'അമ്മയെ ഓർത്തിട്ടാണ് ആത്മഹത്യ ചെയ്യാത്തതെന്നാണ് ഭാവന എന്നോടും മഞ്ജുവിനോടും പറഞ്ഞത്'; സംയുക്ത വർമ

നാല് വർഷം മാത്ര‌മാണ് ലൈംലൈറ്റിന് മുമ്പിൽ നിന്നതെങ്കിലും നാൽപത് വർഷത്തോളം സിനിമയുടെ ഭാ​ഗമായ അഭിനേത്രികൾ ഉണ്ടാക്കിയതുപോലൊരു ഓളം സൃഷ്ടിക്കാൻ സാധിച്ച നടിയാണ് സംയുക്ത വർമ. നാല് വർഷത്തിനുള്ളി‍ൽ തമിഴിലും മലയാളത്തിലുമെല്ലാമായി പതിനെട്ടോളം സിനിമകളും നിരവധി പുരസ്കാരങ്ങളും സംയുക്ത വർമ നേടിയിരുന്നു.

ഇപ്പോഴും മലയാളി പ്രതീക്ഷിക്കുന്നുണ്ട് സംയുക്ത വർമ അഭിനയത്തിലേക്ക് തിരിച്ച് വരുമെന്ന്. അത്രത്തോളം മനോഹരമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ പകരാനും അതിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് കേറാനും സംയുക്തയ്ക്ക് നിഷ്പ്രയാസം സാധിച്ചു.

സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും സിനിമാ മേഖലയിലെ എല്ലാവരുമായും ഇപ്പോഴും സൗഹൃദം സൂക്ഷിക്കുന്നുണ്ട് സംയുക്ത. വിദേശത്ത് താമസിക്കുന്ന നടി മന്യ ‌വരെ സംയുക്തയ്ക്ക് പിറന്നാളിന് ആശംസകളും സമ്മാനങ്ങളുമായി എത്താറുണ്ട്.

മാത്രമല്ല ഇടയ്ക്കെല്ലാം മഞ്ജു വാര്യർ, ഭാവന, ​ഗീതു മോഹൻദാസ് എന്നിവർക്കൊപ്പം ചിൽ ചെയ്തിരിക്കുന്ന ചിത്രങ്ങളും വൈറലാകാറുണ്ട്.

വിവാഹത്തോടെയാണ് സംയുക്ത വർമ അഭിനയം അവസാനിപ്പിച്ചത്. കുടുംബ ജീവിതം ആസ്വദിക്കാമെന്നുള്ള തീരുമാനമാണ് സിനിമയോടും അഭിനയത്തോടും വിട പറയാൻ സംയുക്തയെ പ്രേരിപ്പിച്ചത്.

ഭാവനയും സംയുക്തയും സഹോദരിമാരെപ്പോലെ

നടി ഭാവനയും സംയുക്തയും സഹോദരിമാരെപ്പോലെ പരസ്പരം സ്നേഹിക്കുന്നവരാണ്. ഭാവനയ്ക്കൊപ്പമുള്ള ഓർമകൾ പങ്കുവെക്കാൻ പറഞ്ഞാൽ സംയുക്തയ്ക്ക് വാതോരാതെ സംസാരിക്കാനാകും.

പതിനേഴ് വർഷങ്ങൾക്ക് ശേഷം ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സംയുക്ത വർമ ഇപ്പോൾ. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ‌ സംയുക്ത ഭാവനയെ കുറിച്ചും തന്റെ മറ്റ് പ്രിയ സുഹൃത്തുക്കളെ കുറിച്ചും പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

നിലത്ത് വീണ് പൊട്ടിതകർന്നിട്ടും പിന്നെയും ഉയർത്തെഴുന്നേറ്റ് വന്ന കുട്ടിയാണ് ഭാവന എന്നാണ് സംയുക്ത വർമ പറയുന്നത്. ഒരു സഹോദരിയെപ്പോലെ ഭാവനയെ സ്നേഹിക്കുന്നുവെന്നും സംയുക്ത വർമ പറയുന്നു.

പൊട്ടിച്ചിതറി താഴെ വീണുപോയി

'ഭാവന എനിക്ക് സഹോദരിയെ പോലെയാണ്. എന്റെ സഹോദരിയുടെ കൂടെയാണ് ആ കുട്ടി പഠിച്ചത്. അങ്ങനെയൊരു പരിചയം കൂടി എനിക്ക് ഭാവനയുമായിട്ടുണ്ട്. ഭാവന നിങ്ങൾ കാണുന്ന പോലെ സ്‌ട്രോങ്ങൊക്കെ ആണെങ്കിലും കഴിഞ്ഞുപോയ രണ്ട് മൂന്ന് വർഷം ആ കുട്ടി കടന്നുപോയ മെന്റൽ ട്രോമ ചെറിയ ട്രോമയൊന്നുമല്ലായിരുന്നു.'

'ഞങ്ങൾ അടുത്ത ആൾക്കാർ മാത്രമെ അത് കണ്ടിട്ടുള്ളു. പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ് തളർന്ന് പോയിടത്ത് നിന്ന് അവൾ തിരികെ വന്നതാണ്. അതിൽ നിന്ന് ഒരു ശക്തി വന്നിട്ടുള്ള കുട്ടിയാണ്.'

'എന്റെയടുത്തും മഞ്ജുവിന്റെ അടുത്തും പറയാറുണ്ട് ഞാൻ ആത്മഹത്യ ചെയ്യാത്തത് അമ്മയെ ആലോചിച്ചിട്ട് മാത്രമാണെന്ന്. അച്ഛൻ മരിച്ചിട്ട് അധികം ആയിട്ടില്ല. വളരെ നല്ലൊരു ഭർത്താവും കുടുംബവും സഹോദരനും നല്ല സുഹൃത്തുക്കളും ഉള്ള ആളാണ് ഭാവന.'

അമ്മയെ ഓർത്തിട്ടാണ് ആത്മഹത്യ ചെയ്യാത്തത്

'നല്ല സപ്പോർട്ടാണ് എല്ലാവരും ഭാവനയ്ക്ക് നൽകുന്നത്. അതൊക്കെയാണ് ഇന്ന് ആ കുട്ടി സ്‌ട്രോങ്ങ് ആയതിന് പിന്നിലെ മറ്റൊരു കാരണം. അവൾക്കുള്ളിലൊരു ദൈവാംശം ഉണ്ട്. പിന്നെ ​ഗീതു മോഹൻദാസ് അസാധ്യമായ കഴിവുള്ള സംവിധായികയാണ്.'

'അവളുടെ സുഹൃത്താണ് ഞാൻ എന്ന് പറയുന്നത് തന്നെ എനിക്ക് അഭിമാനമാണ്. മഞ്ജു വാര്യർ എനിക്ക് എന്റെ സഹോദരിയാണ്. ബഹളംവെച്ച് നടക്കുന്ന ആളല്ല മഞ്ജു. വളരെ കൂളാണ്.'

'സിനിമയിൽ അഭിനയിക്കുന്ന സമയം മുതലുള്ള പരിചയമാണ്. പാർവതി ജയറാമുമായും നല്ല സൗഹൃദമുണ്ടെന്ന്. സുരേഷ് ​ഗോപി ചേട്ടൻ സഹോദരനെപ്പോലെയാണ്' സംയുക്ത വർമ പറയുന്നു.

Recommended Video

സംയുക്ത തിരിച്ചു വരുമോ? ബിജു മേനോൻ പറയുന്നു | FIlmiBeat Malayalam
അവൾക്കുള്ളിലൊരു ദൈവാംശം ഉണ്ട്

അഞ്ച് വർഷങ്ങൾക്ക് ശേഷം ഭാവന വീണ്ടും മലയാളത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിൽ നായികയായാണ് തിരിച്ച് വരവ്.

കൊടുങ്ങല്ലൂരിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഷറഫുദ്ധീൻ, അനാർക്കലി നാസർ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. നവാഗതനായ ആദിൽ മൈമൂനത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

More from Filmibeat

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X