രണ്ട് വർഷം സിനിമ ചെയ്തു, 23ൽ കുടുംബിനി, ഉത്തമയായ ഭാര്യയും അമ്മയും, വിരസത തോന്നാറില്ലേ?; സംയുക്ത പറയുന്നു!

ഇരുപത്തിമൂന്ന് വയസിൽ വിവാഹം കഴിച്ച് കുടുംബിനിയായി മാറുക എന്നത് ഇന്നത്തെ കാലത്തെ ഭൂരിഭാ​​ഗം പെൺകുട്ടികൾക്കും മനസിൽ പോലും ചിന്തിക്കാൻ താൽപര്യമില്ലാത്ത കാര്യമാണ്. എന്നാൽ താരപ്രഭയിൽ തിലങ്ങി നിൽക്കുമ്പോൾ സിനിമ ജീവിതം ഉപേക്ഷിച്ച് ബിജു മേനോന്റെ പത്നിയായി ഒതുങ്ങിക്കൂടിയ ആളാണ് സംയുക്ത വർമ. സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും അന്ന് സംയുക്തയെ കടത്തിവെട്ടാൻ ആരും ഉണ്ടായിരുന്നില്ല.

അങ്ങനൊരാൾ സിനിമ ജീവിതം അവസാനിപ്പിച്ച് കുടുംബിനിയായി മാറിയത് ഇന്നും പ്രേക്ഷകർക്ക് വിശ്വസിക്കാൻ കഴിയാത്ത ഒന്നാണ്. എന്നാൽ വിവാഹം നേരെത്തെ കഴിച്ചതും സിനിമ ജീവിതം അവസാനിപ്പിച്ചതുമെല്ലാം സംയുക്തയുടെ മാത്രം തീരുമാനമായിരുന്നു. ഇപ്പോഴിതാ താൻ കുടുംബിനിയായശേഷമുള്ള ജീവിതത്തെ കുറിച്ച് നടി മനസ് തുറന്ന് പഴയൊരു വീഡിയോ വീണ്ടും ശ്രദ്ധ നേടുന്നു.

Samyuktha Varma
Photo Credit: Samyuktha Varma / Instagram

അമൃത ടിവി ആർച്ചീവ്സിലാണ് വർഷങ്ങൾ പഴക്കമുള്ള അഭിമുഖം വീണ്ടും പ്രത്യക്ഷപ്പെട്ടത്. ആരാധകർക്ക് വർഷങ്ങളായുള്ള എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരങ്ങൾ നടിയുടെ മറുപടികളിലുണ്ട്. വീട്ടമ്മ റോളിൽ വിരസത തോന്നാറില്ലെന്നും താരം പറയുന്നു. ഏതൊരു വീട്ടമ്മയേയും പോലെ ഞാൻ വീട് ക്ലീൻ ചെയ്യും കുക്ക് ചെയ്യും പുസ്തകങ്ങൾ വായിക്കും നല്ല നല്ല സിനിമകൾ കാണും പിന്നെ ഹെൽത്തിന് കുറച്ച് ഇംപോർട്ടൻസ് കൊടുക്കുന്നത് കൊണ്ട് യോ​ഗ, ധ്യാനം പോലുള്ളവയും ചെയ്യുന്നുണ്ട്.

ഞാനൊരു നല്ല കുക്കാണോയെന്ന് അറിയില്ല. പക്ഷെ ബിജുവേട്ടന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ എനിക്ക് അറിയാം. ജീവിതത്തിൽ ബിജുവേട്ടൻ ഏറ്റവും കൂടുതൽ എഞ്ചോയ് ചെയ്യുന്ന ഒരു കാര്യം നല്ല സ്വാദുള്ള ഫുഡ് കഴിക്കുക, ഫ്രണ്ട്സിനൊപ്പം സമയം ചിലവഴിക്കുക എന്നതാണ്.

വർക്ക് കഴിഞ്ഞ് വന്നാൽ ഏറ്റവും കൂടുതൽ ഏഞ്ചോയ് ചെയ്യുന്നതും ഈ കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ ഭക്ഷണം കഴിച്ചാൽ തടിവെക്കും ഫി​ഗറ് പോകും ഫി​ഗർ പോയാൽ സിനിമ കിട്ടില്ല എന്നൊന്നും ഞങ്ങൾ ആരും ചിന്തിക്കാറില്ല. ലൈഫ് കുറച്ചല്ലേയുള്ളു... അതേ എഞ്ചോയ് ചെയ്യുക. എന്നിരുന്നാലും ഒരു ലിമിറ്റ് എല്ലാത്തിനും വെക്കുക. ഓവറായി വർക്കൗട്ട് ചെയ്ത് ഫി​ഗർ മെയ്ന്റെയ്ൻ ചെയ്യാനോ ഫുഡ് കൺട്രോൾ ചെയ്ത് ബിജുവേട്ടന് കൊടുക്കാതിരിക്കാനോ ഒന്നും ശ്രമിക്കാറില്ല.

അത് എനിക്ക് വിഷമമാണ്. ബിഫും ഫിഷും എല്ലാം ഇഷ്ടമുള്ളയാളാണ് അദ്ദേഹം. ഞാൻ കഴിച്ചില്ലെങ്കിലും കുക്ക് ചെയ്ത് കൊടുത്തില്ലെങ്കിൽ എനിക്ക് ഭയങ്കര സങ്കടമാണ്. എന്റെ വീട്ടിൽ നോൺ ഉണ്ടാക്കാറില്ല. പക്ഷെ ബിജുവേട്ടന് വേണ്ടി ഞാൻ അവയെല്ലാം തയ്യാറാക്കും. വീട്ടമ്മ റോളിൽ വിരസത തോന്നാറില്ല.

Samyuktha Varma
Photo Credit: Samyuktha Varma / Instagram

സിനിമയിലുള്ളതിനേക്കാൾ ഒരുപാട് ചെയ്യാൻ അവസരങ്ങൾ ഉള്ള കാലഘട്ടം വീട്ടമ്മയായിരിക്കുമ്പോഴാണ്. പുതിയ പുതിയ ഭക്ഷണരീതികൾ ട്രൈ ചെയ്യുക പാചക പരീക്ഷണം നടത്തുക എന്നത് എനിക്ക് ഇഷ്ടപ്പെട്ട കാര്യമാണ്. ടെൻഷൻ വരുമ്പോൾ പുതിയ ഓരോ ഭക്ഷണം ഉണ്ടാക്കുകയാണ് ഞാൻ ചെയ്യാറ്. വീട് വൃത്തിയാക്കുക എന്നതും എളുപ്പമുള്ള കാര്യമല്ല. വീടിനുള്ളിലെ റിലേഷൻഷിപ്പ് മെയ്ന്റൈൻ ചെയ്യുക എന്നതും വീട്ടമ്മയുടെ കടമയാണ്.

ബിജുവേട്ടനെ ടെൻഷനടിപ്പിക്കാതെ അദ്ദേഹം ജോലി കഴിഞ്ഞ് വരുമ്പോൾ നന്നായി സംസാരിക്കുക എന്നതൊക്കെ എനിക്ക് ഇഷ്ടമാണ്. ഇതിലൊന്നും ബോറടി തോന്നാറുമില്ല. ഇപ്പോൾ എന്റെ ലൈഫ് ഞാൻ നന്നായി എഞ്ചോയ് ചെയ്യുന്നു എന്നാണ് സംയുക്ത പറഞ്ഞത്. ബിജു മേനോൻ തടഞ്ഞ് വെച്ചിരിക്കുന്നതിനാലാണ് സംയുക്ത അഭിനയിക്കാൻ മടിക്കുന്നതെന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് നടിയുടെ വാക്കുകൾ.

സംസാരത്തിൽ അറിയാം... സംയുക്തയുടെ സ്വഭാവം. നല്ല ഭാര്യയാണ്, നല്ല അമ്മയാണ്, നല്ല മരുമകളാണ്. യാതൊരു ജാടയോ അഹങ്കാരമോ ഇല്ലാത്ത നല്ലൊരു സ്ത്രീ, ഈ ചിന്താ​ഗതിയാണ് കുടുംബ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഇത് ഇല്ലാത്തയിടങ്ങളിലാണ് കുടുംബ ജീവിതം തകരുന്നത്. സംയുക്തയെപോലെ എത്ര നടികളുണ്ട് കുടുംബ ജീവിതത്തിൽ വിജയിച്ചവരായി..? എന്നിങ്ങനെ നീളുന്നു പ്രേക്ഷക പ്രതികരണങ്ങൾ.

More from Filmibeat

Read more about: samyuktha varma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X