സോഷ്യല്‍ മീഡിയയില്‍ കണ്ടതൊന്നും ഞാനല്ല! അവിടേക്ക് വന്നിട്ട് പോലുമില്ലെന്ന് വെളിപ്പെടുത്തി നടി സംഗീത
ഒരു കാലത്ത് സിനിമയില്‍ നായികയായി തിളങ്ങി നിന്ന നടിമാര്‍ വിവാഹത്തോടെ അഭിനയം വിട്ട് പോകും. വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ തിരിച്ച് വരവ് അമ്മ കഥാപാത്രങ്ങൡലൂടെയായിരിക്കും. അത്തരത്തില്‍ ഗംഭീരമൊരു തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് നടി സംഗീത. ശ്രീനിവാസന്റെ ചിന്തവിഷ്ടയായ ശ്യാമള, വാഴുന്നോര്‍ തുടങ്ങി നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ച താരസുന്ദരിയാണ് സംഗീത.
ഛായാഗ്രാഹകന്‍ ശരവണനുമായിട്ടുള്ള വിവാഹത്തോടെയാണ് സംഗീതയും സിനിമയില്‍ നിന്നും മാറി നിന്നത്. മകള്‍ വളര്‍ന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയതോടെ തന്റെ കരിയറിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് നടി. അതേ സമയം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സംഗീത.

ഇത്രയും കാലം താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നിന്നെന്നാണ് എല്ലാവരും കരുതിയത്. സത്യത്തില്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ വന്നിട്ടേയില്ല എന്നതാണ് വസ്തുത. ആരൊക്കെയോ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെ എന്റെ പേരില്‍ പേജുകള്‍ ഉണ്ടാക്കി. അതൊന്നും എന്റെയല്ലെന്നാണ് നടി വ്യക്തമാക്കുന്നത്.
മാത്രമല്ല അതിനെക്കാള്‍ തമാശയുള്ളത് വിക്കിപീഡിയയിലാണെന്നാണ് സംഗീത പറയുന്നത്. ഞാന്‍ ജനിക്കുന്നതിന് മുന്‍പേയുള്ള സിനിമകളിലൊക്കെ ഞാന്‍ അഭിനയിച്ചെന്നാണ് അതിലുള്ളത്. അത് കണ്ടിട്ട് ചിലര്‍ എന്നോട് എം ടിയുടെ മഞ്ഞ് എന്ന ചിത്രത്തിലൊക്കെ അഭിനയിച്ചിട്ടുണ്ടോന്ന് ചോദിക്കുകയും ചെയ്തു. എന്നാല്‍ അത് ഞാനല്ലെന്നാണ് സംഗീത പറയുന്നത്.
മുന്‍പ് ഫോണില്‍ പാല്‍ക്കാരന്റെയും പത്രക്കാരന്റെയും നമ്പര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റം വന്നു. സംവിധായകരുടെയും നിര്‍മാതാക്കളുടെയും നമ്പര്‍ സേവ് ചെയ്തിട്ടുണ്ട്. വാട്‌സാപ്പ് പോലും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്ക് ഉപയോഗിച്ച് തുടങ്ങി. വീണ്ടും സിനിമയിലേക്ക് എത്തിയതിന്റെ മാറ്റങ്ങള്‍ താന്‍ ശരിക്കും ആസ്വദിക്കുന്നുണ്ടെന്നാണ് നടി പറയുന്നത്.
അതേ സമയം കഥാപാത്രം തിരഞ്ഞെടുക്കുന്നതിന് പ്രായം ഒന്നും ഒരു പ്രശ്‌നമേയല്ലെന്നാണ് സംഗീതയുടെ നിലപാട്. ഇപ്പോള്‍ അഭിനയിച്ച ചാവേര്‍ എന്ന സിനിമയിലെ അമ്മ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് മുന്‍പും സമാനമായ റോളുകള്‍ ചെയ്തതിനെ കുറിച്ചും അതിലൊരു മടിയുമില്ലെന്ന് നടി വ്യക്തമാക്കിയത്.

19 വയസുള്ള രണ്ട് കുട്ടികളുടെ അമ്മ വേഷം ചെയ്തു. അതിന് മുന്‍പും തന്നെക്കാള്‍ പ്രായമുള്ള റോളുകള്‍ താന്‍ ചെയ്തിട്ടുണ്ടെന്നാണ് സംഗീത പറയുന്നത്. ഇതൊക്കെ എന്റെ ജോലിയുടെ ഭാഗമായിട്ടാണ് കണ്ടത്. തിരക്കഥ ഇഷ്ടപ്പെട്ടാല്‍ നല്ല കഥാപാത്രമാണെങ്കില്‍ അഭിനയിക്കും. അതാണ് തന്റെ തീരുമാനം.
സ്‌ക്രീനില്‍ എന്റെ പ്രായം കാണിക്കണം എന്നൊന്നും ഓര്‍ക്കാറില്ല. ഇപ്പോള്‍ അഭിനയിച്ച ചാവേര്‍ എന്ന ചിത്രത്തിലും എന്നെക്കാളും പ്രായമുള്ള അമ്മ വേഷമാണ് ചെയ്തത്. അപ്രതീക്ഷിതമായി സിനിമയിലേക്ക് വന്ന ഒരാള്‍ക്ക് ഇങ്ങനെയല്ലേ ചിന്തിക്കാനാവുകയുള്ളു എന്നും സംഗീത പറയുന്നു.
ബാല താരമായി അഭിനയത്തിലേക്ക് വന്ന സംഗീത ആദ്യമായി അഭിനയിച്ചതിനെ കുറിച്ചും അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. അന്ന് ശരിക്കും തന്റെ സഹോദരനാണ് അഭിനയിക്കാന്‍ പോകുന്നത്. മിസ്റ്റര്‍ ഇന്ത്യ എന്ന സിനിമയുടെ തമിഴ് റീമേക്കായ എന്‍ രത്തത്തിന്‍ രത്തമേ എന്ന സിനിമയിലേക്കാണ് ചേട്ടന് അവസരം കിട്ടുന്നത്.
ചേട്ടന്റെ കൂടെ അന്ന് ഓഡിഷന് താനും പോയി. പക്ഷേ അവര്‍ മറ്റൊരു കുട്ടിയെ അതിനകം സെലക്ട് ചെയ്തിരുന്നു. എന്നെ കണ്ടപ്പോള്‍ ഞാനും ഓഡിഷന് വന്നതാണെന്ന് കരുതി അഭിനയിച്ച് കാണിക്കാന്‍ പറഞ്ഞു. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു. പത്ത് വയസുള്ളപ്പോഴാണ് ആദ്യമായി സിനിമയിലേക്ക് എത്തുന്നതെന്നും പിന്നെ കുറച്ച് ചിത്രങ്ങളില്‍ ബാലതാരമായിട്ടും അഭിനയിച്ചു. പിന്നീടാണ് നായികയായി അഭിനയിക്കുന്നത്.


Click it and Unblock the Notifications











