For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണക്കാര്യം പറഞ്ഞ് ഇനി ആരും ഇങ്ങോട്ട് വരണ്ട, അക്കാര്യത്തിൽ ഒരു തീരുമാനം ആയെന്ന് സനുഷ

  |

  സിനിമയിൽ ബാലതാരമായി വന്ന് നായികയായി മാറിയ നടിയാണ് സനുഷ സന്തോഷ്. മലയാളി പ്രേക്ഷകർക്ക് സനുഷ എന്നാൽ വീട്ടിലെ കുട്ടിയെ പോലെയാണ്. കാരണം പ്രേക്ഷകർക്ക് മുന്നിൽ തന്നെയായിരുന്നു സനുഷയുടെ ഓരോ ഘട്ടത്തിലെ വളർച്ചയും. സോഷ്യൽ മീഡിയയിൽ സജീവമാണ് സനുഷ. തൻ്റെ പുതിയ വിശേഷങ്ങൾ എല്ലാം ഇൻസ്റ്റഗ്രാമിലൂടെ പ്രേക്ഷകരെ അറിയിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം സനുഷ ഇൻസ്റ്റഗ്രാമിൽ ഒരു റീൽസ് പങ്കുവെച്ചിരുന്നു.

  സനുഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. വിവാഹത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് ആ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സനുഷയുടെ ജീവിതത്തിൽ ഇനി കല്യാണം ഉണ്ടാകില്ലെന്നാണ് പറഞ്ഞത്, പക്ഷെ അത് സനുഷ അല്ല പറഞ്ഞത്,
  ഇൻസ്റ്റഗ്രാമാണ്! വളരെ രസകരമായാണ് സനുഷ ആ വീഡിയോ ചെയിതിരിക്കുന്നത്.

  സനുഷ സന്തോഷ് പങ്കുവച്ച ഏറ്റവും പുതിയ റീൽസിലാണ് ഒരിക്കലും കല്യാണം കഴിക്കില്ല എന്ന് പറയുന്നത്. 'ഞാൻ എപ്പോൾ കല്യാണം കഴിക്കും' എന്ന ചോദ്യത്തിന് ഇൻസ്റ്റഗ്രാം നൽകുന്ന മറുപടിയാണ് 'ഒരിക്കലും അത് സംഭവിയ്ക്കില്ല' എന്ന്.

  പ്രായപൂർത്തിയായ ഏതൊരു വ്യക്തിയും നേരിടുന്ന ഒരു ചോദ്യമാണ് പ്രായമായില്ലേ, വിവാഹം കഴിക്കുന്നില്ലേ എന്നൊക്കെ. സിനിമാ താരങ്ങളുടെ വിവാഹ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും കൂടുതൽ താത്പര്യമാണ്. പക്ഷെ സനുഷ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ ഒരു മുൻകൂർ ജാമ്യം ആണെന്നാണ് ആരാധകർ പറയുന്നത്.

  Also Read: അച്ഛനെ ആരെങ്കിലും അടിക്കുന്നതോ, അച്ഛൻ മരിക്കുന്നതോ ഇഷ്ടമല്ല; ഫാഷന്‍ സങ്കല്‍പ്പങ്ങളെ പറ്റി നടന്‍ കുഞ്ചന്റെ മകൾ

  'ലോല ലോല' എന്ന പശ്ചാത്തല സംഗീതത്തോട് കൂടിയാണ് റീൽസ് സനുഷ പങ്കുവെച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് റീൽസിന് ലഭിക്കുന്നത്. ഇൻസ്റ്റഗ്രാമിന്റെ ഈ തീരുമാനം കേട്ട് സനുഷയുടെ 'ലോല ഹൃദയം' തകർന്നെന്നും ചെറുക്കൻ രക്ഷപെട്ടു എന്നു തുടങ്ങി നിരവധി കമന്റുകൾ ഇതിനോടകം തന്നെ താരത്തിന് ലഭിച്ചു. ചിലർ വളരെ ഗൗരവമായി സനുഷയെ ഉപദേശിക്കുന്നും ഉണ്ട്, 'കല്യാണം കഴിക്കരുത് കേട്ടോ, ഇതുപോലെ എന്നും സന്തോഷത്തോടെ, സ്വാതന്ത്രിയത്തോടെ ഇരിക്കുന്നത് തന്നെയാണ് നല്ലത്' എന്നാണ് ചില കമന്റുകൾ.

  Also Read: ക്യാൻസറിൻ്റെ മൂന്നാം സ്റ്റേജ്, സഹായിക്കാൻ ആരുമില്ല, ദൈവദൂതനെപ്പോലെ വന്നത് സുരേഷേട്ടനെന്ന് സുധീർ

  രസകരമായ കമൻ്റുകൾക്ക് സനുഷ മറുപടിയും നൽകുന്നുണ്ട്. 'ചെറുക്കൻ രക്ഷപ്പെട്ടു എന്ന കമൻ്റിന്', 'ഇടിയ്ക്കുന്ന ഇമോജി' ഇട്ട് മറുപടി നൽകി. ഈ പറഞ്ഞത് നമുക്ക് അങ്ങ് തിരുത്തിയാലോ എന്ന കമന്റിന്, 'ഓ വേണ്ടാന്നേ' എന്നാണ് സനുഷ മറുപടിനൽകിയത്. 'നാല് തവണ നോക്കിയിട്ടും ഇങ്ങനെ തന്നെയാണ് വന്നത്, അത് കൂടെ ഇടാനുള്ള സാഹചര്യം ഇല്ലാത്തത് കൊണ്ടാണ് ഇവിടെ പോസ്റ്റ് ചെയ്യാത്തത്', സനുഷ മറുപടി നൽകി.

  Also Read: 'ഫാമിലിയെ പറഞ്ഞ് നേരയാക്കിയ മതി, അവർക്കാണ് ഏറ്റവും കൂടുതൽ‌ ഡാമേജ് വന്നത്'; റോബിനെ ഫോൺ വിളിച്ച് ബ്ലെസ്ലി!

  'ദാദാ സാഹിബ്' എന്ന സിനിമയിലൂടെയാണ് സനൂഷ ബാലതാരമായി എത്തുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സനുഷ നേടിയിട്ടുണ്ട്. ദിലീപ് ചിത്രം 'മിസ്റ്റർ മരുമകനി'ലൂടെയാണ് നായികയായി എത്തുന്നത്. 'സക്കറിയയുടെ ഗർഭിണികൾ' എന്ന ചിത്രത്തിലൂടെ ജൂറിയുടെ പ്രത്യേക പരാമർശവും നേടി.

  തെലുങ്കിൽ പുറത്തിറങ്ങിയ നാനി നായകനായ 'ജേഴ്‌സി'യിലാണ് സനുഷ അവസാനമായി അഭിനയിച്ചത്. ചിത്രം വൻ വിജയമായിരുന്നു. തമിഴ്, കന്നഡ ഭാഷകളിലും സജീവമാണ് സനുഷ. 'മരതകം' ആണ് ഇപ്പോൾ അണിയറയിലൊരുങ്ങുന്നത്. 'ഒരു മുറൈ പന്ത് പാർത്തായ' ആണ് അവസാനം പുറത്തിറങ്ങിയ മലയാളം സിനിമ. 'മരതക'ത്തിലൂടെ മലയാളത്തിലേക്കുള്ള തിരിച്ച് വരവിന് ഒരുങ്ങുകയാണ് താരം.

  Read more about: sanusha santhosh
  English summary
  Actress Sanusha Santhosh latest video goes viral related to her wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X