണ്. ഗ്ലാമറസ്സായുള്ള റോളുകള്‍ ചെയ്യാന്‍ തീരെ താത്പര്യമില്ല സംയുക്ത വ്യക്തമാക്കി.

Read more about: samyukta varma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X