For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ശീർഷാസനവും ചക്രാസനവുമെല്ലാം നിഷ്പ്രയാസം വഴങ്ങുന്നു'; ആരാധകരെ അതിശയിപ്പിച്ച് സംയുക്ത വർമ!

  |

  ശശീര സംരക്ഷണത്തിലും സൗന്ദര്യ സംരക്ഷണത്തിലും ശ്രദ്ധ ചെലുത്തുന്ന ആളുകൾ അതിനായി ഇപ്പോൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് യോ​ഗയേയാണ്. സിനിമാ താരങ്ങളും മറ്റ് സെലിബ്രിറ്റികളും യോ​ഗയ്ക്ക് നിത്യ ജീവിതത്തിലുള്ള പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ് മനസിലാക്കി കൊടുത്തതോടെ സമ്മർദം നിറഞ്ഞ ജീവിതത്തിൽ ആശ്വാസം കണ്ടെത്താനും ആരോ​ഗ്യം സംരക്ഷിക്കാനുമെല്ലാം ജനങ്ങൾ ഏറെയും ആശ്രയിക്കുന്നത് യോ​ഗയെയാണ്. ചിട്ടയായ ജീവിതം കെട്ടിപടുക്കാനും മാനസീകാരോ​ഗ്യം സംരക്ഷക്കാനും മനസിനും ശരീരത്തിനും ചെറുപ്പം നൽകാനുമെല്ലാം യോ​ഗ സഹായിക്കുമെന്നാണ് പഠനങ്ങൾ പോലും പറയുന്നത്.

  Also Read: 'തലമുറകളായി കൈമാറി വരുന്നത്, ഞാൻ വിവാഹത്തിന് അണിഞ്ഞിരുന്നു, അല്ലിയും ഭാവിയിൽ അണിയും'; സുപ്രിയ മേനോൻ!

  ബോളിവുഡ് സുന്ദരി ശിൽപാ ഷെട്ടി അമ്പതിനോട് അടുക്കുമ്പോഴും ചെറുപ്പവും ശരീര സൗന്ദര്യവും മെയ്വഴക്കവും കാത്തുസൂക്ഷിക്കുന്നത് ദിവസേനയുള്ള യോ​ഗ മുടക്കാത്തതിനാലാണെന്ന് താരം പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ താരസുന്ദരിമാരും നടന്മാരുമെല്ലാം യോ​ഗ അഭ്യസിക്കുന്നവരാണ്. അത്തരത്തിൽ യോ​ഗയോട് അതീവ താൽപര്യമുള്ള നടിയാണ് സംയുക്ത വർമ. സിനിമാ അഭിനയം അവസാനിപ്പിച്ച സംയുക്തയുടെ വിശേഷങ്ങൾ സോഷ്യൽമീഡിയ വഴിയാണ് ആരാധകർ അറിയുന്നത്. നാൽപത്തിരണ്ടുകാരിയായ സംയുക്ത എല്ലാവിധ യോ​ഗ അഭ്യാസ മുറകളും നിഷ്പ്രയാസം ചെയ്യും.

  Also Read: 'വിജയിച്ചുവെന്ന് പറയാറായിട്ടില്ല... ഇനിയുമുണ്ട് ഒരുപാട് ​ദൂരം'; പതിനാറ് കീമോയും പൂർത്തിയാക്കി നടി ഹംസനന്ദിനി!

  കഴിഞ്ഞ ദിവസം സംയുക്ത വർമ പങ്കുവെച്ച വീഡിയോയിലാണ് കാഠിന്യമേറിയ യോ​ഗമുറകൾ പോലും ‍‍ഞൊടിയിൽ താരം ചെയ്യുന്നതായി കാണുന്നത്. സംയുക്താ വർമയ്ക്ക് ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് യോഗ. യോഗയ്ക്ക് വേണ്ടിയുള്ള നടിയുടെ ആത്മസമർപ്പണം വ്യക്തമാക്കുന്ന വീഡിയോകൾ മുമ്പും സംയുക്ത വർമ പങ്കുവെച്ചിട്ടുണ്ട്. അടുത്ത കാലത്ത് വിന്യാസ യോഗ പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ സന്തോഷം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. മൈസൂർ ഹെൽത് യോഗ കേന്ദ്രയുടെ അഷ്ടാംഗ യോഗ ടീച്ചേഴ്സ് ട്രെയ്നിങ് ലെവൽ സർട്ടിഫിക്കറ്റായിരുന്നു സംയുക്തയ്ക്ക് അന്ന് ലഭിച്ചത്.

  കടിപ്പമേറിയ വിവിധ യോഗാമുറകൾ പരിശീലനത്തിലൂടെ അനായാസമായി സംയുക്ത വർമ ഇപ്പോൾ ചെയ്യുന്നുണ്ട്. കൊഴുപ്പ് ഇല്ലാതാക്കുന്നതിനായി അധിക സ്റ്റെപ്പുകൾ കൂടി ചേർത്തുള്ള സൂര്യ നമസ്കാരം, ചക്രാസനം, ശീർഷാസനം, ട്രീ പോസ് അഥവാ വൃക്ഷാസനം എന്നിവയുടെ വ്യത്യസ്ത യോഗാ മുറകളാണ് സംയുക്ത പുതിയ വീഡിയോയിൽ ആരാധകർക്കായി ചെയ്ത് പങ്കുവെച്ചിരിക്കുന്നത്. മൈസൂരിലെ അഷ്ടാംഗ യോഗശാലയിലാണ് താരം യോഗാമുറകൾ പരിശീലിച്ചത്. ഏഴ് വർഷം മുമ്പ് അവിടെ വെച്ച് സംയുക്ത യോഗ ചെയ്യുന്ന ചിത്രങ്ങളും ആ സമയത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പുതിയ വീഡിയോയിൽ മൂക്കിലൂടെയുള്ള മ്യൂക്കസും പൊടിയും നീക്കം ചെയ്യുന്ന ഷഡ്ക്രിയയും സംയുക്ത ചെയ്യുന്നത് കാണാം. മുഖത്തെ പേശികളുടെ പിരിമുറുക്കം ഒഴിവാക്കുക, തലച്ചോറിനെ ശാന്തമാക്കുക, ഉത്കണ്ഠ, ദേഷ്യം, വിഷാദം എന്നിവ ലഘൂകരിക്കുക, മൂക്കിലെ വിവിധ നാഡികളെ ഉത്തേജിപ്പിക്കുക എന്നിവയാണ് ഷഡ്ക്രിയ പരിശീലിക്കുന്നതിലൂടെ ലഭിക്കുക. കാണാനുള്ള ഭം​ഗിക്ക് വേണ്ടിയല്ല... മനസിന് ശരീരത്തിനും സന്തോഷം നൽകുന്നതിന് വേണ്ടിയാണ് യോ​ഗ പരിശീലിക്കുന്നതെന്ന് സംയുക്ത പറഞ്ഞിരുന്നു.

  Recommended Video

  സംയുക്തയുടെ കൂടെ ഒരു പടം.. Biju Menon പറയുന്നു | Oneindia Malayalam

  സിനിമയിൽ തിളങ്ങി നിന്നിരുന്ന കാലത്തേക്കാൾ അതീവ സുന്ദരിയായിട്ടാണ് പുതിയ ഫോട്ടോകളിൽ സംയുക്ത പ്രത്യക്ഷപ്പെടുന്നത്. നിമിഷ നേരം കൊണ്ട് സംയുക്തയുടെ പുതിയ വീഡിയോയ്ക്ക് ഒരു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ലഭിച്ചത്. 2018 ഒക്ടോബർ മുതലാണ് സംയുക്ത വർമ സോഷ്യൽമീ‍ഡിയയിൽ സജീവമായി തുടങ്ങിയത്. ഇൻസ്റ്റ​​ഗ്രാമിലാണ് താരത്തിന് അക്കൗണ്ടുള്ളത്. ഇതിനോടകം ഒരു ലക്ഷത്തിലധികം ഫോളോവേഴ്സിനെ സംയുക്തയ്ക്ക് ലഭിച്ച് കഴിഞ്ഞു. വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ച സംയുക്തയോട് കാണുമ്പോഴും അല്ലാതെ സോഷ്യൽമീഡിയ വഴിയും ആരാധകർക്ക് എപ്പോഴും ചോദിക്കാനുള്ളത് ഇനിയെന്ന് അഭിനയത്തിലേക്ക് തിരികെ വരും എന്നാണ്. അതിന് അനുകൂലമായ മറുപടി നൽകിയില്ലെങ്കിലും സിനിമയിൽ സജീവമായിരുന്ന കാലത്ത് സംയുക്തയോട് ഉണ്ടായിരുന്ന സ്നേഹമാണ് അന്നും ഇന്നും മലയാളികളായ സിനിമാപ്രേമികൾക്ക്.

  Read more about: samyuktha varma
  English summary
  Actress Samyuktha Varma has amazed her fans by performing the toughest yoga poses, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X