നിക്കർ വിട്ടൊരു കളിയില്ലല്ലേ!! ഇല്ലടാ കുട്ടാ.... വിമർശകന് സാനിയ അയ്യപ്പന്റെ ഉഗ്രൻ മറുപടി
വസത്രധാരണം എന്നു നടിമാർക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. താരങ്ങളുടെ വസ്ത്രധാരണത്തിനെതിരെ മോശമായ നിരവധി കമന്റുകളാണ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. മോശമായ വസ്ത്രം ധരിച്ചാലും ഇല്ലെങ്കിലും ചിലകൂട്ട മോശമായ ഭാഷയുമായി രംഗത്തെത്താറുണ്ട്. വസത്രധാരണത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന താരമാണ് നടി സാനിയ അയ്യപ്പൻ. തുടക്കം മുതൽ തന്നെ നടിയുടെ ഡ്രസ്സിങ്ങ് സ്റ്റൈലിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. വിമർശകർക്ക് അതേ നാണയത്തിൽ തന്നെ സാനിയ മറുപടി കൊടുക്കാറുമുണ്ട്.
ഇപ്പോഴിത താരത്തിന്റെ വസ്ത്രധാരണം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ചിത്രങ്ങൾക്കെതിരെയാണ് ഒരു സദാചാരവിരുദ്ധൻ രംഗത്തെത്തിയത്. നിക്കറ് വിട്ടൊരു കളിയുമില്ലല്ലേ... എന്നായിരുന്നു ഇയാളുടെ കമന്റ് . ഇതിന് മറുപടിയുമായി ഇല്ലൊടാ കുട്ടാ എന്ന താരം തിരിച്ചും മറുപടി നൽകി. സാനിയയുടെ മറുപടി കമന്റിനെ നിരവധി ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.
ക്വീൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തുകയും വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സാനിയ അയ്യപ്പൻ. ക്വീനിലെ ചിന്നു ൺന്ന കഥാപാത്രം കരിയറിൽ വലിയ ബ്രേക്കായിരുന്നു നൽകിയത്. പിന്നീട് മലയാളത്തിലെ പ്രമുഖ താരങ്ങളോടെപ്പം അഭിനയിക്കാനുളള അവസരം നടിയ്ക്ക് ലഭിക്കുകയും ചെയ്തു. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രത്തിൽ പ്രധാനപ്പെട്ട റോളിൽ സാനിയ എത്തിയിരുന്നു. ജാൻവി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.



Click it and Unblock the Notifications











