For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കഥാപാത്രത്തിന് വേണ്ടി ഗ്ലാമറസ്സാകുന്നതില്‍ തെറ്റില്ല, നടിമാര്‍ ചെയ്യുന്നത് ത്യാഗം'; സംയുക്ത വര്‍മ്മ പറയുന്നത്

  |

  ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നായികയായിരുന്നു സംയുക്ത വര്‍മ്മ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ സിനിമാഭിനയരംഗത്തേക്ക് കടന്നുവന്ന സംയുക്ത വര്‍മ്മയ്ക്ക് ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

  പിന്നീട് നിരവധി ഹിറ്റ് സിനിമകളിലും അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലും നടി നിറഞ്ഞുനിന്നു. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളിലെ സംയുക്തയുടെ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകമനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല.

  2002-ല്‍ നടന്‍ ബിജു മേനോനുമായുള്ള വിവാഹശേഷം സിനിമാഭിനയം വിട്ട സംയുക്ത വര്‍മ്മ ഇടയ്ക്ക് ചില ഫോട്ടോഷൂട്ടുകളിലും പരസ്യചിത്രങ്ങളിലും മാത്രമേ മുഖം കാണിച്ചിട്ടുള്ളൂ. കുടുംബജീവിതത്തിന് പ്രാധാന്യം കൊടുത്ത് സിനിമാതിരക്കുകളില്‍ നിന്നും പൂര്‍ണ്ണായി വിട്ടുനില്‍ക്കുകയാണ് താരം. എങ്കിലും താരത്തിന്റെ പുതിയ വിശേഷങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും ആരാധകരേറെയാണ്.

  Also Read: 'ഇനി നിങ്ങളുടെ അച്ഛനേയും അമ്മയേയും കുറിച്ച് പറയട്ടെ?' പ്രകോപനം തുടരുന്ന ലക്ഷ്മിപ്രിയയ്ക്ക് റിയാസിന്റെ പ്രഹരം

  തന്റെ സിനിമയോടുള്ള കാഴ്ചപ്പാടുകളെക്കുറിച്ച് തുറന്നുപറയുന്ന സംയുക്തയുടെ ഒരു പഴയകാല അഭിമുഖം ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. സംയുക്തയുടെ സിനിമാജീവിതം ആരംഭിച്ച കാലത്തുള്ള ഒരു അഭിമുഖമാണിത്.

  ഓര്‍ബിറ്റ് വീഡിയോവിഷനാണ് നടിയുമായുള്ള ഒരു അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വെള്ളിത്തിരയില്‍ തിളങ്ങുന്ന മുഖമായിട്ടും താരജാഡയില്ലാതെ മലയാളിത്തനിമയോടെ സംസാരിക്കുന്ന സംയുക്ത വര്‍മ്മയെ കണ്ട് പ്രേക്ഷകരും സന്തോഷിക്കുന്നു.

  സിനിമയില്‍ ഗ്ലാമറസ്സാകുന്നതിനെക്കുറിച്ചും താരത്തിന്റെ തമിഴ് സിനിമാരംഗപ്രവേശത്തെക്കുറിച്ചുമായിരുന്നു അവതാരകന്റെ ചോദ്യം. എന്നാല്‍ വളരെ പക്വതയോടെയും പ്രസക്തമായതുമായ കാര്യങ്ങളാണ് സംയുക്ത വര്‍മ്മ പറഞ്ഞത്.

  സംയുക്തയുടെ മറുപടി ഇങ്ങനെയായിരുന്നു: 'ഒരു നടി കഥാപാത്രത്തിനു വേണ്ടി ഗ്ലാമറസ്സാകുന്നതില്‍ ഞാന്‍ തെറ്റുകാണുന്നില്ല. പക്ഷെ, മേനിപ്രദര്‍ശനത്തിനായി മാത്രം അങ്ങനെ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. സത്യത്തില്‍ കഥാപാത്രത്തിനായി അത്തരമൊരു തീരുമാനം എടുക്കുന്ന നടി ചെയ്യുന്നത് ഒരു തരത്തില്‍ ത്യാഗമാണ്. സിനിമയ്ക്കു വേണ്ടി അങ്ങനെ ചെയ്യാന്‍ തയ്യാറാകുന്നത് അഭിനന്ദിക്കേണ്ട കാര്യമാണ്.

  മാത്രമല്ല, മലയാള നടിമാര്‍ അന്യഭാഷയിലേക്ക് ചേക്കേറുന്നതിനെക്കുറിച്ചും സംയുക്ത വര്‍മ്മ അഭിപ്രായം പറഞ്ഞു. 'അവര്‍ ഇന്ന് കേരളത്തില്‍ മാത്രമല്ല, തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരങ്ങളായില്ലേ, മലയാളത്തില്‍ നിന്നു പോയി മറ്റൊരു ഭാഷയില്‍ തിളങ്ങാന്‍ പറ്റുന്നത് വലിയൊരു കാര്യമാണ്.

  Also Read: ചീരുവിനെ ഇതിലും മനോഹരമായി എങ്ങനെ ഓര്‍ക്കാനാണ്? അമ്മയ്ക്ക് പകരം അപ്പ എന്ന് വിളിച്ച് റയാന്റെ ക്യൂട്ട് വീഡിയോ

  പക്ഷെ, മലയാളികളുടെ പൊതുസ്വഭാവത്തെക്കുറിച്ചും നടി സൂചിപ്പിച്ചു. 'ആര് എന്ത് ചെയ്താലും അതില്‍ തെറ്റ് കണ്ടെത്തുന്ന ഒരു പൊതുസ്വഭാവം മലയാളിക്കുണ്ട്. അതുകൊണ്ട് വിമര്‍ശനങ്ങളെ അങ്ങനെ എടുത്താല്‍ മതി.'അതേസമയം താന്‍ മലയാളത്തില്‍ നിന്നാണ് തുടങ്ങിയതെന്നും തമിഴിലേക്ക് പോകാനുള്ള സാധ്യത കുറവാണെന്നും സംയുക്ത പറയുന്നുണ്ട്. ഗ്ലാമറസ്സായുള്ള റോളുകള്‍ ചെയ്യാന്‍ തീരെ താത്പര്യമില്ലെന്നും സംയുക്ത വ്യക്തമാക്കുന്നു.

  വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ ആ അഭിമുഖത്തില്‍ വളരെ പക്വതയോടെ ഉചിതമായ മറുപടി നല്‍കിയ സംയുക്തയ്ക്ക് കയ്യടിക്കുകയാണ് പ്രേക്ഷകര്‍. സംയുക്തയുടെ മറുപടിയെ അഭിനന്ദിച്ച കമന്റുകളാണ് വീഡിയോയുടെ കമന്റ് ബോക്‌സുകള്‍ നിറയെ.

  Also Read: ഏഴ് തലമുറ നശിച്ചുപോകണമെന്ന് ശപിച്ചയാള്‍ തന്നെ ഒടുവില്‍ വേണ്ടിവന്നു, ഇതല്ലേ ഇരട്ടത്താപ്പെന്ന് സോഷ്യല്‍ മീഡിയ

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  Also Read: മോണിക്കയുമായി ഞാന്‍ വേര്‍പിരിഞ്ഞു; ബിഗ് ബോസില്‍ നിന്ന് വന്നതിന് ശേഷം ബ്രേക്കപ്പ് ആയെന്ന് ജാസ്മിന്‍ എം മൂസ

  വെറും നാല് വര്‍ഷം മാത്രമേ സംയുക്ത സിനിമയില്‍ അഭിനയിച്ചിട്ടുള്ളൂ. പക്ഷെ, ആ നാല് വര്‍ഷം കൊണ്ട് പതിനെട്ട് സിനിമകള്‍ ചെയ്യുകയും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കുകയും ചെയ്തു. കുബേരനാണ് സംയുക്ത വര്‍മ്മ നായികയായി അഭിനയിച്ച് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

  പിന്നീട് ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം പൂര്‍ണ്ണമായും കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കിയാണ് സംയുക്ത അഭിനയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. ഇടയ്ക്ക് സംയുക്ത സിനിമയിലേക്ക് തിരികെ വരുമെന്ന വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും പരസ്യചിത്രങ്ങളില്‍ അഭിനയിച്ചാണ് താരം തന്റെ സാന്നിദ്ധ്യം അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സംയുക്ത വര്‍മ്മ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്.

  Read more about: samyuktha varma biju menon
  English summary
  Actress Samyuktha Varma opens up about Glamorous roles in Cinema, an old interview goes viral among fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X