twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ശ്വസംമുട്ടൽ അടക്കമുള്ള രോ​ഗങ്ങൾ ബുദ്ധിമുട്ടിച്ചു, 20 വർഷമായി യോ​ഗ ചെയ്യുന്നു'; സംയുക്ത വർമ

    |

    ഇന്ന് ജൂൺ 21 അന്താരാഷ്ട്ര യോ​ഗ ദിനമായി ആചരിക്കുകയാണ്. സോഷ്യൽമീഡിയ മുഴുവൻ യോ​ഗയുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് നിറയുന്നത്. മനുഷ്യത്വത്തിനായി യോഗ എന്നതാണ് ഇത്തവണത്തെ യോഗദിന സന്ദേശം.

    യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി 2015 മുതൽ എല്ലാ വർഷവും ജൂൺ 21ന് രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കുന്നുണ്ട്.

    ശരീരം, മനസ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ കൊണ്ടുവരുന്നതിനാണ് യോ​ഗ ദിനം ആചരിക്കുന്നത്.

    'ദിൽഷയോട് എനിക്കും ക്രഷുണ്ട്, ഞാനൊരു സൗന്ദര്യ ആരാധകനും കാട്ടുകോഴിയുമാണെന്ന് ഭാര്യയ്ക്ക് അറിയാം'; വിനയ്'ദിൽഷയോട് എനിക്കും ക്രഷുണ്ട്, ഞാനൊരു സൗന്ദര്യ ആരാധകനും കാട്ടുകോഴിയുമാണെന്ന് ഭാര്യയ്ക്ക് അറിയാം'; വിനയ്

    ഒരു പ്രത്യേക ഭക്ഷണക്രമം നിലനിർത്തുക, ഒരു പ്രത്യേക ശാരീരിക നില നിലനിർത്തുക, ശ്വസനരീതികൾ പരിശീലിക്കുക എന്നിവ ഉൾപ്പെടുന്ന ഈ വ്യായാമരീതി ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിന്നാണ് ഉത്ഭവിച്ചത്.

    ശരീരത്തിന്റെയും മനസിന്റേയും ശരിയായ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഒരാളുടെ ശാരീരികവും മാനസീകവുമായ ആരോഗ്യത്തിന് യോഗ അവിശ്വസനീയമാം വിധം പ്രയോജനകരമാണ്.

    ഇരുപത് വർഷത്തോളമായി യോ​ഗ അഭ്യസിക്കുന്ന താരമാണ് നടി സംയുക്ത വർമ. സംയുക്ത വർമ മാത്രമല്ല ഇന്ത്യൻ സിനിമയിലെ നിരവധി സെലിബ്രിറ്റികളുടെ ദിനചര്യയുടെ ഭാ​ഗമായി യോ​ഗ തീർന്നിരിക്കുന്നു.

    'സ്ത്രീകളെ അധിക്ഷേപിക്കുന്ന ഏക വ്യക്തി ബ്ലെസ്ലി, ബ്ലെസ്ലിയുടെ യഥാർഥ സ്വഭാവം പുറത്ത് വന്നു'; ലക്ഷ്മിപ്രിയ'സ്ത്രീകളെ അധിക്ഷേപിക്കുന്ന ഏക വ്യക്തി ബ്ലെസ്ലി, ബ്ലെസ്ലിയുടെ യഥാർഥ സ്വഭാവം പുറത്ത് വന്നു'; ലക്ഷ്മിപ്രിയ

    അനായാസമായി യോ​ഗ ചെയ്യുന്ന സംയുക്ത

    അനായാസമായി യോ​ഗ ചെയ്യുന്ന സംയുക്തയുടെ വീഡിയോകൾ മുമ്പും വൈറലായിട്ടുണ്ട്. അന്താരാഷ്ട്ര യോ​ഗ ദിനത്തിൽ താൻ യോ​ഗയിലേക്ക് തിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംയുക്ത വർമ.

    'മനുഷ്യർക്ക് ചില ശീലക്കേടുകളുണ്ട്. എന്റേത് ഏറെയും രോഗങ്ങളായിരുന്നു. അതൊന്ന് മാറ്റിയെടുക്കാനാണ് ഞാൻ ആദ്യം യോഗയിലേക്ക് എത്തിയത്. പഠിച്ചും പരിശീലിച്ചും ഞാൻ എന്നെ യോഗയിൽ ഉറപ്പിച്ചു.'

    'രണ്ട് പതിറ്റാണ്ടോളമായുള്ള ആ ഉറപ്പാണ് എനിക്കിപ്പോൾ യോഗ. യോഗ ഒരു യോജിപ്പാണ്. കൂടിച്ചേരൽ അഥവാ യൂണിയൻ എന്നുതന്നെയാണ് ആ വാക്കിന്റെ അർഥവും. ജീവാത്മാവും പരമാത്മാവും തമ്മിലാണ് ആ യോജിക്കൽ.'

    മാനസീകമായും ആത്മീയമായും ഉണരുന്നതാണ് യോഗ

    'നമ്മൾ മാനസീകമായും ആത്മീയമായും ഉണരുന്നതാണ് യോഗയുടെ ഗുണം. യോഗയെ ഒരു മതത്തിന്റേതായി കാണുന്നവരുണ്ട്. അത് സങ്കടകരമാണ്. യോഗ ഒരു ശാസ്ത്രമാണ്.'

    'നൂറ്റാണ്ടുകൾക്കുമുമ്പുള്ള ഒരു ശാസ്ത്രം. മനുഷ്യന് സുഖമായി ജീവിക്കാൻ, ശാരീരികവും മാനസികവും വൈകാരികവും ചിന്താപരവുമായി സുഖമായി ജീവിക്കാൻ കണ്ടുപിടിച്ച ശാസ്ത്രമാണത്. അതിനെന്ത് മതം.'

    'ചിലർ യോഗയെ വ്യായാമം മാത്രമായി കാണുന്നു. അതിൽ തെറ്റില്ല. ശ്വാസംമുട്ടൽ, പോളിസിസ്റ്റിക് ഓവറി, ഹോർമോൺ ഇംബാലൻസ് ഇതൊക്കെയുണ്ടായിരുന്നു എനിക്ക്. അതിൽ നിന്നൊക്ക ഒരു മാറ്റത്തിനാണ് ഞാൻ യോഗ തുടങ്ങിയത്.'

    രോഗങ്ങൾ പതുക്കെപ്പതുെക്ക ഇല്ലാതായി

    'രോഗങ്ങൾ പതുക്കെപ്പതുെക്ക ഇല്ലാതായി. യോഗ മാത്രം ശേഷിച്ചു. അതെന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടായി. യോഗക്രിയകൾപോലെ യോഗ തത്ത്വചിന്തയും എന്നെ സ്വാധീനിച്ചിട്ടുണ്ട്. മുന്നേപോയ ജ്ഞാനികൾ പറഞ്ഞതാണ് തത്ത്വചിന്തയായി നമ്മൾ അറിയുന്നത്.'

    'എന്നാലും ഞാൻ അനുഭവിക്കുന്നതാണ് എന്റെ തത്ത്വചിന്ത. അതാവണമെന്നില്ല എല്ലാവരുടെയും തത്ത്വചിന്ത. മനുഷ്യന്മാരായാൽ ബന്ധങ്ങൾ ഉണ്ടാകും. അറ്റാച്ച്‌മെന്റിൽ തന്നെ ഇത്തിരി ഡിറ്റാച്ച്‌മെന്റ് സൂക്ഷിക്കാനാവും. ഇവ രണ്ടിന്റേയും അങ്ങേ അറ്റങ്ങളിലേക്കുപോയി നമ്മുടെ മാനസികാവസ്ഥയ്ക്ക് വ്യത്യാസമില്ലാതെ ബാലൻസിലേക്ക് തിരിച്ചുവരുന്നത് ബുദ്ധിമുട്ടാണ്.'

    'ആ ക്രമീകരണം എനിക്ക് കിട്ടിയത് യോഗയിലൂടെയാണ്. അതുെകാണ്ടാണ് എല്ലാ ദിവസവും യോഗമാറ്റിലേക്ക് വരാൻ തോന്നുന്നത്.'

    Recommended Video

    സംയുക്ത തിരിച്ചു വരുമോ? ബിജു മേനോൻ പറയുന്നു | FIlmiBeat Malayalam
    ഞാൻ നോ പറയാൻ പഠിച്ചു

    'യോഗ ചെയ്യാൻ തുടങ്ങിയ ശേഷം എനിക്ക് കാര്യമായൊരു മാറ്റം വന്നു. ഞാൻ നോ പറയാൻ പഠിച്ചു. നോ പറയാൻ അറിയാത്ത ഒരാളായിരുന്നു ഞാൻ. പറഞ്ഞ് ചെയ്യേണ്ടിടത്ത് പറഞ്ഞ് ചെയ്യിക്കാനും മേൽക്കൈ വേണ്ടിടത്ത് അത് പ്രകടിപ്പിക്കാനും അതേസമയം നമസ്കരിക്കേണ്ടിടത്ത് നമസ്കരിക്കാനും ഒരേ മാനസികാവസ്ഥയിൽ പറ്റുന്നുണ്ട് ഇപ്പോൾ.'

    'പണ്ട് അത് വലിയ ബുദ്ധിമുട്ടായിരുന്നു. അതും യോഗയിലൂടെ കഴിയുന്നു. അതുകൊണ്ടൊക്കെത്തന്നെയാണല്ലോ ലോകം മുഴുവൻ ആ ബാലൻസിന്റെ മധുരംതേടി വീണ്ടും വീണ്ടും യോഗാമാറ്റിലേക്ക് വരുന്നത്' സംയുക്ത വർമ പറയുന്നു.

    Read more about: samyuktha varma
    English summary
    actress samyuktha varma reveals reason behind her 20 years of yoga practicing
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X