വിവാഹശേഷം വന്നതിനൊക്കെ നോ പറയേണ്ടി വന്നു! ലൊക്കേഷനില്‍ നിന്നും പ്രണയിച്ചതിനെ കുറിച്ച് നടി സംഗീത

ശ്രീനിവാസന്റെ എക്കാലത്തെയും ഹിറ്റ് സിനിമയാണ് ചിന്തവിഷ്ടയായ ശ്യാമള. ചിത്രത്തില്‍ നായികയായിട്ടെത്തിയ സംഗീതയെ ആരും മറന്ന് കാണില്ല. നാട്ടിന്‍പുറത്തുകാരിയായ ശ്യാമളയുടെ ജീവിതം മനോഹരമാക്കാന്‍ നടി സംഗീതയ്ക്ക് സാധിച്ചിരുന്നു. ശേഷം നടി സിനിമയില്‍ നിന്നൊക്കെ മാറി കുടുംബിനിയായി.

വര്‍ഷങ്ങള്‍ ഒത്തിരി കടന്നതിന് ശേഷം നടിയിപ്പോള്‍ സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. ചാവേര്‍ എന്ന ചിത്രത്തില്‍ അമ്മ വേഷത്തില്‍ മികവുറ്റ പ്രകടനമാണ് സംഗീത കാഴ്ച വെച്ചത്. ഇതിനിടെ തന്റെ ഇത്രയും കാലത്തെ ജീവിതത്തെ പറ്റി നടി പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.

sangeetha

ഭര്‍ത്താവ് ശരവണനുമായിട്ടുള്ള പ്രണയ വിവാഹത്തെ കുറിച്ചും മകളെ കുറിച്ചുമൊക്കെ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു സംഗീത.

ഛായഗ്രാഹകനാണ് സംഗീതയുടെ ഭര്‍ത്താവ് ശരവണന്‍. നടന്‍ വിജയും സംഗീതയും ഒരുമിച്ച് അഭിനയിച്ച പൂവെ ഉനക്കാകെ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ് ശരവണനുമായി അടുപ്പത്തിലാവുന്നത്. സെറ്റില്‍ നിന്നും പരിചയപ്പെട്ടതിന് ശേഷം പതിയ പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.

വിവാഹശേഷവും സിനിമയിലേക്ക് ഓഫറുകള്‍ വന്നിരുന്നുവെങ്കിലും തനിക്ക് നോ പറയേണ്ടി വന്നുവെന്നാണ് സംഗീത പറയുന്നത്. വിവാഹശേഷം അഭിനയിക്കില്ലെന്ന തീരുമാനമൊന്നും തനിക്കുണ്ടായിരുന്നില്ല.

എന്നാല്‍ വിവാഹശേഷം ജീവിതം പെട്ടെന്ന് തിരക്കിലായി പോയി. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍, ഭാര്യ, അമ്മ, മകള്‍ എന്നിങ്ങനെ പല റോളുകളും ഇടയിലേക്ക് വന്നു. അതിനിടയില്‍ സിനിമ കൂടി ശ്രദ്ധിക്കാന്‍ സമയം ഉണ്ടായിട്ടില്ല എന്നതാണ് സത്യമെന്ന് സംഗീത പറയുന്നു.

സിനിമയില്‍ അഭിനയിക്കാതെ ഇരുന്നതില്‍ നിരാശയൊന്നും തോന്നിയിട്ടില്ല. കാരണം കുടുംബജീവിതം താനൊത്തിരി ആസ്വദിച്ചിരുന്നു. മകള്‍ വളര്‍ന്നതിന് ശേഷം വീട്ടില്‍ നിന്നും മാറി നിന്നാല്‍ പ്രശ്‌നമില്ലെന്ന രീതിയിലേക്ക് കാര്യങ്ങളെത്തി. ഇതോടെയാണ് വീണ്ടും അഭിനയിക്കാന്‍ തീരുമാനിച്ചത്. ഇനി സിനിമയില്‍ സജീവമായി നില്‍ക്കാനാണ് തന്റെ തീരുമാനമെന്ന് കൂടി നടി സൂചിപ്പിച്ചിരിക്കുകയാണ്.

sangeetha

അഭിമുഖത്തില്‍ മകള്‍ സായിയെ കുറിച്ചും അവളുടെ ഇഷ്ടങ്ങളെ കുറിച്ചും സംഗീത വെളിപ്പെടുത്തിയിരിക്കുകയാണ്. 'സായി ഭക്ത ആയിരുന്നത് കൊണ്ട് ജനിക്കുന്ന കുഞ്ഞിന്റെ പേരിനൊപ്പം സായി എന്ന പേര് ചേര്‍ക്കാമെന്ന് പ്രാര്‍ത്ഥിച്ചിരുന്നു. അങ്ങനെയാണ് മകള്‍ക്ക് സായി തേജസ്വതി എന്ന പേര് വന്നത്.

മകളെ ഒരു ഡോക്ടര്‍ ആക്കാന്‍ ആയിരുന്നു തന്റെയും ഭര്‍ത്താവ് ശരവണന്റെയും വീട്ടുകര്‍ക്ക് ഇഷ്ടം. എന്നാല്‍ മകളുടെ ഇഷ്ട്ങ്ങള്‍ അതൊന്നും ആയിരുന്നില്ല. സ്‌കൂള്‍ സമയത്ത് ജിംനാസ്റ്റിക് ആയിരുന്നു മകളുടെ ഇഷ്ടമെങ്കില്‍ ഇടയ്ക്ക് കാലിന് പരിക്ക് പറ്റിയതോടെ അതില്‍ നിന്നും പിന്മാറി. പിന്നീട് പൈലറ്റ് ആകണമെന്ന സ്വപ്നം മകള്‍ക്ക് വരികയായിരുന്നു.

മകളുടെ ആഗ്രഹത്തിന് കൂട്ട് നില്‍ക്കുകയാണ് ഇരുവരും ചെയ്തത്. ഇപ്പോള്‍ വിമാനം പറത്താനുള്ള ലൈസന്‍സും സായിക്ക് ലഭിച്ചു. വൈകാതെ മകള്‍ പറന്നു തുടങ്ങുമെന്നാണ് സംഗീത പറയുന്നത്.

അമ്മയൊരു നടി ആയിരുന്നെന്ന കാര്യം മകള്‍ക്ക് അറിയാം. എന്നാല്‍ ഞാന്‍ അഭിനയിച്ച സിനിമകള്‍ അവള്‍ കണ്ടിട്ടുണ്ടോ എന്നെനിക്ക് അറിയില്ല. അതിനെ കുറിച്ചൊന്നും അവളെന്നോട് ഇതുവരെ ചോദിച്ചിട്ടില്ലെന്ന് സംഗീത വ്യക്തമാക്കുന്നു.

ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് പുറമേ വാഴുന്നോര്‍, ക്രൈം, കാറ്റത്തൊരു പെണ്‍പൂവ് തുടങ്ങി മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകളില്‍ സംഗീത അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലുമൊക്കെ നടി അഭിനയിച്ചിരുന്നു.

More from Filmibeat

Read more about: sangeetha സംഗീത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X