യോ​ഗയുടെ പവറാണോ... നാൽപ്പത്തിനാലിലും അതീവ സുന്ദരിയായി സംയുക്ത, പിറന്നാൾ ആശംസിച്ചവർക്ക് നന്ദി അറിയിച്ച് താരം!

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് സംയുക്ത വർമ്മ. സിനിമയിൽ നായികയായി തിളങ്ങി നിന്നപ്പോഴായിരുന്നു നടൻ ബിജു മേനോനുമായുള്ള താരത്തിന്റെ വിവാഹം. വിവാഹശേഷം സിനിമയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ് താരം. ഇടയ്ക്ക് ചില പരസ്യ ചിത്രങ്ങളിൽ സംയുക്ത അഭിനയിച്ചിരുന്നു. അഭിനയത്തേക്കാൾ ഇപ്പോൾ പ്രാധാന്യം നൽകുന്നത് തന്റെ കുടുംബത്തിനാണെന്ന് സംയുക്ത ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ അഭിനയത്തിൽ നിന്ന് മാറി നിന്നെങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് സംയുക്ത.

വെറും നാല് വർഷം മാത്രമാണ് സംയുക്ത സിനിമയിൽ അഭിനയിച്ചത്. അതിനുള്ളിൽ തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം അടക്കം നിരവധി നേട്ടങ്ങൾ സംയുക്തയെ തേടിയെത്തി. ബിജു മേനോന്റെ നിർബന്ധം കൊണ്ടാണ് സംയുക്ത അഭിനയം ഉപേക്ഷിച്ചതെന്നാണ് താരത്തിന്റെ ആരാധകരുടെ ധാരണ.

Samyuktha Varma

എന്നാൽ അഭിനയത്തിലേക്ക് ഇനിയില്ലെന്നത് സംയുക്തയുടെ തന്നെ തീരുമാനമായിരുന്നു. മഞ്ജു വാര്യരെപ്പോലെ സംയുക്തയും തിരിച്ച് വന്നിരുന്നെങ്കിൽ‌ ഒരുപിടി നല്ല കഥാപാത്രങ്ങൾ താരത്തിൽ നിന്നും പ്രേക്ഷകന് ലഭിക്കുമായിരുന്നു. സംയുക്തയുടെ അടുത്ത സുഹൃത്താണ് മഞ്ജു. ഇടയ്ക്കിടെ ഇരുവരും ഒരുമിച്ച് ​ഗീതു മോഹൻദാസിന്റെ ഫ്ലാറ്റിലേക്ക് വിസിറ്റ് നടത്തുകയും അവിടെ നിന്നുള്ള സൗഹൃദ സംഭാഷണങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുകയുമെല്ലാം ചെയ്യാറുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു സംയുക്ത തന്റെ നാൽപ്പത്തിനാലാം പിറന്നാൾ ​ഗംഭീരമായി ആഘോഷിച്ചത്. ബന്ധുവും അമ്മയുടെ സ്ഥാനം നൽകി സംയുക്ത സ്നേഹിക്കുകയും ചെയ്യുന്ന ഊർമിള ഉണ്ണി അടക്കമുള്ളവരും സെലിബ്രിറ്റികളും സംയുക്തയ്ക്ക് പിറന്നാൾ ആശംസിച്ച് എത്തിയിരുന്നു.

പിറന്നാൾ ആശംസകൾ നേർന്നവർക്കെല്ലാം സ്നേഹത്തിന്റെ ഭാ​ഷയിൽ നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ സംയുക്ത വർമ. കുറച്ച് പിറന്നാൾ സ്പെഷ്യൽ ചിത്രങ്ങളും ഇൻസ്റ്റ​ഗ്രാമിൽ സംയുക്ത പങ്കിട്ടിട്ടുണ്ട്. നിങ്ങളുടെ എല്ലാം സ്‌നേഹം നിറഞ്ഞ ആശംസകള്‍ക്ക് നന്ദി എന്നാണ് നടി കുറിച്ചത്. കസവ് സാരിയില്‍ തലയ്ക്ക് കൈ വച്ചിരിക്കുന്ന രണ്ട് ചിത്രങ്ങളും ബിജു മേനോനൊപ്പമുള്ള ഒരു ചിത്രവുമാണ് സംയുക്ത പങ്കുവെച്ചിരിയ്ക്കുന്നത്.

അനുശ്രീ, രേണുക മേനോന്‍, ധന്യ വര്‍മ തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ ചിത്രത്തിന് ലൈക്ക് അടിച്ചിട്ടുണ്ട്. എന്നാല്‍ താരത്തിനോട് കുശലം ചോദിക്കാനോ ആ ശാലീന സൗന്ദര്യത്തെ വര്‍ണിച്ച് പറയാനോ സാധിക്കില്ല. കാരണം കമന്റ് ബോക്‌സ് ഇത്തവണ സംയുക്ത ഓഫാക്കി വെച്ചിരിയ്ക്കുകയാണ്.

Samyuktha Varma

നാൽപത്തിനാല് വയസായെങ്കിലും ഇപ്പോഴും താരം വളരെ ചെറുപ്പമാണെന്നാണ് ആരാധകരുടെ പക്ഷം. യോ​ഗയുടെ പവറാണോ സംയുക്തയുടെ സൗന്ദര്യത്തിന് പിന്നിലെന്നും ആരാധകർ ചോദിക്കാറുണ്ട്. കാരണം വർഷങ്ങളായി സംയുക്തയുടെ ജീവിതത്തിന്റെ ഭാ​ഗമാണ് യോ​ഗ. ഒരു കാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന നടിയാണെങ്കിലും വസ്ത്രധാരണത്തിലും ലുക്കിലുമൊന്നും സംയുക്ത മാറ്റം കൊണ്ടുവന്നിട്ടില്ല.

ഒരു കാലത്ത് യുവാക്കൾ ഏറെ കണ്ട് മോഹിച്ചിരുന്ന ആ നീളൻ മുടി അതുപോലെ താരം ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. സംയുക്ത വര്‍മ അധികവും ധരിക്കുന്നത് കസവ് സാരിയാണ്. പല വിധത്തിലുള്ള കസവ് സാരി കലക്ഷനും നടിയുടെ കയ്യിലുണ്ട്. സാരിയിലാണ് സെലിബ്രിറ്റി ചടങ്ങുകൾക്ക് താരം എത്താറുള്ളത്. ആഭരണങ്ങളുടെ കാര്യത്തിലും ഒരു യൂനീക്നസ് സംയുക്തയ്ക്കുണ്ട്.

സാരിയിൽ സുന്ദരിയായി നിൽക്കുന്ന ചിത്രങ്ങളാണ് സംയുക്ത സോഷ്യൽമീഡിയയിൽ ഏറെയും പങ്കുവെക്കാറുള്ളത്. ആഭരണങ്ങളോടുള്ള താരത്തിന്റെ ഇഷ്ടത്തേക്കുറിച്ച് ആരാധകർക്കും അറിയാവുന്നതാണ്. വ്യത്യസ്ത ഡിസൈനുകളിൽ ഉള്ള ആഭരങ്ങളാണ് സംയുക്ത ധരിക്കാറ്. ചിലപ്പോഴൊക്കെ താൻ അണിയാറുള്ള ആഭരണങ്ങളേക്കുറിച്ച് സംയുക്ത സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.

പൊതുവേ വലിപ്പമുള്ള ആഭരണങ്ങളോടാണ് താരത്തിന് താൽപര്യം കൂടുതൽ. അതൊക്കെ ധരിച്ച് വരുമ്പോൾ ഭർത്താവ് ബിജു മേനോൻ തന്നെ കളിയാക്കാറുണ്ടെന്നും സംയുക്ത ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

Read more about: samyuktha varma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X