രണ്ടാമതൊരു കുഞ്ഞ് വേണ്ടെന്ന് ഞാൻ പറഞ്ഞു, രണ്ട് വീട്ടുകാരും ആഗ്രഹിച്ചതാണ്; തീരുമാനത്തിന് കാരണം: സംഗീത
അഭിനയ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി സംഗീത മാധവൻ നായർ. ചാവേർ, ആനന്ദ് ശ്രീബാല തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷമാണ് സംഗീത ചെയ്തത്. മലയാളികൾ എപ്പോഴും സംഗീതയെ ഓർക്കാറ് ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെയാണ്. 1998 ലാണ് ഈ സിനിമ റിലീസ് ചെയ്തത്. മലയാളത്തിൽ നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ശ്യാമളയാണ് ഏവരും ശ്രദ്ധിച്ച സംഗീതയുടെ കഥാപാത്രം. വിവാഹ ശേഷമാണ് സംഗീത അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്തത്. 2002 ലായിരുന്നു സംഗീതയുടെ വിവാഹം.
സിനിമോട്ടോഗ്രാഫർ എസ് ശരവണനാണ് സംഗീതയുടെ ഭർത്താവ്. സായ് തേജാശ്വതി എന്നാണ് മകളുടെ പേര്. സിലമ്പാട്ടം എന്ന സിനിമ എസ് ശരവണൻ സംവിധാനം ചെയ്തിട്ടുണ്ട്. സിമ്പുവാണ് ഈ സിനിമയിൽ നായകനായെത്തിയത്. കുടുംബത്തെക്കുറിച്ച് സംസാരിക്കുകയാണ് സംഗീതയിപ്പോൾ. അവൾ വികടനുമായുള്ള അഭിമുഖത്തിലാണ് നടി ഭർത്താവിനെക്കുറിച്ചും മകളെക്കുറിച്ചും സംസാരിച്ചത്. ഞങ്ങൾക്കിടയിൽ ഒരു അണ്ടർസ്റ്റാൻഡിംഗ് വന്നു. അങ്ങനെ കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചു. കല്യാണം കഴിക്കുകയാണെങ്കിൽ ഇദ്ദേഹത്തെയായിരിക്കണെമെന്ന് തോന്നി.

അത് ഉള്ളിൽ തോന്നിയ ധെെര്യമാണ്. ഒരുപാട് പുറത്ത് പോകാനോ സംസാരിക്കാനോ അഭിപ്രായങ്ങൾ പങ്കുവെക്കാനോ ഞങ്ങൾക്ക് അവസരം ലഭിച്ചിരുന്നില്ല. തിരക്ക് കാരണം ഞങ്ങൾ രണ്ടിടത്തായിരുന്നെന്നും സംഗീത പറയുന്നു. ഒരു കുഞ്ഞ് മതിയെന്ന് തീരുമാനിച്ചതിനെക്കുറിച്ചും സംഗീത സംസാരിച്ചു. എനിക്ക് ഒരു മകളാണ്. ഒരു കുഞ്ഞ് മതിയെന്ന് തീരുമാനിച്ചതാണ്. കാരണം എനിക്ക് സി സെക്ഷൻ ആയിരുന്നു. ലേബർ പെയിൻ ഒരു ദിവസം മുഴുവനുമുണ്ടായിരുന്നു. രണ്ടും എനിക്ക് ബുദ്ധിമുട്ടായിരുന്നു. എന്നാൽ ആദ്യത്തെ പ്രാവശ്യം എനിക്ക് വളരെ സന്തോഷം നൽകി. അത് പോലെയായിരിക്കുമോ രണ്ടാമതും അമ്മയാകുമ്പോൾ എന്ന ചിന്ത വന്നു.
കാരണം ആദ്യത്തെ കുഞ്ഞിലേക്ക് എന്റെ മുഴുവൻ ശ്രദ്ധയും നൽകി. രണ്ടാമത് കുഞ്ഞ് പിറന്നാൾ ഇവളെ നന്നായി നോക്കാൻ പറ്റാതാകുമോ, രണ്ട് കുഞ്ഞിനും മുഴുവൻ ശ്രദ്ധയും കൊടുക്കാൻ പറ്റാതാകുമോ എന്നെല്ലാം ഞാൻ ചിന്തിച്ചു. എല്ലാ സ്ത്രീകൾക്കും വരുന്ന ചിന്തയാണ്. അതുകൊണ്ട് രണ്ടാമത്തെ കുഞ്ഞിന് തന്നെ അധികം നിർബന്ധിച്ചില്ല. രണ്ട് സെെഡിലുള്ള കുടുംബങ്ങളും എനിക്ക് ഇനിയും കുട്ടികൾ പിറക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ തനിക്ക് ഒരു കുഞ്ഞിനെ ആത്മാർത്ഥമായി വളർത്താനായിരുന്നു താൽപര്യമെന്നും സംഗീത പറയുന്നു. അമ്മയായപ്പോൾ തനിക്ക് 24 വയസായിരുന്നെന്നും സംഗീത ഓർത്തു.

അക്കാലത്ത് പ്രസവത്തെക്കുറിച്ച് മീഡിയകളിൽ നിന്നുള്ള അറിവൊന്നുമില്ല. ഒരുപാട് അനുഭവങ്ങൾ പറഞ്ഞ് തന്നത് എന്റെ ഭർതൃമാതാവാണ്. അവർക്ക് ഒരുപാട് മക്കളുണ്ട്. എന്റെ അമ്മ വളരെ കുറച്ച് മാത്രമേ പറഞ്ഞ് തന്നിട്ടുള്ളൂ. ഒന്നും കോംപ്ലിക്കേഷനോടെ പറയില്ല. അതെല്ലാം എളുപ്പമാണ്, ഒന്നും പേടിക്കാനില്ലെന്ന് പറയും. അമ്മ വളരെ ബോൾഡാണെന്നും സംഗീത പറഞ്ഞു. ഗർഭകാലത്ത് കുടുംബത്തിന്റെ സാമീപ്യവും പിന്തുണയും കൊണ്ട് താൻ സന്തോഷവതിയായിരുന്നെന്നും സംഗീത ഓർത്തു.
വിവാഹ ശേഷം സിനിമ പൂർണമായും വേണ്ടെന്ന് വെച്ചതല്ല. അപ്പോൾ ശ്രദ്ധ കൊടുക്കേണ്ടത് സിനിമയ്ക്കല്ലായിരുന്നു. അത് കൊണ്ട് മാറി നിന്നതാണെന്നും സംഗീത വ്യക്തമാക്കി. 2000 ൽ ഇടവേള എടുത്ത സംഗീത 2014 ൽ നഗര വാരിധി നടുവിൽ ഞാൻ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. എന്നാൽ ഈ സിനിമയ്ക്ക് ശേഷം വീണ്ടും വലിയ ഇടവേള വന്നു. 2023 ൽ ചാവേർ എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുമ്പിലെത്തി.


Click it and Unblock the Notifications