അച്ഛൻ ബിജു മേനോനൊപ്പം വളർന്ന് മകൻ ദക്ഷ് ധാർമിക്, കുടുംബസമേതം നിൽക്കുന്ന സംയുക്ത വർമയുടെ ചിത്രം വൈറൽ!

മലയാളികളുടെ​ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡിയാണ് ബിജു മേനോനും സംയുക്ത വർമയും. മഴ, മേഘമൽഹാർ, മധുരനൊമ്പരക്കാറ്റ് തുടങ്ങി വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമെ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്ന് ചിത്രങ്ങൾ കൊണ്ടുതന്നെ പ്രേക്ഷകരുടെ മനസിൽ ഇഷ്ടം നേടാൻ ഇരുവർക്കും കഴിഞ്ഞു.

വിവാഹശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത സംയുക്തയുടെ വിശേഷങ്ങൾ അറിയാൻ ഇന്നും പ്രേക്ഷകർ കാണിക്കുന്ന താൽപര്യത്തിന് പിറകിലും ആ ഇഷ്ടം തന്നെയാവാം. ബിജു മേനോന്റെ ഓരോ അഭിമുഖങ്ങളിലും ഒരു ചോദ്യമെങ്കിലും സംയുക്തയുടെ വിശേഷങ്ങളെ കുറിച്ചാവും.

സുഹൃത്തും സംവിധായകനുമായ ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ദിലീപും കാവ്യയും കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തിൽ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളെ ബിജു മേനോനും സംയുക്ത വർമയും അവതരിപ്പിച്ചിരുന്നു. അവിടെ നിന്നുള്ള പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. 2002 നവംബര്‍ 21നാണ് സംയുക്ത വര്‍മയും ബിജു മേനോനും വിവാഹിതരായത്.

Samyuktha Varma

വിവാഹസമയത്ത് 23 വയസാണ് സംയുക്തയ്ക്ക് പ്രായം. വിവാഹം കുറച്ച് നേരത്തെയായി പോയോയെന്ന് ചോദിച്ചാല്‍ അങ്ങനെ തോന്നിയിട്ടില്ലെന്നാണ് സംയുക്ത പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളത്. ഇരുവർക്കും ​ദക്ഷ് ധാർമിക് എന്നൊരു മകൻ മാത്രമാണുള്ളത്. ഇടയ്ക്ക് സിനിമാക്കാരുടെ ഫങ്ഷനുകളിൽ അച്ഛനും അമ്മയ്ക്കുമൊപ്പം ദക്ഷും പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോഴിതാ താരപുത്രന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ജാക്കറ്റും തൊപ്പിയുമിട്ട് സ്റ്റൈലിഷ് ലുക്കിലാണ് ബിജു മേനോന്‍. കറുത്ത വിന്റർ വെയറും ​ഗ്ലൗസുമാണ് സംയുക്തയുടെ വേഷം അച്ഛനെപ്പോലെ തന്നെ സ്റ്റൈലിഷ് ലുക്കിലാണ് മകൻ ​ദക്ഷും ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വളരെ നാളുകൾക്ക് ശേഷമാണ് മകനൊപ്പമുള്ള ബിജു മേനോന്റെയും സംയുക്ത വർമയുടെയും ചിത്രം സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ഫോട്ടോ കണ്ട ആരാധകരെല്ലാം ദക്ഷ് വലുതായി എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. അച്ഛന്റെ തോളൊപ്പമായല്ലോയെന്നും കമന്റുകളുണ്ട്. മൂന്ന് പേരും വിദേശത്ത് പോയപ്പോൾ‌ പകർത്തിയ ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. എങ്ങോട്ടേക്കാണ് നിങ്ങളുടെ യാത്രയെന്നായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം.

തണുപ്പുള്ള ഏതോ സ്ഥലത്തേക്കാണ് പോവുന്നതെന്ന് തോന്നുന്നു... എന്തായാലും യാത്രാമംഗളങ്ങള്‍ എന്നും ചിലർ കുറിച്ചു. സംയുക്ത അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴാണ് മകന്റെ വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്. 'ധാര്‍മിക് എന്ന പേര് സെലക്റ്റ് ചെയ്തത് ബിജുവേട്ടനാണ്. ദക്ഷ് എന്റെ കണ്ടെത്തലായിരുന്നു.'

Samyuktha Varma

'ഞങ്ങള്‍ രണ്ടുപേരും കൂടിയാണ് ദക്ഷ് ധാർമിക് എന്ന പേര് തീരുമാനിച്ചത്. അവന്‍ ഇതുവരെ അഭിനയിക്കണമെന്ന് പറഞ്ഞിട്ടില്ല. ഭാവിയില്‍ അവന്റെ തീരുമാനം അവന്‍ തന്നെ പറയട്ടെ. സിനിമയില്‍ വരണമെന്ന് ഞങ്ങളും അവനോട് പറഞ്ഞിട്ടില്ല. അവന്റെ ബെസ്റ്റ്ഫ്രണ്ടാണ് ഞാന്‍. അവന്‍ നന്നായി ചിത്രം വരയ്ക്കാറുണ്ട്. അച്ഛനാണ് അവന്റെ ഹീറോ.'

'മഴയെന്ന ചിത്രം കണ്ട് അച്ഛന്‍ നന്നായി അഭിനയിച്ചിട്ടുണ്ട്. നായിക അമ്മയെപ്പോലെയുണ്ടല്ലോ എന്നായിരുന്നു അവന്റെ കമന്റ്. ഇപ്പോഴും അവനെ കാണുമ്പോള്‍ ആളുകള്‍ അമ്മയെപ്പോലെയുണ്ടെന്ന് പറയാറുണ്ടെന്നും', മുമ്പൊരിക്കൽ കുടുംബവിശേഷങ്ങൾ പങ്കുവെക്കവെ സംയുക്ത പറഞ്ഞിരുന്നു.

ജീവിക്കാൻ പഠിപ്പിച്ചത് ബിജു മേനോനാണെന്ന് ഒരു അഭിമുഖത്തിൽ സംയുക്ത പറഞ്ഞിരുന്നു. സത്യൻ അന്തിക്കാട് ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങൾ ആയിരുന്നു സംയുക്തയുടെ ആദ്യ ചിത്രം. പതിനെട്ടോളം ചിത്രങ്ങളിൽ അഭിനയിച്ച സംയുക്തയുടെ മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയിട്ടുണ്ട്. കുബേരൻ ആയിരുന്നു സംയുക്ത ഒടുവിൽ അഭിനയിച്ച ചിത്രം.

More from Filmibeat

Read more about: samyuktha varma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X