ആദ്യ പ്രസവത്തോടെ കാര്യങ്ങള്‍ മനസിലായി; മൂത്തക്കുട്ടിയ്ക്ക് 2 വയസ് വരെ പാല് കൊടുത്തു,വിശേഷങ്ങളുമായി ശരണ്യ മോഹൻ
ശരീരഭാരം കൂടിയതിന്റെ പേരില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ട നടിയാണ് ശരണ്യ മോഹന്‍. വിവാഹത്തോടെ സിനിമാഭിനയത്തില്‍ നിന്നും ഇടവേള എടുത്ത ശരണ്യ പൊതുപരിപാടികളില്‍ കാര്യമായി പങ്കെടുക്കാറില്ലായിരുന്നു. എന്നാല്‍ ആദ്യ പ്രസവത്തിന് ശേഷം ശരീരഭാരം നന്നായി കൂടിയ അവസ്ഥയില്‍ ഒരു ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ നടി എത്തി.
ഈ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു ശരണ്യയ്ക്ക് വിമര്‍ശനങ്ങള്‍ നേടി കൊടുത്തത്. വര്‍ക്കൗട്ട് ചെയ്ത് ഭാരം കുറച്ച് കൊണ്ടാണ് കളിയാക്കലുകള്‍ക്കുള്ള മറുപടി ശരണ്യ പറഞ്ഞത്. ഇപ്പോഴിതാ പ്രസവകാലത്ത് തനിക്കുണ്ടായ മാറ്റങ്ങളും അതിനെ മറികടന്നത് എങ്ങനെയാണെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് നടി.

പ്രസവം കഴിഞ്ഞതോടെ തടി കൂടി എന്ന് പറഞ്ഞ് സങ്കടപ്പെടുന്ന സ്ത്രീകളോട് കുഞ്ഞിനെ കഴിയുന്നത്ര കാലം മുലയൂട്ടുക എന്നേ എനിക്ക് പറയാനുള്ളു. അത് ശരീരം മെലിയന്‍ സഹായിക്കും. ഞാന്‍ മൂത്ത കുട്ടിയ്ക്ക് രണ്ട് വയസുവരെ പാല് കൊടുത്തിരുന്നു. മുലയൂട്ടല്‍ കഴിഞ്ഞ് പഴയത് പോലെ മിതമായ ഭക്ഷണരീതിയിലേക്ക് മാറി. ഡാന്‍സ് പ്രാക്ടീസും പഠിപ്പിക്കലും കൂടി ആരംഭിച്ചതോടെ 74 കിലോയില്‍ നിന്നും 50-51 കിലോ വരെ എത്തി. അപ്പോഴാണ് രണ്ടാമതും ഗര്‍ഭിണിയായത്.

ആദ്യ ഗര്‍ഭകാലത്ത് മനസിലാക്കിയ പലതും രണ്ടാമത്തേതിന് ഉപകാരപ്പെട്ടു എന്ന് കൂടി ശരണ്യ പറയുന്നു. പ്രത്യേകിച്ചും ഭക്ഷണക്കാര്യത്തില്‍. ഇഷ്ടമുള്ള ഭക്ഷണമെല്ലാം കഴിക്കുമായിരുന്നു. പക്ഷേ അതിന്റെ അളവ് ശ്രദ്ധിച്ചു. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ക്കാണ് കൂടുതലും പ്രധാന്യം കൊടുത്തത്. പ്രസവത്തിന്റെ തലേന്ന് വരെ കുട്ടികളെ ഡാന്‍സ് പഠിപ്പിച്ചിരുന്നു. സ്റ്റെപ്പുകളൊക്കെ കാണിച്ച് കൊടുത്ത് ചെയ്യിപ്പിക്കുമായിരുന്നു. എന്തെങ്കിലുമൊക്കെ ചെയ്ത് കൊണ്ടിരിക്കുന്നയാളാണ് ഞാന്‍.

പാചകവും വീട്ടിലെ ചെറിയ ജോലികളൊക്കെ ഞാനും ചേട്ടന്റെ അമ്മയും കൂടിയാണ് ചെയ്യുക. ആദ്യത്തെ ഗര്‍ഭസമയത്ത് സുഖപ്രസവം ആകണമെന്ന് കരുതി കുനിഞ്ഞ് നിന്ന് മുറ്റം തൂക്കുകയും തറ തുടക്കുകയുമൊക്കെ ചെയ്തിരുന്നു. എന്നിട്ടും സിസേറിയനായി. അതുകൊണ്ട് രണ്ടാമത്തേതിന് അത്തരം സാഹസത്തിനൊന്നും പോയില്ല. അതും സിസോറിയനായിരുന്നു. സിസേറിയനായിരുന്നത് കൊണ്ട് ആറ് മാസത്തേക്ക് ഒന്നും ചെയ്തില്ല.
Recommended Video

രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോള്‍ 58 കിലോയായിരുന്നു ശരീരഭാരം. മെല്ലേ യോഗ ചെയ്യാന്‍ തുടങ്ങി. വീട്ടില്‍ വന്ന് യോഗ ട്രെയിനര്‍ എന്നെയും ഏട്ടനെയും പഠിപ്പിച്ചു. അത് കൊണ്ട് ആസനങ്ങളൊക്കെ അറിയാം. പതുക്ക നൃത്ത ചുവടുകള്‍ വച്ച് തുടങ്ങി. ഭക്ഷണത്തിലുള്ള ശ്രദ്ധ കൂടിയപ്പോഴെക്കും ഈസിയായി 51 കിലോയാവാന്‍ സാധിച്ചു. ഇപ്പോള്‍ വീട്ടില്‍ തന്നെ നാട്യഭാരതി എന്ന പേരിലുള്ള ഡാന്‍സ് സ്‌കൂള്‍ നടത്തുകയാണെന്നും ശരണ്യ പറയുന്നു.


Click it and Unblock the Notifications











