അന്ന് ഞങ്ങളെല്ലാം കണ്ടത് ഒരേ സ്വപ്നം, ഭയന്ന് പോയി, ശരീരം തരുന്ന സൂചനകൾ അവഗണിക്കരുത്: സംയുക്ത
വർഷങ്ങളായി യോഗ പരിശീലനം നടത്തുന്ന ആളാണ് നടി സംയുക്ത വർമ. യോഗയിലൂടെ വലിയ മാറ്റങ്ങൾ സംയുക്തയ്ക്ക് വന്നിട്ടുണ്ട്. തെെറോയ്ഡ് പോലുള്ള പ്രശ്നങ്ങളും ഇമ്മ്യൂണിറ്റി പ്രശ്നങ്ങളും സംയുക്തയ്ക്കുണ്ടായിരുന്നു. ഇതിനെല്ലാം ശമനം വന്നത് യോഗയിലൂടെയാണെന്ന് സംയുക്ത പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിൽ യോഗയെക്കുറിച്ച് സംയുക്ത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
യോഗ ചെയ്യുന്നത് ശരീരം ആക്സപ്റ്റ് ചെയ്യാൻ തുടങ്ങും. ഈ പ്രായത്തിൽ എനിക്ക് മനസിലായത് ഓരോ ഘട്ടത്തിലും റിലാക്സ് ചെയ്യാൻ പഠിക്കുക എന്നതാണ്. അതിനാണ് ഞാനിപ്പോൾ എഫേർട്ട് എടുക്കുന്നത്. ഞാനെന്നെ ഒന്നിനും ഫോഴ്സ് ചെയ്യാറില്ല. വേണമെന്ന് തോന്നുന്നത് ചെയ്യും. ആദ്യം ബോഡിയാണ് നമുക്കെല്ലാ സൂചനകളും തരിക. എനിക്കെന്റെ ബോഡിയിൽ ഭയങ്കര വിശ്വാസമാണ്. അധികം പേരും നമ്മുടെ ബോഡി തരുന്ന സിഗ്നലുകൾ ശ്രദ്ധിക്കുന്നില്ല. ഞാൻ മോയിസ്ചൊറെെസർ ഉപയോഗിക്കാറില്ല. നമ്മൾ വെള്ളം കുടിക്കാത്തത് കൊണ്ടോ തെെറോയ്ഡ് പ്രശ്നങ്ങളുള്ളത് കൊണ്ടോ ആദ്യം ചർമ്മത്തിൽ വരൾച്ച വരും.

ഇതൊന്നും നമ്മളറിയില്ല. മുഖക്കുരു വരുന്നത് എന്തൊക്കെയോ ഹോർമോൺ പ്രശ്നങ്ങളുള്ളത് കൊണ്ടാണ്. നമ്മുടെ ഭക്ഷണം ശരിയല്ലാത്തത് കൊണ്ടാണ്. ഇതെല്ലാം നമ്മളുടെ ശരീരം നമുക്ക് തരുന്ന സിഗ്നലുകളാണ്. ഇതെല്ലാം അവഗണിച്ച് ചർമ്മത്തിൽ മോയിസ്ചൊറെെലുകളും സ്കിൻ കെയർ പ്രൊഡക്ടുകളുമിടും. നമ്മുടെ ബോഡിക്ക് ഒരു ഇന്റലിജൻസ് ഉണ്ട്. എന്ത് കഴിക്കേണ്ട, കഴിക്കണം എന്ന് അതിനറിയാം. ഈ ബോഡി നമ്മളുണ്ടാക്കി എടുത്തതല്ല. അമ്മയുടെ വയറ്റിൽ ഉണ്ടായതാണ്. അത്രയും ശക്തിയും ഇന്റലിജൻസും നമ്മുടെ ശരീരത്തിനുണ്ട്. ബോഡി ഇന്റലിജൻസിനെ അവഗണിച്ച് ഓവറായി ഒന്നും ചെയ്ത് കൊടുക്കേണ്ട കാര്യമില്ല. ശരീരത്തെ ഒരുപാട് പാംപർ ചെയ്യേണ്ട. ഇത് വ്യായാമയാലും യോഗ പ്രാക്ടീസ് ആയാലുമെന്നും സംയുക്ത വർമ പറയുന്നു.
മെെസൂരിൽ രമേശ് ഷെട്ടിയുടെ ക്ലാസിൽ ഞാനും ഒരു കനേഡിയനും അമേരിക്കകാരനും ഗ്രീക്ക് പെൺകുട്ടിയുമുൾപ്പെടെ 12 പേരുണ്ടായിരുന്നു. ഇവിടെ നോൺ വെജ് കഴിക്കരുതെന്ന് മാഷ് പറഞ്ഞു. അന്ന് ശനിയാഴ്ചയാണ്. ഞങ്ങളെല്ലാവരും പിസ ഓർഡർ ചെയ്തു. ആ സമയത്ത് മെെദ, ചീസ് എന്നിവയൊന്നും കഴിക്കാൻ പാടില്ലായിരുന്നു. അന്ന് രാത്രി ഞങ്ങളെല്ലാവരും ഒരേ സ്വപ്നം കണ്ടു. നീണ്ട മുടിയുള്ള ഒരു സ്ത്രീ വേറൊരു സ്ത്രീയുടെ തലമുടി ചുറ്റിപ്പിടിച്ച് വലിച്ച് കൊണ്ട് പോകുന്ന സ്വപ്നമാണ് കണ്ടത്. പകുതി മുഖമില്ലാത്ത രൂപമാണ്. ഇതേ സ്വപ്നം ആ റൂമിലെ എല്ലാവരും കണ്ടു. ഞങ്ങളെല്ലാവരും കണ്ടത് ഒരേ സമയത്താണ്. ഞാൻ തന്നെ മുടി അഴിച്ചിട്ട് എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നതാണ് കണ്ടത്. കണ്ണാടിയാണോ എനിക്ക് തോന്നുന്നതാണോ എന്ന് വിചാരിച്ചു. എന്റെ അതേ രൂപത്തിൽ. അത് തനിക്ക് വല്ലാതെ പേടിയായ സംഭവമാണെന്നും സംയുക്ത വർമ പറഞ്ഞു.
കുടുംബവും സ്ത്രീകൾ ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുന്നത് ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന കാര്യമാണ്. എന്റെ കല്യാണത്തിന് മുമ്പേ ഞാനത് പറഞ്ഞിട്ടുണ്ട്. പക്ഷെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യവും അതാണ്. സ്ത്രീകൾക്ക് കൂടുതൽ ആത്മാർത്ഥത കാണിക്കാനുള്ള ത്വര ഉണ്ട്. താനിപ്പോഴുള്ള ജീവിതത്തിൽ സന്തോഷവതിയാണെന്നും സംയുക്ത പറയുന്നുണ്ട്.


Click it and Unblock the Notifications
