പ്രതിഫലത്തിന്റെ ബാക്കി വാങ്ങില്ലെന്ന് സംയുക്ത വാശിപ്പിടിച്ചു; ഒടുവിൽ തലകുനിക്കേണ്ടി വന്നുവെന്ന് സാന്ദ്ര തോമസ്

മലയാളത്തിന് പുറമേ തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ് നടി സംയുക്ത മേനോന്‍. അടുത്തിടെ പേരിലെ മേനോന്‍ നടി എടുത്ത് കളയുകയും ചെയ്തിരുന്നു. ഇതിനിടെ നടി സിനിമയുടെ പ്രൊമോഷന് പങ്കെടുക്കാന്‍ അതൃപ്തി കാണിച്ചുവെന്ന് ആരോപിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോയും നിര്‍മാതാവുമടക്കം പലരും രംഗത്ത് വന്നിരുന്നു.

ബൂമറാങ്ങ് എന്ന സിനിമയുടെ പ്രാമോഷന്‍ പരിപാടിയിലാണ് സംയുക്തയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ഷൈന്‍ എത്തിയത്. ഇപ്പോഴിതാ സംയുക്തയെ കുറിച്ച് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് പങ്കുവെച്ചൊരു കുറിപ്പാണ് വൈറലാവുന്നത്.

സാന്ദ്ര നിര്‍മ്മിച്ച സിനിമയില്‍ സംയുക്ത നായികയായി അഭിനയിക്കാന്‍ വന്ന കാലത്തെ അനുഭവങ്ങളാണ് ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെ സാന്ദ്ര വ്യക്തമാക്കിയത്. ആ സിനിമ പരാജയപ്പെട്ടപ്പോള്‍ പ്രതിഫലത്തിന്റെ ബാക്കി തുക പോലും സംയുക്ത വാങ്ങിയിരുന്നില്ലെന്നാണ് സാന്ദ്ര വ്യക്തമാക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

പന്ത്രണ്ട് വര്‍ഷത്തെ എന്റെ സിനിമ അനുഭവത്തില്‍ നിന്ന്

'പന്ത്രണ്ട് വര്‍ഷത്തെ എന്റെ സിനിമ അനുഭവത്തില്‍ നിന്ന് എന്നെന്നും നന്ദിയോടെ ഓര്‍ക്കുന്ന ഒരേട് ഇവിടെ കുറിക്കുന്നു. എടക്കാട് ബറ്റാലിയന്‍ സിനിമക്ക് മുന്‍പ് 8 ചിത്രങ്ങളും അതിന് ശേഷം രണ്ട് ചിത്രങ്ങളും നിര്‍മ്മിച്ച ഒരു നിര്‍മ്മാതാവാണ് ഞാന്‍. എടക്കാട് ബറ്റാലിയന്‍ സിനിമയില്‍ നായികയായി തീരുമാനിച്ചത് സംയുക്തയെ ആയിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി ആ കുട്ടിയെ ഞാന്‍ കാണുന്നത്.

മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വെച്ച് തരാമോന്ന് സംയുക്ത ചോദിച്ചു

പിന്നീട് ഷൂട്ട് തുടങ്ങി ഒരു 20 ദിവസം കഴിഞ്ഞപ്പോള്‍ എനിക്കൊരു കാള്‍. ചേച്ചിക്ക് ബുദ്ധിമുട്ടാവില്ലെങ്കില്‍ കല്യാണത്തിന്റെ സീനിലേക്കു എനിക്കൊരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വെച്ച് തരാമോ. അത് നമ്മുടെ സിനിമയ്ക്കും ഗുണം ചെയ്യുന്ന കാര്യം ആയതുകൊണ്ട് ഉടനെ തന്നെ ഞാന്‍ ഓക്കേ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞു ലൊക്കേഷനില്‍ ചെന്നപ്പോള്‍ സംയുക്ത എന്നോട് പറഞ്ഞു ഇന്ന് എന്റെ ഗ്രാറ്റിറ്റിയൂഡ് ബുക്കില്‍ ഞാന്‍ ചേച്ചിക്കാണ് നന്ദി എഴുതിയിരിക്കുന്നത്.

ഉറപ്പിച്ച ശമ്പളത്തിന്റെ 65% മാത്രമേ സംയുക്തക്ക് കൊടുക്കാന്‍ സാധിച്ചിട്ടുള്ളു

എന്നെ സംബന്ധിച്ചിടത്തോളം അതൊരു അത്ഭുതം ആയിരുന്നു, കാരണം ഒരു നിര്‍മ്മാതാവെന്ന നിലയില്‍ ആദ്യമായി നന്ദി കിട്ടിയ ഒരനുഭവം ആയിരുന്നു. സാധാരണ എന്ത് ചെയ്ത് കൊടുത്താലും അതെല്ലാം നിര്‍മ്മാതാവിന്റെ കടമയായി മാത്രമേ എല്ലാരും കാണു. അന്നേ ദിവസം ഞാനും ആ കുട്ടിയെ നന്ദിയോടെ ഓര്‍ത്തു. മാസങ്ങള്‍ കഴിഞ്ഞു സിനിമ റിലീസിനോട് അടുത്തു. നിശ്ചയിച്ചു ഉറപ്പിച്ച ശമ്പളത്തിന്റെ 65% മാത്രമേ സംയുക്തക്ക് കൊടുക്കാന്‍ സാധിച്ചിട്ടുള്ളു.

തരാനുള്ള ബാലന്‍സ് പൈസ എനിക്ക് വേണ്ടെന്ന് സംയുക്ത

ഞാന്‍ സംയുക്തയെ വിളിച്ചു കുറച്ചു സമയം ആവശ്യപ്പെട്ടു. ഒരു മടിയും പറയാതെ അതിനെന്താ ചേച്ചി നമ്മുടെ സിനിമയല്ലേ കുഴപ്പമില്ല എന്നായിരുന്നു മറുപടി. സിനിമ റിലീസായി രണ്ടാമത്തെ ദിവസം സംയുക്ത എനിക്കൊരു മെസ്സേജ് അയച്ചു. ചേച്ചി നമ്മുടെ സിനിമ അത്ര വിജയിച്ചില്ല എന്നെനിക്കറിയാം ചേച്ചിക്ക് സാമ്പത്തികമായി നമ്മുടെ സിനിമ ഗുണം ചെയ്തിട്ടുണ്ടാവില്ല അതുകൊണ്ട് എനിക്ക് തരാനുള്ള ബാലന്‍സ് പൈസ എനിക്ക് വേണ്ട.

ആ കുട്ടിയുടെ വലിയ മനസിന് മുന്നില്‍ എനിക്ക് തലകുനിക്കേണ്ടി വന്നു

ചേച്ചി എത്ര നിര്‍ബന്ധിച്ചാലും അത് ഞാന്‍ വാങ്ങില്ല. നമ്മുക്ക് അടുത്തൊരു അടിപൊളി പടം ഒരുമിച്ചു ചെയ്യാം. ആ കുട്ടിയുടെ വലിയ മനസിന് മുന്നില്‍ എനിക്ക് തലകുനിക്കേണ്ടി വന്നു. മുഴുവന്‍ ശമ്പളവും കൊടുക്കാതെ ഡബ്ബ് ചെയ്യാതിരിക്കുകയും പ്രൊമോഷന് ഇറങ്ങാതെ ഇരിക്കുകയും ചെയ്യുന്ന എല്ലാ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും സംയുക്ത ഒരു പാഠപുസ്തകം ആണ്.

മുന്നൂറില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഇറങ്ങുന്ന കേരളത്തില്‍ വിജയിക്കുന്നത് വെറും 5% ചിത്രങ്ങള്‍ മാത്രമാണ്

പടം വിജയിച്ചാലും പരാജയപ്പെട്ടാലും അത് ഒരുപോലെ ബാധിക്കുന്നത് നിര്‍മ്മാതാവിന് മാത്രമായിരിക്കും. കാരണം പരാജയം ആണെങ്കില്‍ എല്ലാവരും അവനവന്റെ പൈസ വാങ്ങി പോക്കറ്റില്‍ ഇട്ടിട്ടുണ്ടാവും. ഒരു വര്‍ഷം മുന്നൂറില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഇറങ്ങുന്ന കേരളത്തില്‍ വിജയിക്കുന്നത് വെറും 5% ചിത്രങ്ങള്‍ മാത്രമാണ്.

ഇതിന്റെയൊക്കെ നിര്‍മ്മാതാക്കളെ നിലനിര്‍ത്തികൊണ്ടുപോകാന്‍ ഇതുപോലെയുള്ള നടിനടന്മാര്‍ മലയാള സിനിമക്ക് ആവശ്യമാണ്. ഇത് എന്റെ ഒരു അനുഭവം ആണ്... ഇപ്പോള്‍ പറയണമെന്ന് തോന്നി പറഞ്ഞു അത്രേ ഉള്ളു'.. സാന്ദ്ര തോമസ് കുറിപ്പ് അവസാനിപ്പിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X