ലുക്ക് ശരിയാവില്ലെന്ന് പറഞ്ഞ് സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടു! തനിക്ക് രണ്ട് ലുക്കുണ്ടെന്ന് നടി ശാന്തി

മലയാളത്തില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നടി ശാന്തി ബാലകൃഷ്ണനെ പെട്ടെന്ന് ആരും തിരിച്ചറിയാറില്ല. നേരില്‍ കാണുമ്പോഴും സ്‌ക്രീനില്‍ കാണുമ്പോഴും തന്നെ ആളുകള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാറില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. രണ്ടും രണ്ടാളായിട്ടാണ് തോന്നുന്നതെന്ന് പലരും പറഞ്ഞിട്ടുണ്ട്.

മാത്രമല്ല ലുക്കിന്റെ കാര്യം പറഞ്ഞ് സിനിമയില്‍ നിന്നുള്ള അവസരങ്ങള്‍ പോലും തനിക്ക് നഷ്ടപ്പെട്ടുവെന്ന് പറയുകയാണ് നടിയിപ്പോള്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് തന്റെ കഥാപാത്രങ്ങളെ കുറിച്ചും ഓഡിഷന് പോലും പോവാന്‍ പറ്റാത്തിനെ കുറിച്ചും നടി സൂചിപ്പിച്ചത്.

santhy-balachandran

ചെറുപ്പത്തിലെ ക്രിയേറ്റീവായിട്ടുള്ള കാര്യങ്ങളോട് താല്‍പര്യമുണ്ടായിരുന്നു. കുട്ടിക്കാലത്തെ സ്‌കൂളിലും കൂട്ടുകാര്‍ക്കിടയിലുമൊക്കെ നാടകങ്ങളിലൊക്കെ അഭിനയിച്ചിരുന്നു. എങ്കിലും സിനിമയില്‍ നടിയായി അഭിനയിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ശാന്തി പറയുന്നു. നാട്ടില്‍ വന്നപ്പോഴാണ് അഭിനയിക്കാനുള്ള അവസരം കണ്ട് അങ്ങോട്ട് അയക്കുന്നത്. അത് എനിക്ക് പുതിയൊരു വാതില്‍ തുറന്ന് തരികയും ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചെന്നും ശാന്തി വ്യക്തമാക്കുന്നു.

ജെല്ലിക്കെട്ട് സിനിമയിലടക്കം അഭിനയിച്ചെങ്കിലും ഇപ്പോഴും ആളുകള്‍ക്ക് എന്നെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നാണ് നടി പറയുന്നത്. സ്‌ക്രീനില്‍ കാണുമ്പോഴും നേരില്‍ കാണുമ്പോഴും എനിക്ക് വ്യത്യാസമുണ്ടെന്നാണ് എല്ലാവരും പറയുന്നത്. നമ്മുടെ ബോഡി ലാംഗേജും സംസാരവുമൊക്കെ കാണുമ്പോള്‍ പലരും നമ്മളെ കാറ്റഗറൈസ് ചെയ്യും. ഞാന്‍ പുറത്ത് പഠിച്ച ആളായത് കൊണ്ട് നാട്ടിന്‍ പുറത്തെ കഥാപാത്രം എനിക്ക് വഴങ്ങില്ലെന്ന് ഒക്കെയുള്ള സംസാരം മുന്‍പ് ഉണ്ടായിരുന്നു.

അങ്ങനെയുള്ള കഥാപാത്രങ്ങളിലേക്ക് ഓഡിഷന്‍ ചെയ്യാന്‍ പോലും എന്നെ വിളിക്കില്ലായിരുന്നു. ഓഡിഷന് പങ്കെടുത്തോട്ടെ എന്ന് ചോദിക്കുമ്പോള്‍ ഈ കഥാപാത്രത്തിന് നിങ്ങളല്ല കറക്ടായിട്ടുള്ള ആളെന്ന് അവര്‍ പറയും. ഫിലിം മേക്കറിന് ഒരു വിഷന്‍ ഉണ്ടെങ്കില്‍ അവരാണ് മറ്റൊരാളിലൂടെ ഒരു കഥാപാത്രത്തെ ഉണ്ടാക്കി എടുക്കുന്നത്. അതൊരു ഭാഗ്യമാണ്. നമ്മള്‍ അഭിനേതാക്കളാവുന്നത് നമ്മളെ പോലെ തന്നെയുള്ള കഥാപാത്രം ചെയ്യാനല്ലല്ലോ. വേറെ കഥാപാത്രം ഉള്‍കൊള്ളുമ്പോഴാണ് അഭിനയമാവുക. അങ്ങനൊരു അവസരം കിട്ടി എന്നതില്‍ വളരെ സന്തോഷമുണ്ട്.

തമാശ എന്ന സിനിമയിലെ ഒരു കഥാപാത്രത്തിലേക്ക് എന്നെ ഓഡിഷന് വിളിച്ചിരുന്നു. അന്നത്തെ എന്റെ വീഡിയോ കണ്ടപ്പോഴാണ് ജെല്ലിക്കെട്ടിലേക്ക് വിളിക്കുന്നത്. തമാശയില്‍ അഭിനയിക്കാന്‍ പോയിട്ട് അവസാനം ജെല്ലിക്കെട്ടിലാണ് അഭിനയിച്ചതെന്നാണ് ശാന്തി പറയുന്നത്.

santhy-balachandran

ചെറുപ്പം മുതലേ പാമ്പിനെയോ പഴുതാരയെയോ ഒന്നും എനിക്ക് പേടിയില്ല. ഭയങ്കര ഭീകരമായ അനുഭവങ്ങളൊന്നും ജീവിതത്തില്‍ നേരിടാത്തത് കൊണ്ട് തന്നെ പേടി എന്താണ് എന്നെനിക്ക് അറിയില്ല. ഒരു സിനിമയില്‍ പല്ലിയെ കണ്ട് പേടിക്കേണ്ട ഒരു രംഗം അഭിനയിക്കാന്‍ ഉണ്ടായിരുന്നു. അതെങ്ങനെ ചെയ്യണം എന്നോര്‍ത്ത് ഞാനാകെ കണ്‍ഫ്യൂഷനായി പോയി. കാരണം പേടി എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഒട്ടും അറിയാത്ത അവസ്ഥയായിരുന്നു. ഒരു മെന്റല്‍ ബ്ലോക്ക് ആയി തോന്നി. പക്ഷേ അഭിനേതാക്കള്‍ അത് മറികടക്കണം.

അത്തരം കാര്യങ്ങള്‍ എക്സ്പ്ലോര്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ബേസിക്കലി പേടി ഇല്ലാത്ത ആളാണ് ഞാന്‍, അതുകൊണ്ട് എനിക്കൊരു ഹൊറര്‍ സിനിമ ചെയ്യണം എന്നുണ്ട്. അതെനിക്ക് ചലഞ്ചായിരിക്കും. ഇമോജിനേഷന്‍ യൂസ് ചെയ്തിട്ട് വേണം പേടി കാണിക്കാന്‍. അതുകൊണ്ട് ആരെങ്കിലും എന്നെ നല്ലൊരു ഹൊറര്‍ ഫിലിമിലേക്ക് വിളിക്കണമേ എന്നാണ് ആഗ്രഹമെന്ന് നടി പറയുന്നു.

ജീവിതത്തില്‍ ഏറ്റവും പേടിയുള്ള കാര്യമെന്താണെന്നും ശാന്തി സൂചിപ്പിച്ചിരുന്നു. എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചാല്‍ പേടിച്ചേക്കാം, എന്നാല്‍ ഇതുവരെ അങ്ങനെ ഒരു സംഭവവും ഉണ്ടായിട്ടില്ല. പേടി എന്ന വികാരം തീരെ ഇല്ലെന്നല്ല ഞാന്‍ പറയുന്നത്. എനിക്കാകെ പേടി തോന്നുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നവരെ നഷ്ടപ്പെടുമോ എന്നതാണ്. ആ ഒരു പേടി മാത്രമേയുള്ളൂ. അങ്ങനെ ചിന്തിക്കുമ്പോള്‍ തന്നെ എനിക്കത് ഫീല്‍ ചെയ്യും- ശാന്തി ബാലചന്ദ്രന്‍ പറഞ്ഞു.

More from Filmibeat

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X