ഭര്‍ത്താവായി വരുന്നയാള്‍ എന്റെ കാര്യം നോക്കണമെന്നില്ല; പങ്കാളിയ്ക്ക് ഉണ്ടാവേണ്ട ക്വാളിറ്റിയെ പറ്റി നടി സംയുക്ത

ഇനി മുതല്‍ എന്നെ സംയുക്ത എന്ന് വിളിച്ചാല്‍ മതി. പേരിനൊപ്പമുള്ള മേനോന്‍ എടുത്ത് കളഞ്ഞെന്ന് പറഞ്ഞാണ് നടി സംയുക്ത മേനോന്‍ കഴിഞ്ഞ ദിവസം എത്തിയത്. പല അഭിമുഖങ്ങളിലൂടെയും പേര് മാറ്റിയെന്ന് നടി ഉറപ്പിച്ച് പറഞ്ഞു. അതേ സമയം തന്റെ പ്രണയത്തെ കുറിച്ചും വിവാഹസങ്കല്‍പ്പങ്ങളെ പറ്റിയും നടി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

തമിഴില്‍ അഭിനയിക്കുന്ന പുത്തന്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയതായിരുന്നു നടി. മുന്‍പുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് സംയുക്ത വ്യക്തമായി മറുപടി പറഞ്ഞിരുന്നു. ഇതിനിടയില്‍ ഇന്ത്യഗ്ലിഡ്സിന് നല്‍കിയ അഭിമുഖത്തിലൂടെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പങ്ങളെ പറ്റിയും നടി പറഞ്ഞിരിക്കുകയാണ്.

ലോകത്തിന്റെ ഏത് കോണില്‍ നിന്ന് വരുന്ന ആളാണെങ്കില്‍ പോലും തനിക്ക് കുഴുപ്പമില്ല

സ്‌കൂളില്‍ പഠിക്കുമ്പോള്‍ പത്താം ക്ലാസ് വരെ തനിക്ക് ഒരു പ്രണയവും ഉണ്ടായിട്ടില്ലെന്നാണ് സംയുക്ത പറയുന്നത്. അതുവരെ തന്റെ കൂടെ ഉണ്ടായിരുന്നവരെല്ലാം അത്രയും നല്ല സുഹൃത്തുക്കളായിരുന്നു. അതിന് ശേഷം സ്‌കൂള്‍ മാറി പോയപ്പോള്‍ പിന്നെ പ്രണയലേഖനങ്ങളൊക്കെ കിട്ടിയതായി നടി പറയുന്നു.

ഏത് നാട്ടില്‍ നിന്നുള്ള പയ്യന്‍ വിവാഹാലോചനയുമായി വന്നാല്‍ നിങ്ങള്‍ സ്വീകരിക്കുമെന്ന അവതാരകയുടെ ചോദ്യത്തിന് ലോകത്തിന്റെ ഏത് കോണില്‍ നിന്ന് വരുന്ന ആളാണെങ്കില്‍ പോലും തനിക്ക് കുഴുപ്പമില്ലെന്നാണ് നടി പറയുന്നത്.

അങ്ങനെയുള്ള ആളാണെങ്കില്‍ താന്‍ ഇംപ്രസ് ആവുമെന്ന് സംയുക്ത

ഭാവിയില്‍ പങ്കാളിയാവാന്‍ പോകുന്ന ആള്‍ക്ക് വേണ്ട മൂന്ന് ഗുണങ്ങളെ കുറിച്ചും നടി പറഞ്ഞു. ആദ്യം വേണ്ടത് ദയയാണ്. എന്റെ അടുത്ത് മാത്രമല്ല, എല്ലാവരോടും ദയയോടെ പെരുമാറുന്ന ആളായിരിക്കണം. അങ്ങനെയുള്ള ആളാണെങ്കില്‍ താന്‍ ഇംപ്രസ് ആവുമെന്ന് സംയുക്ത പറഞ്ഞു.

മാത്രമല്ല അദ്ദേഹം അറിവുള്ള ആളായിരിക്കണം, നന്നായി സംസാരിക്കാന്‍ അറിയണം. എന്താണ് ലോകത്ത് നടന്ന് കൊണ്ടിരിക്കുന്നതെന്ന് എന്നതിനെ പറ്റിയൊക്കെ അവബോധം ഉണ്ടായിരിക്കണം. മറ്റൊരു പ്രധാന കാര്യം ഞങ്ങള്‍ രണ്ട് പേരും തുല്യരാണ് എന്ന ഫീല്‍ എനിക്ക് തോന്നിപ്പിക്കണം. എനിക്ക് വേണ്ടത് ഒരു പാര്‍ട്ണര്‍ഷിപ് ആണ്.

നല്ല സുഹൃത്ത് ആയിരിക്കണം ഭര്‍ത്താവായി വരേണ്ടതെന്ന് സംയുക്ത

എന്തെങ്കിലും പ്രശ്നം വന്നാല്‍ ഞാന്‍ കൂടെയുണ്ട് എന്ന സപ്പോര്‍ട്ട് ആണ് വേണ്ടത്. പരസ്പരം പിന്തുണയുമായി ഉണ്ടാവണം. എന്റെ പ്രശ്നങ്ങളൊക്കെ പരിഹരിച്ചു തരണമെന്നും, എന്നെ നന്നായി നോക്കണമെന്നും ഞാന്‍ പറയില്ല.

എന്നെ നോക്കാന്‍ എനിക്ക് അറിയാം. എന്റെ പ്രശ്നങ്ങള്‍ ഞാന്‍ തന്നെ തീര്‍ക്കും. ഒരു കംപാനിയന്‍ഷിപ്പാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്തെങ്കിലും ഒരു പ്രശ്നം എനിക്ക് വന്നാല്‍, അവളത് പരിഹരിച്ചോളൂമെന്ന് മറ്റുള്ളവരോട് പറയുന്ന നല്ല സുഹൃത്ത് ആയിരിക്കണം ഭര്‍ത്താവായി വരേണ്ടതെന്ന് സംയുക്ത വ്യക്തമാക്കുന്നു.

വാത്തി എന്ന ചിത്രത്തിലാണ് സംയുക്ത നായികയായി അഭിനയിക്കുന്നത്

ധനുഷ് നായകനായിട്ടെത്തുന്ന വാത്തി എന്ന ചിത്രത്തിലാണ് സംയുക്ത നായികയായി അഭിനയിക്കുന്നത്. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തില്‍ അവതരിപ്പിക്കുന്നതും. ഫെബ്രുവരി പതിനേഴിന് തിയറ്ററുകളിലേക്ക് സിനിമ റിലീസിനെത്തും. ഇതിന് മുന്നോടിയായിട്ടുള്ള പ്രൊമോഷന്‍ തിരക്കുകളിലാണ് സംയുക്തയടക്കമുള്ള താരങ്ങള്‍. വാത്തി തമിഴില്‍ ഇറങ്ങുന്ന മൂവിയാണെങ്കില്‍ ഇനി വരാന്‍ പോകുന്ന രണ്ട് ചിത്രങ്ങളും തെലുങ്കിലാണ്. അതിന് ശേഷം ബൂമറാംഗ് എന്ന ചിത്രത്തിലാണ് മലയാളത്തില്‍ സംയുക്ത അഭിനയിക്കുന്നത്.

പേരിലെ ജാതി വാല്‍ മുറിച്ച് കളഞ്ഞ് കൈയ്യടി നേടിയിരിക്കുകയാണ് നടി

ഇതിനിടയില്‍ പേരിലെ ജാതി വാല്‍ മുറിച്ച് കളഞ്ഞ് കൈയ്യടി നേടിയിരിക്കുകയാണ് നടി. സിനിമയുടെ പ്രെമോഷന് എത്തിയപ്പോഴാണ് തന്നെ മേനോന്‍ ചേര്‍ത്ത് വിളിക്കേണ്ടതില്ലെന്ന് സംയുക്ത പറഞ്ഞത്. സിനിമയിലെത്തുന്ന സമയത്ത് തന്റെ പേരില്‍ വേറൊരു നടി ഉള്ളതിനാലാണ് മേനോന്‍ എന്ന് ചേര്‍ക്കേണ്ടി വന്നത്. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ലെന്നാണ് സംയുക്ത വ്യക്തമാക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X