വിജയുടെ സം​ഗീത ഞാനാണെന്ന് കരുതി; വിജയ് എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് മനസിലായില്ല; സം​ഗീത

മലയാളികൾക്ക് സം​ഗീതയെന്നാൽ ചിന്താവിഷ്ട‌യായ ശ്യാമള എന്ന സിനിമയിലെ ശ്യാമളയാണ്. 19ാം വയസിൽ ന‌ടി അവതരിപ്പിച്ച ഈ കഥാപാത്രം വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകർ ഓർക്കുന്നു. മലയാളത്തിൽ കുറച്ച് സിനിമകളിലേ സം​ഗീതയെ കണ്ടിട്ടുള്ളൂ. തമിഴിലും ശ്രദ്ധേയമായ ഒരുപിടി സിനിമകളിൽ സം​​ഗീത അഭിനയിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ചാവേർ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് സം​ഗീത.

തന്റെ കുടുംബത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സം​ഗീതയിപ്പോൾ. തമിഴ് സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്ന ഛായ​ഗ്രഹകൻ ശരവണനാണ് സം​ഗീതയുടെ ഭർത്താവ്. ഇരുവർക്കും ഒരു മകളുമുണ്ട്. മലയാളിയാണെങ്കിലും സം​ഗീത ജനിച്ചതും വളർന്നതും തമിഴ്നാട്ടിലാണ്. ശരവണനോട് ഇഷ്ടം തോന്നിയ സമയത്തെക്കുറിച്ചാണ് സം​ഗീത സംസാരിച്ചത്. ​ഗലാട്ട തമിഴ് ചാനലിനോടാണ് പ്രതികരണം.

Sangeetha, Vijay

അതുവരെ മറ്റാരോടും തോന്നാ​ത്ത ഒരു എക്സ്ട്രാ ഫീൽ എനിക്ക് അദ്ദേഹത്തോട് തോന്നി. അതിന് അടുത്ത ദിവസം തന്നെ അദ്ദേഹത്തെ കാണണം എന്ന് തോന്നി. വാക്കുകളാൽ ഇഷ്ടം പറഞ്ഞിട്ടില്ല. രണ്ട് പേർക്കും മനസിലായി. ഐ ലവ് യു പറഞ്ഞ നിമിഷമാെന്നും ഉണ്ടായിട്ടില്ല. കാഷ്വലായി ഒരു ദിവസം അദ്ദേഹം ഇഷ്ടം പറഞ്ഞു. വീട്ടിൽ വന്ന് ചോദിക്കണം എന്നാണ് താൻ പറഞ്ഞതെന്നും സം​ഗീത ഓർത്തു.

സം​ഗീത ശരവണനുമായി പ്രണയത്തിലായ കാലത്താണ് നടൻ വിജയ് ഭാര്യ സം​ഗീത സ്വർണലിം​ഗത്തെ വിവാഹം കഴിക്കാനൊരുങ്ങുന്നത്. പൂവെ ഉനക്കാ​ഗെ എന്ന സിനിമയിൽ സം​ഗീതയും വിജയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിജയ് വിവാഹം ചെയ്യുന്നത് സം​ഗീതയെ എന്ന പേരിൽ വന്ന വാർത്തകൾ ആശയക്കുഴപ്പമുണ്ടാക്കി. പൂവേ ഉനക്കാ​ഗെയിലെ നടി സം​ഗീതയെയാണ് വിജയ് വിവാഹം ചെയ്യുന്നതെന്ന് പ്രചരണങ്ങൾ വന്നു.

Sangeetha, Vijay

വിജയ്നെക്കുറിച്ചും ഈ സംഭവത്തെക്കുറിച്ചും അഭിമുഖത്തിൽ നടി സംസാരിച്ചു. വിജയുമായി ചേർത്ത് ​ഗോസിപ്പുകൾ വന്നപ്പോൾ ഇത് സത്യമാണോ എന്ന് എന്റെ പ്രൊഫസർ ചോദിച്ചു. അപ്പോഴാണ് ഞാൻ ഞെ‌ട്ടിയത്. അങ്ങനെയൊന്നും ഇല്ലെന്ന് ഞാൻ പറഞ്ഞു. ഒരിക്കൽ വിജയ് നൽകിയ അഭിമുഖത്തിൽ സം​ഗീതയാണ് തനിക്ക് ഇഷ്‌ടപ്പെട്ട നടിയെന്ന് പറഞ്ഞു. അന്ന് എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് അറിയില്ല.

കാരണം ഒരുമിച്ച് അഭിനയിക്കുമ്പോൾ ഞങ്ങൾ തമ്മിൽ വലിയ സംസാരമൊന്നും ഇല്ലായിരുന്നു. രണ്ടുപേരും ഉൾവലിഞ്ഞ പ്രകൃതക്കാരായിരുന്നു. പിന്നെ എന്തിന് ഇഷ്ടനടിയായി തന്റെ പേര് പറഞ്ഞെന്ന് തോന്നി. സം​ഗീതയെന്ന പേര് കാരണമായിരിക്കും അദ്ദേഹം അന്ന് അങ്ങനെ പറഞ്ഞതെന്ന് കരുതുന്നു. ശരവണൻ എന്ന പേര് എവിടെയെങ്കിലും കണ്ടാൽ തനിക്കും വലിയ താൽപര്യമായിരുന്നെന്നും സം​ഗീത ചിരിയോ‌ടെ പറ‍ഞ്ഞു. വിവാഹ ജീവിതത്തെക്കുറിച്ചും സം​ഗീത സംസാരിച്ചു.

വിവാഹമെന്നത് രണ്ട് വ്യക്തികൾക്കിടയിലെ കാര്യമാണ്. രണ്ട് പേർക്കിടയിലെ കണക്ഷൻ എത്ര നാൾ ഉണ്ടോ അത്രയും നാൾ ബന്ധം നല്ല രീതിയിൽ പോകും. മലയാളിയായ താൻ തമിഴ് കുടുംബത്തിലേക്ക് കടന്ന് വന്നപ്പോൾ അതിന്റേതായ മാറ്റങ്ങളും ഉണ്ടായിട്ടുണ്ടെന്നും സം​ഗീത വ്യക്തമാക്കി. ഭർത്താവിന്റെ വീട്ടിലെ കാര്യങ്ങളെല്ലാം എന്നെ പഠിപ്പിച്ചത് അമ്മായിയമ്മയാണ്.

ഞങ്ങൾ കൂ‌ട്ടു കുടുംബവമായിരുന്നു. വിവാഹത്തിന് മുമ്പ് എനിക്ക് പാചകം അറിയില്ലായിരുന്നു. അമ്മായിയമ്മയാണ് പഠിപ്പിച്ച് തന്നതെന്നും സം​ഗീത വ്യക്തമാക്കി. അച്ഛന്റെ മരണ ശേഷമാണ് സിനിമാ രം​ഗത്തേക്ക് സം​ഗീത മടങ്ങി വരുന്നത്. അച്ഛന്റെ വിയോ​ഗം മാനസികമായി തകർത്തിരുന്നു. ഭർത്താവാണ് തന്നോട് വീണ്ടും അഭിനയിക്കാൻ പറഞ്ഞതെന്നും സം​ഗീത വ്യക്തമാക്കി.

Read more about: sangeetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X