പിശുക്കിയാണോന്ന് ചോദിച്ചാല്‍ അല്ല, പക്ഷേ ആണ്! ഗര്‍ഭിണിയായതിന് ശേഷമുണ്ടായ മോശം സമയത്തെ പറ്റി സാന്ദ്ര തോമസ്

നടി എന്നതിലുപരി നിര്‍മ്മാതാവായിട്ടാണ് സാന്ദ്ര തോമസ് സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ലിറ്റില്‍ ഹേര്‍ട്ട്‌സ് എന്ന പുതിയ സിനിമ നിര്‍മ്മിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുകയാണ് സാന്ദ്രയിപ്പോള്‍. ഈ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പല അഭിമുഖങ്ങളിലൂടെയും തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു.

ചെറിയ പ്രായത്തില്‍ തന്നെ എല്ലാ ഘട്ടവും നേരിട്ട ആളാണ് താനെന്നാണ് സാന്ദ്ര പറയുന്നത്. മാത്രമല്ല നിര്‍മാതാവാണെങ്കിലും അനാവശ്യമായി കാശ് കളയുന്ന സ്വഭാവം തനിക്കില്ലെന്നും കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി വ്യക്തമാക്കുന്നു.

sandra-thomas

എന്നെ ഒരു ഐഎഎസ് കാരിയാക്കാനാണ് വീട്ടുകാര്‍ ആഗ്രഹിച്ചത്. ഭയങ്കര വള്‍നറബിള്‍ ആയ ആളാണ് ഞാന്‍. പക്ഷെ ഡിസിഷന്‍ മേക്കിങ്ങില്‍ ഏറ്റവും ബെസ്റ്റ് ആണെന്ന് മാത്രം. ഞാനൊരു തീരുമാനം എടുത്താല്‍ അത് തെറ്റായാലും ശരി ആയാലും ഉടനടി അത് നടപ്പാക്കും. ബാക്കി പിന്നെ നേരിടാമെന്ന ചിന്തയിലാണ് അങ്ങനെ ചെയ്യുന്നത്. എന്റെ ഏറ്റവും വലിയ പ്ലസും അത് തന്നെയാണെന്നാണ് സാന്ദ്ര പറയുന്നത്.

യാദൃശ്ചികമായിട്ടാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. ഒരു അവതാരകയായിട്ടാണ് തുടക്കം. പിന്നീട് ബിസിനെസ്സ് ചെയ്യുന്നതിലായി കൂടുതല്‍ താല്‍പര്യം. അന്ന് സിനിമയെ കുറിച്ച് വലിയ ധാരണ ഒന്നുമില്ല. എല്‍സമ്മ എന്ന ആണ്‍കുട്ടി, പ്രാഞ്ചിയേട്ടന്‍ തുടങ്ങിയ സിനിമകളെ കുറിച്ചൊക്കെ വിജയ് സംസാരിച്ചപ്പോള്‍ ശരിക്കും അത്ഭുതമായിരുന്നു.

എന്നാല്‍ സിനിമയിലേക്ക് വന്നപ്പോള്‍ കിട്ടിയ സ്‌നേഹവും പിന്തുണയും മറ്റൊരു ഫീല്‍ഡില്‍ നിന്നും കിട്ടില്ലെന്ന് ബോധ്യമായി. അതോടെയാണ് ഈ ഇന്‍ഡസ്ട്രിയില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിക്കുന്നത്. ജീവിതത്തില്‍ അത്ര പിശുക്കി ആണോന്ന് ചോദിച്ചാല്‍ അത്ര പിശുക്കി ഒന്നുമല്ല. എന്നാല്‍ പിശുക്കിയുമാണ്. അത്രയും ചിലവ് ആക്കുന്ന ആളല്ല ഞാന്‍.

ഡ്രസ്സിനോ, മേക്കപ്പിനോ വേണ്ടി പൈസ ചിലവാക്കുന്നതിനോട് താത്പര്യമില്ല. ഓരോ ഇടത്തു നിന്നും കടം വാങ്ങുന്ന ഡ്രസ്സ് ഇട്ടുകൊണ്ടാണ് അഭിമുഖങ്ങളില്‍ എത്തുക. ഇത് തന്നെ എന്റെ മമ്മിയുടെ ഡ്രസ്സ് ആണെന്നും സാന്ദ്ര പറയുന്നു.

പിന്നെ പണം കൂടുതല്‍ ചിലവാക്കുന്നത് കുടുംബത്തിനൊപ്പമുള്ള യാത്രകള്‍ക്ക് വേണ്ടിയാണ്. കാരണം അവരോടൊപ്പം സമയം കൂടുതല്‍ ചിലവഴിക്കാന്‍ വേണ്ടിയാണത്. സിനിമയില്‍ നിന്നും ഇടയ്ക്ക് ബ്രേക്ക് എടുത്തത് കുഞ്ഞുങ്ങള്‍ വരുന്നതിനും മുന്‍പേ ആണ്. അന്ന് സിനിമ വേണ്ടെന്നാണ് തീരുമാനിച്ചത്.

sandra-thomas

ഫ്രൈഡേ ഫിലിംസ് വിട്ടിറങ്ങിയ കാലത്ത് പോത്തിനൊക്കെ നല്ല മാര്‍ക്കറ്റ് ഉണ്ടായിരുന്ന സമയമാണ്. അതിലേക്ക് തിരിഞ്ഞാലോ എന്നു പോലും ആ സമയത്ത് ചിന്തിച്ചിരുന്നു. കുറേക്കാലം നല്ല രസമായിരുന്നു. എന്നാല്‍ ഗര്‍ഭിണി ആയ സമയത്താണ് ഹോര്‍മോണ്‍ ചെയിഞ്ചസ് ഉണ്ടാകുന്നതും, ആകെ പ്രശ്‌നമാവുന്നതും.

അപ്പോഴും സിനിമയിലേക്ക് വരണമെന്ന് മാത്രം തോന്നിയില്ല. ഒരു ഡിപ്രെഷന്‍ മോഡില്‍ എത്തുകയും ചെയ്തിരുന്നു. ശരിക്കും പറഞ്ഞാല്‍ അത് വലിയൊരു സ്ട്രഗ്ലിങ് പിരീഡ് ആയിരുന്നു. എന്നാല്‍ കുഞ്ഞുങ്ങള്‍ ഉണ്ടായ ശേഷമാണ് ഒന്ന് സ്റ്റേബിള്‍ ആകുന്നത്. മക്കള്‍ വന്ന ശേഷം ഞങ്ങളുടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി.

എന്നെ ചോദ്യം ചെയ്യുന്ന മക്കളായി തന്നെയാണ് അവരെ വളര്‍ത്തിയത്. എന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് എന്നില്‍ മാറ്റങ്ങള്‍ വന്നതും. ഞാന്‍ ഇങ്ങനെ ആയിരുന്നില്ല. എടുത്തോ പിടിച്ചോ എന്ന സ്വഭാവക്കാരി ആയിരുന്നു. വിട്ടുകൊടുക്കാന്‍ നമ്മള്‍ ശീലിച്ചാല്‍ നമ്മുടെ ജീവിതത്തില്‍ വലിയ സന്തോഷം ഉണ്ടാകുമെന്നാണ് ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നതെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.

Read more about: sandra thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X