കൊച്ചുകുട്ടികളെ പോലെയായിരുന്നു മയൂരി; മുടി കെട്ടാന്‍ പോലും അറിയില്ല, മയൂരിയെ കുറിച്ച് സംഗീതയുടെ വാക്കുകള്‍
മലയാള സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടായിരുന്നു നടി മയൂരിയുടെ വേര്‍പാടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറംലോകത്ത് വരുന്നത്. സിനിമകളില്‍ അഭിനയിച്ച് തിളങ്ങി നില്‍ക്കുന്ന കാലത്തായിരുന്നു നടി ജീവനൊടുക്കുന്നത്. മരിക്കുന്ന സമയത്ത് കേവലം 22-ാം വയസേ ഉണ്ടായിരുന്നുള്ളു. 2005 ജൂണ്‍ പതിനാറിനാണ് സംഭവം നടക്കുന്നത്.
തന്റെ മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്തമില്ലെന്നും ജീവിതത്തിലുളള പ്രതീക്ഷ നഷ്ടപ്പെട്ടതിനാല്‍ ആണ് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതെന്നും മയൂരി ആത്മഹത്യ കുറിപ്പ് എഴുതി വെച്ചതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. വീണ്ടുമൊരു ജൂണ്‍ പതിനാറ് വരുമ്പോള്‍ മയൂരിയുടെ വേര്‍പാടിന്റെ പതിനാറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. ഇപ്പോഴിതാ മയൂരിയെ കുറിച്ച് നടി സംഗീത പറഞ്ഞ വാക്കുകള്‍ വീണ്ടും ശ്രദ്ധേയമാവുകയാണ്.

'വ്യക്തി ജീവിതവും സിനിമാ ജീവിതവും ഒരുമിച്ചു കൊണ്ടു പോവാന്‍ പ്രത്യേക വൈഭവം വേണം. ആ കഴിവ് മയൂരിക്ക് ഇല്ലായിരുന്നു. മയൂരി ഒരു പൊട്ടി പെണ്ണായിരുന്നു. തന്നേക്കാള്‍ മൂന്ന് വയസ്സിന് ഇളയതായിരുന്നു. എങ്ങനെയാണ് മുടി കെട്ടേണ്ടത് എന്ന് പോലും അവള്‍ക്ക് അറിയില്ലായിരുന്നു. അതൊക്കെ അവള്‍ എന്നോട് ചോദിക്കുമായിരുന്നു.
ബിക്കിനിയിൽ മനോഹരയായി സോണാലി സെഗാൾ, ചിത്രങ്ങൾ കാണാം
അതിന് ശേഷമാണ് മുടി കെട്ടുക പോലും ചെയ്തിരുന്നത്. ഷൂട്ടിങ്ങിന് ശേഷം റൂമിലേക്ക് എത്തിയാല്‍ കളിപ്പാട്ടങ്ങള്‍ക്ക് ഒപ്പമായിരിക്കും. സമ്മര്‍ ഇന്‍ ബത്ലേഹേം എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ സംഗീതയും മയൂരിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. സെറ്റില്‍ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചായിരുന്നു ഇരിക്കാറുള്ളത് എന്നും കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മുന്‍പ് സംഗീത പറഞ്ഞിരുന്നു.


Click it and Unblock the Notifications










