നടി സംഗീതയെ കെട്ടുമെന്ന് പറഞ്ഞ് കൂട്ടുകാരന്‍ വന്നു; തന്റെ പേരില്‍ കോളേജില്‍ നടന്ന അടിയെ കുറിച്ച് സംഗീത മോഹന്‍

ഒരു കാലത്ത് സിനിമയിലും സീരിയലിലും ഒരുപോലെ അഭിനയിച്ചിരുന്ന നടിയാണ് സംഗീത മോഹന്‍. പിന്നീട് എഴുത്തിലേക്ക് തിരിഞ്ഞ നടി ഇപ്പോള്‍ സീരിയലുകള്‍ക്ക് തിരക്കഥ എഴുതി കൊണ്ടിരിക്കുകയാണ്. ഇതിനകം പല ഹിറ്റ് സീരിയലുകള്‍ക്കും കഥയൊരുക്കി സംഗീത പ്രേക്ഷക പ്രശംസ നേടിയിരുന്നു. കരിയറില്‍ വലിയ ഉയരങ്ങളിലാണെങ്കിലും നടി ഇതുവരെ വിവാഹിതയായിട്ടില്ല. എന്ത് കൊണ്ട് വിവാഹം കഴിച്ചില്ലെന്ന ചോദ്യത്തിന് ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കവേ സംഗീത മറുപടി പറഞ്ഞു.

സംഗീത മോഹന്‍ കല്യാണം വേണ്ടെന്ന് വെച്ചതാണോ?

'കല്യാണം വേണ്ടെന്ന് വെച്ചതോ, വേണമെന്ന് വിചാരിക്കാത്തതോ ഒന്നുമല്ല. ഓര്‍ക്കാനും മാത്രമുള്ള പ്രധാന്യം ഞാനതിന് കൊടുത്തില്ല. അല്ലെങ്കില്‍ ആരോ ഒരാളുടെ കൂടെ ജീവിച്ചേനെ. ആദ്യമൊക്കെ വീട്ടില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായിരുന്നു. കുറച്ച് കാലം എല്ലാവരും എന്നെ നിര്‍ബന്ധിച്ചു. എന്നിട്ടും കാര്യമില്ലെന്ന് അവര്‍ക്കൊരു ബോധ്യം വന്നിട്ടുണ്ടാവും. അതോടെ നിര്‍ബന്ധിക്കല്‍ അവസാനിച്ചു'.

sangeetha-mohan-

പ്രണയങ്ങളെ കുറിച്ച് പറയുമ്പോള്‍ ആരെയെങ്കിലും ഒരാളെ വിട്ട് പോയാല്‍ അതൊരു പരാതിയാവും. എങ്കിലും പ്രണയത്തിന്റെ പേരില്‍ വലിയൊരു പ്രശ്‌നമുണ്ടായിട്ടുണ്ടെന്ന് സംഗീത പറയുന്നു. കോളേജില്‍ പഠിക്കുമ്പോഴാണ് ഈ സംഭവം. ഞാനും എനിക്കേറ്റവും അടുപ്പമുള്ള ഒരു സുഹൃത്തുമുണ്ട്. നിറം സിനിമയിലെ പോലെ ഞങ്ങള്‍ വെറും സുഹൃത്തുക്കളാണെന്ന് പറഞ്ഞേണ്ട് ഇരിക്കും. ശരിക്കും ഉള്ളില്‍ ഇഷ്ടമുണ്ട്. ഫ്രണ്ട്ഷിപ്പാണെന്ന ബലംപ്പെടുത്തം അങ്ങോട്ടും ഇങ്ങോട്ടും ഉണ്ട്.

പിന്നെ ഞാനറിയുന്നത് അമ്മ വളരെ ദേഷ്യം പിടിച്ച് വീട്ടില്‍ കയറി വന്നപ്പോഴാണ്. 'നീ കോളേജില്‍ പോവുന്നത് ആണ്‍പിള്ളേര്‍ക്കിടയില്‍ തല്ലുണ്ടാക്കാനാണോന്ന്' അമ്മ ചോദിച്ചു. എന്താ സംഭവമെന്ന് എനിക്ക് മനസിലായതുമില്ല. അമ്മയുടെ കൂടെ വര്‍ക്ക് ചെയ്യുന്ന ആന്റിയുടെ മകന്‍ ആര്‍ട്‌സ് കോളേജില്‍ പഠിക്കുന്നുണ്ട്. അവനെ എന്റെ സുഹൃത്ത് നെഞ്ചത്ത് ചവിട്ടി വീഴ്ത്തി. അവന്‍ ഒരു ഹൃദ്രോഗിയാണ്.

sangeetha-mohan-

എന്റെ പേര് പറഞ്ഞിട്ടാണ് അവര്‍ക്കിടയില്‍ പ്രശ്‌നം ഉണ്ടായത്. നടി സംഗീത മോഹനെ ഞാന്‍ കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് എന്റെ സുഹൃത്ത് കോളേജ് മുഴുവന്‍ പറഞ്ഞ് നടക്കുന്നതായി ചവിട്ട് കൊണ്ടവന്‍ പറയുന്നു. എന്നോടത് പറഞ്ഞിട്ടുമില്ല. എന്തായാലും ഇത് നടക്കില്ല.

എന്റെ അമ്മയുടെ കൂടെ വര്‍ക്ക് ചെയ്യുന്ന ആളുടെ മോളാണ് സംഗീത. അങ്ങനൊരു കാര്യമില്ലെന്ന് പറഞ്ഞ് ഇവര്‍ തമ്മില്‍ വഴക്കിലായതാണ്. ഇതോട് കൂടി വിളിക്കുകയോ സംസാരിക്കുകയോ വേണ്ടെന്ന് പറഞ്ഞ് ആ സൗഹൃദം അവസാനിപ്പിച്ചു. അമ്മയും അതിന് സമ്മതിച്ചില്ലെന്ന് സംഗീത പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X