മുട്ടയുടെ വെള്ള, കറ്റാർവാഴ, നാരങ്ങ, നടി സാനിയ ഇയ്യപ്പന്റെ സൗന്ദര്യത്തിന്റെ രഹസ്യം ഇത്...
വ്യത്യസ്ത ലുക്കിൽ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന താരമാണ് സാനിയ ഇയ്യപ്പൻ. മോളിവുഡിന്റെ ബോൾഡൻ ബ്യൂട്ടി എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. താരത്തിന്റെ പല സ്റ്റൈലുകളും മോളിവുഡ ഫാഷൻ കോളങ്ങളിലും സിനിമ പേജുകളിലും ചർച്ചയാകാറുണ്ട്. ഫാഷൻ ലുക്ക് ചർച്ചയാകുമ്പോഴും ഇതിന്റെ പേരിൽ വിമർശനങ്ങളും നടിയെ തേടി എത്താറുണ്ട്. വിമർശനങ്ങൾക്ക് ചെവി തൊടുക്കാത്ത് താരം തന്റെ സ്വപ്നങ്ങളുമായി സഞ്ചരിക്കുകയാണ്.

ഇപ്പോഴിത തന്റെ സൗന്ദര്യത്തിന്റെ രഹസ്യം പങ്കുവെച്ച് നടി. സാനിയ ഇയ്യപ്പൻ എന്ന യൂട്യൂബ് ചാനലിലൂടെയാണ് താരം തന്റെ സൗന്ദര്യ രഹസ്യം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ... മുട്ടയുടെ വെള്ള, കറ്റാർ വാഴ, നാരങ്ങ, എന്നിവ മിക്സ് ചെയ്താണ് മുഖം ക്ലീൻ ചെയ്യുന്നത്. ഇത് കണ്ണിനടയിലെ കറുപ്പ് മാറ്റുകയും മുഖക്കുരു മാറാനും വെളുക്കാനുമാണ് ഇത് ഉപയോഗിക്കുന്നത്. ഇതിന് ശേഷം തൈര്, അരിപ്പൊടി, പഞ്ചസാര, എന്നിവ ചേർത്ത് ഫെയ്സ് സ്ക്രബ് ചെയ്യുന്നു. 15 മിനിറ്റിന് ശേഷം ഇത് കഴുകി കളയും. ഇതിന് ശേഷം മഞ്ഞൾപ്പൊടി, തൈര്, ചെരുനാരങ്ങ, എന്നിവ ചേർത്ത് തയ്യാറാക്കിയിരിക്കുന്ന ഫേസ് പാക്ക് ഉപയോഗിക്കുന്നു.
തന്റെ സൗന്ദര്യ ബ്യൂട്ടി സീക്രട്ട് പങ്കുവെയ്ക്കാനുളള കാരണവും സാനിയ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ഇതിനെ കുറിച്ച് പലരം തന്നോട് ചോദിച്ചിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ ചെയ്തതെന്നും സാനിയ പറഞ്ഞു. ചർമ സംരക്ഷണത്തിന് വീട്ടിലുള്ള വസ്തുക്കൾ തന്നെയാണ് ഉപയോഗിക്കുന്നത്. അതെ സമയം തനിയ്ക്ക് ഇത യോജിക്കുന്നത് കൊണ്ട് എല്ലാവർക്കും ഇത് അനിയോജ്യമാകണമെന്നില്ലെന്നും സാനിയ പറയുന്നു.
ക്വീന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച് സാനിയ ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. വളരെ കുറച്ച് സമയം കൊണ്ട് തന്നെ മലയാളത്തിലെ മുൻ നിര താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം നടിയ്ക്ക് ലഭിച്ചു. നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ ജാൻവി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിനെട്ടാം പടി, പ്രേതം2 തുടങ്ങിയ ചിത്രങ്ങളും താരത്തിന്റെ കരിയറിലെ മികച്ച സിനിമകളായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് സാനിയ.


Click it and Unblock the Notifications











