For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുബായിൽ പോകാൻ തയ്യാറെടുത്ത് ജോമോൾ, എന്നാൽ തലേദിവസം സംഭവിച്ചത്, രസകരമായ കഥ പറഞ്ഞ് സംയുക്ത

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് 'ജോമോളും സംയുക്ത വർമ്മ'യും. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും താരങ്ങളുടെ പഴയ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. മലയാളി പ്രേക്ഷകർ വീണ്ടും സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന താരങ്ങൾ കൂടിയാണിവർ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും സോഷ്യൽ മീഡിയയിൽ താരങ്ങൾ ചർച്ചയാവാറുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്ന ഇവരുടെ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

  samtukta- jomol

  മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒതുക്കാന്‍ നോക്കി, അത് നടന്നില്ല, പൃഥ്വിരാജിനെതിരെ വിമർശനം

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കൈരളി ടിവിയ്ക്ക് നൽകിയ ജോമോളുടേയും സംയുക്തയുടേയും ഒരു പഴയ അഭിമുഖമാണ്. ദുബായിൽ സ്റ്റേജ് ഷോയ്ക്ക് പോകാൻ തയ്യാറെടുക്കുമ്പോഴുണ്ടായ ഒരു സംഭവമാണ് താരങ്ങൾ പങ്കുവെയ്ക്കുന്നത് . ദുബായിൽ പോകാൻ തയ്യാറെടുക്കുമ്പോൾ ജോമോളുടെ കാലിന് പരുക്ക് പറ്റിയതിനെ കുറിച്ചാണ് സംയുക്ത പറയുന്നത്. ദുബായിൽ പോകാൻ ഏറ്റവും കൂടുതൽ തയ്യാറെടുത്തത് ജോമോൾ ആയിരുന്നെന്നും സംയുക്ത അഭിമുഖത്തിൽ പറയുന്നുണ്ട്. ദുബായിൽ പോകുമ്പോൾ ധരിക്കാൻ അടിപൊളി വസ്ത്രങ്ങളൊക്കെ ജോമേൾ എടുത്തിരുന്നു എന്നും എന്നാൽ ഏയർപോർട്ടിൽ കാലു വയ്യാതെ മൊടന്തിയാണ് ജോമോൾ എത്തിയതെന്നും നടി കൂട്ടിച്ചേർത്തു.

  'മോനേ' എന്ന് വിളിച്ചില്ല, സെറ്റിൽ മോഹൻലാൽ ഇങ്ങനെയായിരുന്നു, വെളിപ്പെടുത്തി പൃഥ്വിരാജ്

  ഇതേ പരിപാടിയിൽ പോകുന്നതിനിടെ ജോമോളുടെ മുഖത്ത് പറ്റിയ അലർജിയെ കുറിച്ചും സംയുക്ത പറയുന്നുണ്ട്. ''ഷോയ്ക്ക് പോകുന്നതിന്റ തലേദിവസം രാത്രി ഒരു ക്രീം മാറി ഉപയോഗിച്ചു. തൊട്ട് അടുത്ത ദിവസം ബുൾഗാൻ താടി വെച്ചത് പോലെ തൊലി അടർന്ന് വരുകയായിരുന്നു എന്നും സംഭവത്തെ കുറിച്ച് സംയുക്ത പറയുന്നു. താരങ്ങളുടെ പഴയ അഭിമുഖം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. ഇന്റവ്യൂവിനോടൊപ്പം നടിമാരുടെ പഴയ ലുക്കും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

  കഷ്ടകാലം തുടങ്ങിയെന്ന് തിരിച്ചറിഞ്ഞ് സിദ്ധാർത്ഥ്, ഇനി സുമിത്രയുടെ ആവശ്യം വരും,കുടുംബവിളക്ക് എപ്പിസോഡ്...

  താരങ്ങളെ പ്രശംസിച്ചു കൊണ്ടുള്ള മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഐശ്വര്യമുള്ള മലയാളി മങ്കമാർ,ഒരു ജാഡയും ഇല്ല.... ഒപ്പം പടിക്കുന്ന പിള്ളേർ പരസ്പരം കളിയാക്കുന്ന പോലെ ഉണ്ട. കൂടാതെ ഈ അഭിമുഖത്തിന്റ ഫുൾ വീഡിയോ അപ്ലോഡ് ചെയ്യാനും ആരാധകർ പറയുന്നുണ്ട്. രണ്ട് പേരു വളരെ ക്യൂട്ടാണെന്നും ആരാധകർ പറയുന്നുണ്ട്. ഈ വീഡിയോയിൽ സംയുക്തയുടെ സഹോദരിയായും കാണിക്കുന്നുണ്ട്. ഒരു ഓണക്കാലത്തുള്ള അഭിമുഖമാണിത്. കേരള സാരി ധരിച്ചാണ് അഭിമുഖത്തിൽ സംയുക്ത എത്തിയിരിക്കുന്നത്. താരങ്ങളുടെ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

  കീർത്തിയും സുരേഷ് ഗോപിയും സഹായിക്കും, ആ വിഭാക്കാരെ പരിഗണിക്കണം, താരങ്ങളോട് ശാന്തിവിള ദിനേശ്

  ബാലതാരമായിട്ടാണ് ജോമോൾ സിനിമയിൽ എത്തിയത്. പിന്നിട് മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. യൂത്തിന്റെ പ്രിയങ്കരിയായിരുന്നു ജോമോൾ. നിറം, മയിൽപ്പീലികാവ് തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നുവിവാഹത്തോടെ സിനിമയിൽ നിന്ന് ബ്രേക്കെടുക്കുകയായിരുന്നു താരം. എന്നാൽ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മടങ്ങി എത്തിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തിൽ നടിയും എത്തുന്നുണ്ട്. നൃത്തത്തിലും ജോമോൾ സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നൃത്തം ചെയ്യുന്നതിന്റെ ചിത്രം നടി പങ്കുവെച്ചിരുന്നു. വിവാഹ ശേഷമായിരുന്നു സംയുക്തയും സിനിമ വിട്ടത്. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു സിനമ വിട്ട് പോകുന്നത്. ജോമോളെ പോലെ പ്രേക്ഷകർ വീണ്ടും സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന മുഖമാണ് സംയുക്തയുടേയും. യോഗ ക്ലാസുമായി നടി സജീവമാണ്.

  സംയുക്തയുടെ കൂടെ ഒരു പടം.. Biju Menon പറയുന്നു | Oneindia Malayalam

  വീഡിയോ; കടപ്പാട്; കൈരളിടിവി

  Read more about: samyuktha varma jomol
  English summary
  Actress Samyuktha Varma About Funny incident In Jomol Dubai journey, Throwback interview Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X