For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയപ്പെട്ട കുര്യച്ചായന് സ്വന്തം എല്‍സ എഴുതുന്നത്; പൃഥ്വിക്ക് സംയുക്തയുടെ കത്ത്

  |

  പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ ഇന്നാണ് തീയറ്ററുകളില്‍ റിലീസ് ചെയ്തത്. മാസ് മസാല ആക്ഷന്‍ എന്റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

  കടുവയില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കുര്യച്ചന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യ എല്‍സയായി എത്തുന്നത് നടി സംയുക്ത മേനോനാണ്. ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ സംയുക്ത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്. കുറിപ്പിനൊപ്പം സിനിമയില്‍ നിന്നുള്ള ഒരു സ്റ്റില്ലും താരം പങ്കുവെച്ചിട്ടുണ്ട്.

  അച്ചായാ,

  കയ്യില്‍ ഒതുങ്ങാതെ എല്ലാം ഒടുങ്ങും എന്ന് തോന്നുമ്പോഴും, കേസ് ജയിക്കാന്‍ ഇത്രേം ഒക്കെ വേണോ എന്ന് ചോദിക്കുമ്പോഴും, ആ കണ്ണുകളിലെ തീ കെടാതെ കാത്തുസൂക്ഷിക്കുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്. കടന്നു പോയതിനെല്ലാം ഇപ്പുറം, ഇന്ന് മലയാളം ആ തീയെ നെഞ്ചോട് ചേര്‍ക്കുന്നത് കാണുമ്പോള്‍ പറഞ്ഞാല്‍ തീരാത്ത സന്തോഷം മാത്രം.

  ആ തീ ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത് തീരാത്ത ആഘോഷങ്ങള്‍ക്കാണ്. ആള്‍ക്കൂട്ടങ്ങള്‍ക്കിപ്പുറത്ത് തികഞ്ഞ സ്‌നേഹത്തോടെ, മനസ്സ് നിറഞ്ഞ ചിരിയോടെ, ചെന്നായ് കൂട്ടങ്ങളെ വിറപ്പിക്കുന്ന വീറും വാശിയും ആവാഹിച്ച ആള്‍രൂപമായ കടുവയെ കൗതുകത്തോടെ നോക്കി നിന്നുകൊണ്ട്, ഞാനുമുണ്ട്.
  സ്വന്തം,
  എല്‍സ

  പൃഥ്വിയുടെ 'ആണ്‍ അഹന്ത'യ്ക്ക് വീണ്ടും മുറിവേല്‍ക്കുമ്പോള്‍! പഴയ ട്രാക്കിലേക്ക് മടങ്ങുന്ന ഷാജി കൈലാസ്‌

  മലയാളത്തിന് നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സംഭാവന ചെയ്ത സംവിധായകന്‍ ഷാജി കൈലാസ് ഒരിടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജാണ് കടുവയിലെ കേന്ദ്രകഥാപാത്രമായ കുര്യച്ചനെ അവതരിപ്പിക്കുന്നത്.

  സംയുക്ത മേനോന്‍, വിവേക് ഒബ്‌റോയ്, അലന്‍സിയര്‍, ബൈജു സന്തോഷ്, അര്‍ജ്ജുന്‍ അശോകന്‍, ഇന്ദ്രന്‍സ്, സുധീഷ്, കോട്ടയം രമേശ്, രാഹുല്‍ മാധവ്, സീമ, പ്രിയങ്ക, ജനാര്‍ദ്ദനന്‍, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

  ഭാര്യ ആലിയ ഭട്ടിനൊപ്പം ഷോയില്‍ വരാന്‍ താത്പര്യമില്ലെന്ന് രണ്‍ബീര്‍; കാരണം വെളിപ്പെടുത്തി കരണ്‍ ജോഹര്‍

  പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും സംയുക്തമായാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്‌റ്റേഴ്‌സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.

  ജേക്ക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം. അഭിനന്ദ് രാമാനുജവും സുജിത് വാസുദേവുമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

  ഐ.വി ശശിയുമായിട്ടുള്ള കല്യാണം നടക്കാന്‍ കാരണം ജയനാണെന്ന് നടി സീമ; ഭർത്താവിൻ്റെ വേർപാടിനെ കുറിച്ചും നടി

  തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ പാലായില്‍ നടക്കുന്ന ഒരു കഥയാണ് സിനിമയ്ക്ക് ആധാരം. കടുവാക്കുന്നേല്‍ കുര്യച്ചന്‍ എന്ന പ്ലാന്ററായാണ് പൃഥ്വിരാജ് എത്തുന്നത്. കുര്യച്ചനും അയാളുടെ നാട്ടിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുണ്ടാകുന്ന പിണക്കവും അതേത്തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്.

  അയ്യപ്പനും കോശിയും, ഡ്രൈവിങ് ലൈസന്‍സ് എന്നീ ചിത്രങ്ങളില്‍ പറയുന്ന അതേ മെയില്‍ ഈഗോയാണ് കടുവയിലും പ്രധാന തന്തു.

  കോവിഡ് കാലത്ത് ഷൂട്ട് ചെയ്ത ചിത്രം ദീര്‍ഘനാള്‍ നീണ്ടുനിന്ന നിയമപ്രശ്‌നങ്ങളുടെ പേരിലാണ് പുറത്തിറങ്ങാന്‍ വൈകിയത്. അഞ്ച് ഭാഷകളില്‍ ലോകവ്യാപകമായി റിലീസ് ചെയ്യുന്ന കടുവയ്ക്ക് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിക്കുന്നത്.

  English summary
  Actress Samyuktha Menon wrote a beautiful letter to Prithviraj Sukumaran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X