ആ പെങ്കൊച്ച് പറഞ്ഞ സന്തോഷം മനസിലാകാത്തവര്‍! സനുഷയുടെ ശരീരത്തെ വിമര്‍ശിച്ചയാള്‍ക്ക് നടിയുടെ മാസ് മറുപടി

മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ താരമാണ് സനുഷ സന്തോഷ്. ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് എത്തിയ നടി ബാലതാരമായിട്ടാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് നായിക നിരയിലേക്ക് വളര്‍ന്ന സനുഷ ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്. പഠനവുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്നു നടിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇല്ലായിരുന്നു.

എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ തന്റെ പുതിയ ചിത്രങ്ങള്‍ സനുഷ പങ്കുവെച്ച് തുടങ്ങി. എല്ലാത്തിനും ഒടുവില്‍ താന്‍ വലിയൊരു നേട്ടം സ്വന്തമാക്കിയ സന്തോഷം പറഞ്ഞാണ് നടി ഇപ്പോള്‍ എത്തിയിരിക്കുന്നത്. അതിനെയും ചിലര്‍ വിമര്‍ശനത്തോടെ സമീപിച്ചതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ആരാധകരും.

sanusha

സനുഷ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെയാണ്... 'ബിരുദ ദാന ചടങ്ങില്‍ എന്റെ പേര് വിളിക്കുന്നതും കാത്ത് മനോഹരമായ മക്ഇവാന്‍ ഹാളില്‍ ഇരിക്കുമ്പോള്‍, ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും അഭിലാഷങ്ങളുമായി വളരെ അകലെ ഈ നാട്ടില്‍ വന്ന പെണ്‍കുട്ടിയെ ഞാന്‍ ഓര്‍ത്തു.

നീണ്ട 2 വര്‍ഷത്തെ പോരാട്ടങ്ങള്‍, പഠനം ഉപേക്ഷിക്കാനുള്ള ചിന്ത, വീട് നഷ്ടപ്പെട്ടുവെന്ന തോന്നല്‍, കരച്ചില്‍, ഉറക്കമില്ലാത്ത രാത്രികള്‍, പാര്‍ട്ട് ടൈം & ഫുള്‍ ടൈം ജോലികള്‍, കഠിനാധ്വാനം, ആരോഗ്യപ്രശ്‌നങ്ങള്‍, സമ്മര്‍ദ്ദം, എന്റെ ഓരോ വികാരങ്ങളും മനസിലൂടെ കടന്നുപോയി. ഒടുവില്‍ എന്റെ അധ്വാനത്തിന് ഫലം കണ്ടുവെന്ന് തിരിച്ചറിയുന്നു. എല്ലായ്പ്പോഴും എന്റെ പ്രധാന ശക്തിയായിരിക്കുന്നതിനും എന്നെ വഴിനടത്തിയതിനും ദൈവത്തിന് നന്ദി.

എന്റെ ഏറ്റവും വലിയ പിന്തുണയായി എനിക്കൊപ്പം ഒരു പാറ പോലെ ഉറച്ച് നിന്ന് എന്റെ കുടുംബത്തിന് ഒരു ഒരായിരം നന്ദി. നിങ്ങള്‍ക്ക് എന്നിലുള്ള വിശ്വാസവും നിങ്ങളുടെ പ്രാര്‍ത്ഥനകളും അപാരമായ പ്രോത്സാഹനവും ഇല്ലെങ്കില്‍, എന്റെ പഠനവും ജോലിയും ഇന്നത്തെ നിലയില്‍ എത്തില്ലായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്.

എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് & സൊസൈറ്റിയില്‍ നിന്നും എംഎസ്സി ബിരുദധാരിയാണ് സനുഷയിപ്പോള്‍. അത് എല്ലാവരെയും അറിയിക്കുന്നതിന്റെ സന്തോഷവും അഭിമാനവും ഉണ്ടെന്നും ഞാന്‍ ഇവിടെ വന്നത് എന്താണോ അത് നേടിയെടുത്തു എന്നും നടി പറഞ്ഞു. ഈ യാത്രയില്‍ തന്റെ കൂടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും പറഞ്ഞാണ് സനുഷ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സനുഷയുടെ പോസ്റ്റിന് താഴെ നടിയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് ആരാധകരും എത്തുന്നത്. എന്നാല്‍ ഇത്രയും വലിയൊരു സന്തോഷം പങ്കുവെച്ച നടിയെ അഭിനന്ദിക്കുന്നതിന് പുറമേ ചിലര്‍ വിമര്‍ശനങ്ങളുമായിട്ടും എത്തിയിരിക്കുകയാണ്.

സിനിമയെന്ന വലിയ ക്യാന്‍വാസില്‍ നിന്നും പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു വഴിമാറിയവര്‍ വിരളമാണ്. വിദ്യാ ധനം സര്‍വ്വധനാല്‍ പ്രധാനമാണന്ന് കാട്ടിത്തന്ന പ്രിയ താരത്തിന് അഭിനന്ദനങ്ങള്‍. ചായങ്ങള്‍ തേച്ച് ക്യാമറയ്ക്ക് മുന്നില്‍ നിന്നും നീണ്ട ഇടവേളയെടുത്ത് ഉറക്കമിളച്ചു പഠിച്ചു നേടിയ വിജയത്തിന് ഇരിക്കട്ടെ ഒരു കൈയ്യടി.

sanusha

സ്വപ്നത്തിലേക്കുള്ള യാത്രയില്‍ ശരീരം മെലിയാം, തടിക്കാം, രോഗശയ്യയില്‍ ആവാം. പക്ഷെ നേടിയെടുത്ത വിജയത്തിന്റെ വാതിലില്‍ ചെന്ന് പിന്നോട്ട് നോക്കുമ്പോള്‍, ചെറു കണ്ണീരോടെ ഉള്ളുതുറന്ന് ചിരിക്കാന്‍ സാധിക്കും. കണ്‍ഗ്രാജുലേഷന്‍സ് സനുഷ... എന്നും പറഞ്ഞാണ് ആരാധകര്‍ നടിയെ അഭിനന്ദിക്കുന്നത്.

അഭിനന്ദനങ്ങള്‍ മാത്രം നിറഞ്ഞിട്ടുള്ള പോസ്റ്റിന് താഴെ ചിലര്‍ ബോഡി ഷെയിമിങ്ങുമായിട്ടാണ് എത്തിയത്. 'തടി വല്ലാതേ അങ്ങ് കൂടി...' എന്നായിരുന്നു ഒരാളുടെ കമന്റ്. 'അയിനു?' എന്നൊരു മറുപടിയാണ് നടി തിരികെ കൊടുത്തിരിക്കുന്നത്.

'ആ പെങ്കൊച്ച് അതിന്റെ ലൈഫിലെ വലിയ ഒരു സന്തോഷം ഷെയര്‍ ചെയ്ത പോസ്റ്റില്‍ വന്ന് നിങ്ങള്‍ അഭിനന്ദനമൊന്നും അറിയിക്കേണ്ട, ഒരു സാമാന്യ ബോധവും ഇല്ലാതെ വന്ന് കിടന്ന് ബോഡി ഷെയിമിങ്ങ് കൂവുന്നത് വിവരക്കേടല്ലേ?. സുഹൃത്തേ അവര്‍ മര്യാദയുടെ ഭാഷയില്‍ അയിന് നിങ്ങള്‍ക്ക് എന്ത് വേണം എന്ന് ചോദിച്ചും കഴിഞ്ഞു.

പിന്നെയും പിന്നെയും ഇങ്ങനെ ഉളുപ്പ് ഇല്ലാതെ ഓരോന്ന് കൂവി നാണം കെടാന്‍ നില്‍ക്കണോ... പിന്നെ തടി കൂട്ടുവോ കുറക്കുവോ അതൊക്കെ സനുഷ എന്നല്ല ഏതൊരു വ്യക്തിയുടെയും വ്യക്തിപരമായ അവകാശം ആണെന്ന് എങ്കിലും മനസ്സിലാക്കൂ നിങ്ങള്‍.' എന്നാണ് വിമര്‍ശകനോട് നടിയുടെ ആരാധകന്‍ ചോദിക്കുന്നത്.

Read more about: sanusha santhosh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X