'വലിയ പരിചയം പോലും ഇല്ലാതിരുന്നിട്ടും കെയർ ചെയ്തു, അനിയത്തിയായി മടുത്തുവെന്ന് വിളിക്കുമ്പോൾ പറയും'; ശരണ്യ മോഹൻ

നടി എന്നതിലുപരിയായി തമിഴ് താരം വിജയിയുടെ സഹോദരി എന്ന ലേബലിലാണ് ശരണ്യ മോഹനെ തമിഴ്നാട്ടിലെ ആരാധകർക്ക് കൂടുതൽ പരിചയം. വേലായുധം സിനിമയുടെ റിലീസിന് ശേഷമാണ് വിജയിയുടെ സഹോദരിയായി ശരണ്യയെ ആളുകൾ സ്നേഹിച്ച് തുടങ്ങിയത്.

ബാലതാരമായി എത്തി പിന്നീട് തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം സിനിമകൾ ചെയ്യുകയായിരുന്നു ശരണ്യ മോഹൻ. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത് കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് ചേക്കേറിയെങ്കിലും സമൂഹമാധ്യമങ്ങളിലുടെ തന്റെ വിശേഷങ്ങളും റീൽസ് വീഡിയോകളുമെല്ലാം ആരാധകരുമായി ശരണ്യ പങ്കുവെയ്ക്കാറുണ്ട്.

നൃത്തത്തിലും പ്രാവീണ്യമുള്ളതിനാൽ നൃത്ത കല ആവശ്യക്കാരെ അഭ്യസിപ്പിക്കുകയും ചെയ്യുന്നുണ്ട് താരം. വളരെ വിരളമായി മാത്രമാണ് ശരണ്യ മോഹൻ നായിക വേഷങ്ങൾ ചെയ്തിട്ടുള്ളത്. സഹനടി റോളാണ് ചെയ്ത കഥാപാത്രങ്ങളിൽ‌ ഏറെയും.

Saranya Mohan

എന്നാൽ ശരണ്യ ചെയ്തിട്ടുള്ള സഹ​നടി വേഷങ്ങൾ നായികയോളം പ്രാധാന്യമുള്ളവയുമായിരുന്നു. തമിഴിൽ തുടക്ക കാലത്ത് തന്നെ ഹിറ്റ് സിനിമകളുടെ ഭാ​ഗമാകാൻ ശരണ്യയ്ക്ക് സാധിച്ചിരുന്നു. അത്തരത്തിൽ ശരണ്യ ചെയ്തിട്ടുള്ള സിനിമകളിൽ ഒന്നാണ് നയൻതാരയും ധനുഷും ശ്രദ്ധേയ വേഷങ്ങൾ ചെയ്ത യാരഡി നീ മോഹിനി.

നയൻതാരയുടെ സഹോദരി പൂജയായിട്ടായിരുന്നു ശരണ്യ അഭിനയിച്ചത്. ധനുഷിനൊപ്പവും നിരവധി കോമ്പിനേഷൻ സീനുകളും മനോഹരമായ ഒരു പാട്ടിൽ അഭിനയിക്കാനും ശരണ്യയ്ക്ക് യാരഡി നീ മോഹിനിയിലൂടെ സാധിച്ചു.

യാരഡി നീ മോഹിനി ഷൂട്ടിങ് സമയത്തുണ്ടായ അനുഭവങ്ങൾ ​ഗലാട്ട മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ശരണ്യ മോഹൻ. പനി ബാധിച്ച് അവശതയിലായിരുന്ന തന്നെ കെയർ ചെയ്യാൻ നയൻതാരയാണ് ആദ്യമെത്തിയത് എന്നാണ് ശരണ്യ മോഹൻ പറയുന്നത്. 'വെൺമേഘം എന്ന് തുടങ്ങുന്ന പാട്ടിന്റെ ഷൂട്ടിങ് നടക്കുമ്പോൾ എനിക്ക് പനിയായിരുന്നു. തമിഴ്നാട്ടിലെ ഒരു ഉൾ​ഗ്രാമത്തിലായിരുന്നു ലൊക്കേഷൻ.'

'ഷൂട്ട് നടക്കുന്നതിനാൽ പെട്ടന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുക എന്നത് അപ്പോൾ സാധ്യമായിരുന്നില്ല. എനിക്കൊപ്പം ഷൂട്ടിന് വരുമ്പോൾ അച്ഛന്റെ കയ്യിൽ മരുന്നുകൾ ഉണ്ടാകും. അതിൽ നിന്നും അച്ഛൻ കൊണ്ടുവന്ന ഒരു മരുന്ന് കഴിച്ച് ഞാൻ സെറ്റിൽ ഒരു വശത്ത് വിശ്രമിക്കുകയായിരുന്നു.'

Saranya Mohan

'അപ്പോഴാണ് നയൻ മാം വന്ന് കാര്യം തിരക്കിയത്. ശേഷം അവരുടെ കാരവാനിൽ പോയി വിശ്രമിക്കാനുള്ള സൗകര്യവും ചെയ്ത് തന്നു. വളരെ കുറച്ച് ദിവസത്തെ പരിചയം മാത്രമെ അവർക്ക് എന്നോടുള്ളു. മാത്രമല്ല ഞാൻ ഒരു ന്യൂകമ്മറാണ്. പക്ഷെ നയൻതാര എന്നെ നന്നായി കെയർ‌ ചെയ്തു. സിനിമാ ബാ​ഗ്രൗണ്ട് ഇല്ലാത്ത കുടുംബത്തിൽ നിന്നും വന്ന് നയൻതാര ഫൈറ്റ് ചെയ്താണല്ലോ ഇന്ന് ഈ നിലയിൽ എത്തി നിൽക്കുന്നത്.'

'അത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നാണ്', ശരണ്യ മോഹൻ പറയുന്നത്. അനിയത്തി റോളുകൾ ചെയ്ത് മടുത്തുവെന്നും ശരണ്യ പറയുന്നു. വേലായുധത്തിലേക്ക് ക്ഷണം വന്നപ്പോൾ അഭിനയിക്കുന്നില്ലെന്നാണ് ആദ്യം പറഞ്ഞതെന്നും ശരണ്യ പറയുന്നു.

'അനിയത്തി റോളുകൾ ഒരുപാട് ചെയ്തപ്പോൾ എനിക്ക് തന്നെ മടുത്ത് തുടങ്ങി. അതുകൊണ്ട് തന്നെ വേലായുധത്തിലേക്ക് സംവിധായകൻ വിളിച്ചപ്പോൾ താൽപര്യമില്ലെന്നാണ് പറഞ്ഞത്. കാരണം രണ്ട് ഹീറോയിൻ കൂടി ഉള്ള സിനിമയായതിനാൽ അനിയത്തിക്ക് വലിയ പ്രാധാന്യം ഉണ്ടാകില്ലെന്ന് കരുതി. പക്ഷെ കഥ പറഞ്ഞ് കേട്ടപ്പോൾ കഥാപാത്രം ഇഷ്ടപ്പെട്ടുവെന്നും', ശരണ്യ പറയുന്നു.

2015ലായിരുന്നു ശരണ്യയുടെ വിവാഹം. ആ സമയത്ത് വേലായുധം റിലീസ് ചെയ്ത് ഹിറ്റ് അടിച്ച് നിൽക്കുന്ന സമയമായിരുന്നു. അതുകൊണ്ട് തന്നെ നടൻ വിജയ് ശരണ്യയുടെ വിവാഹത്തിന് കേരളത്തിലെത്തുമെന്ന് വരെ കഥ പ്രചരിച്ചിരുന്നുവെന്ന് ശരണ്യ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

More from Filmibeat

Read more about: saranya mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X