ടീനേജ് കഴിഞ്ഞില്ലെങ്കിലും വിവാഹത്തെ കുറിച്ച് സ്വപ്‌നം കണ്ട് സാനിയ ഇയ്യപ്പന്‍; പയ്യനെ കുറിച്ചും പറഞ്ഞ് നടി
ക്വീന്‍ എന്ന സിനിമയിലെ ചിന്നുവായിട്ടെത്തി മലയാളക്കരയില്‍ വലിയ തരംഗം സൃഷ്ടിച്ച നടിയാണ് സാനിയ ഇയ്യപ്പന്‍. പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സാനിയ വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഏറ്റവുമൊടുവില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചെത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രത്തിലും സാനിയ അഭിനയിച്ചിരിക്കുകയാണ്.
വളരെ ചെറിയ വേഷമാണെങ്കിലും പ്രീസ്റ്റില്‍ ശ്രദ്ധിക്കപ്പെടാന്‍ സാനിയ്ക്ക് കഴിഞ്ഞു. സാധാരണ നടിമാരോട് വിവാഹത്തെ കുറിച്ച് ചോദിച്ചാല്‍ ഇപ്പോഴുണ്ടാവില്ല, പിന്നെ ആവട്ടേ എന്നൊക്കെയുള്ള മറുപടി ആയിരിക്കും വരിക. എന്നാല്‍ കൗമാരം കഴിയുന്നതിന് മുന്‍പ് തന്നെ കല്യാണത്തെ കുറിച്ച് തനിക്കുള്ള ആഗ്രഹങ്ങള്‍ തുറന്ന് പറയുകയാണ് സാനിയ. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് എല്ലാവരും കാത്തിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം നടി പറഞ്ഞത്.

'സ്വപ്‌നം കാണാന്‍ ഒരു പിശുക്കും കാണിക്കാറില്ല. ടീനേജ് കഴിഞ്ഞിട്ടില്ലെങ്കിലും എന്റെ കല്യാണം വരെ ഞാന്‍ സ്വപ്‌നം കണ്ട് കഴിഞ്ഞെന്നാണ് സാനിയ പറയുന്നത്. ഡെസ്റ്റിനേഷന്‍ വിവാഹമായിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഗ്രീസില്‍ വച്ച് മതിയെന്നാണ് തീരുമാനം. സബ്യസാചിയുടെ ലെഹങ്ക വേണം എന്ന കാര്യത്തിലും കോംപ്രമൈസ് ഇല്ല. ഗ്രീസില്‍ വെച്ച് ആകുമ്പോള്‍ ലെഹങ്കയുടെ നിറം വൈറ്റ് ആകുന്നതാണ് നല്ലത്. ബീച്ചും വൈറ്റ് ലെഹങ്കയും ആഹാ പെര്‍ഫെക്ട് കോംപിനേഷന്‍ ആയിരിക്കും.
ഹോട്ട് ലുക്കിൽ ഫോട്ടോഷൂട്ട് നടത്തി സാനിയ ഇയ്യപ്പൻ, നടിയുടെ മനോഹരമായ ഫോട്ടോസ് കാണാം
Recommended Video
ഇതിനിടെ പയ്യന്റെ കാര്യം പറയാന്‍ മറന്നു. എന്റെ പ്രൊഫഷന്‍ മനസിലാക്കി നില്‍ക്കുകയും എന്നെ സ്‌നേഹിക്കുകയും കരുതലൊക്കെയുള്ള ആളായിരിക്കണം. നല്ല സിനിമകള്‍ കിട്ടിയാല്‍ എന്നും സിനിമയില്‍ നില്‍ക്കാനാണ് എനിക്കിഷ്ടം. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് അഭിനയിക്കുമോ എന്ന ചോദ്യം തന്നെ ഔട്ട്‌ഡേറ്റഡ് ആയത് കൊണ്ട് ആ ചോദ്യമേ മനസില്‍ ഇല്ലെന്നും സാനിയ പറയുന്നു.


Click it and Unblock the Notifications











