നയന്‍താരയ്ക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല, എന്നിട്ടും അവരത് ചെയ്തു! വെളിപ്പെടുത്തലുമായി നടി ശരണ്യ മോഹന്‍

തമിഴ് സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട സിനിമകളുടെ ലിസ്റ്റിലുള്ള സിനിമയാണ് യാരഡി നീ മോഹിനി. 2008-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ധനുഷ്, നയന്‍താര, രഘുവരന്‍, ശരണ്യ മോഹന്‍, കാര്‍ത്തിക് കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. സിനിമ പുറത്തിറങ്ങി ഏകദേശം 17 വര്‍ഷമായെങ്കിലും ഇന്നും യുവാക്കളുടെ ഫേവറൈറ്റ് മൂവികളില്‍ ഒന്നായി ഇത് തുടരുകയാണ്.

ധനുഷ്, നയന്‍താര കോംബോയ്‌ക്കൊപ്പം മലയാളത്തിന്റെ പ്രിയപ്പെട്ട നടി ശരണ്യ മോഹനും സിനിമയില്‍ തിളങ്ങി നിന്നിരുന്നു. എന്നാലിപ്പോള്‍ ഈ സിനിമയുടെ ലൊക്കേഷനില്‍ സംഭവിച്ച ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ശരണ്യ. നടി നയന്‍താരയുടെ സ്‌നേഹത്തെ പറ്റിയും കരുതലിനെ കുറിച്ചുമാണ് ശരണ്യ തുറന്ന് സംസാരിച്ചത്.

saranya-mohan

ചിത്രത്തില്‍ ധനുഷിനെ ഭ്രാന്തമായി പ്രണയിക്കുന്ന നയന്‍താരയുടെ അനുജത്തിയുടെ വേഷമായിരുന്നു ശരണ്യ മോഹന്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ ഹിറ്റായ ഗാനരംഗത്തിലും ധനുഷിനൊപ്പം ശരണ്യ അഭിനയിച്ചിരുന്നു. ഇതിന്റെ ഷൂട്ടിംഗിനിടെ ശരണ്യയ്ക്ക് സുഖമില്ലാതെ വന്നിരുന്നു. സിനിമാ സെറ്റിലായത് കൊണ്ട് വിശ്രമിക്കാന്‍ പോലും സാധിക്കാതെ കിടക്കുന്നത് കണ്ട നയന്‍താര എന്താണ് കാര്യമെന്ന് അന്വേഷിക്കാന്‍ പോയി.

അപ്പോഴാണ് തനിക്ക് പനിയാണെന്ന കാര്യം അവര്‍ അറിയുന്നത്. ഉടന്‍ തന്നെ നയന്‍താര അവരുടെ കാരവന്‍ തനിക്ക് നല്‍കിയെന്നാണ് ശരണ്യ മോഹന്‍ പറയുന്നത്. എന്നാല്‍ അവള്‍ നന്നായി വിശ്രമിക്കട്ടെയെന്നും ശരണ്യയുടെ സീനുകള്‍ എടുക്കുന്നത് വരെ ആരും അവരെ ശല്യപ്പെടുത്തരുതെന്നും പ്രൊഡക്ഷന്‍ മാനേജ്മെന്റിനോട് നടി പറയുകയായിരുന്നു.

nayanthara

അടുത്തിടെ ഈ സംഭവത്തെക്കുറിച്ച് സംസാരിച്ചപ്പോഴാണ് നടി ശരണ്യ മോഹന്‍ നയന്‍താരയുടെ കരുതലിനെ പറ്റി തുറന്ന് പറഞ്ഞത്. 'തന്നോടൊപ്പം അഭിനയിക്കുന്ന പ്രായം കുറഞ്ഞ നടിമാര്‍ക്ക് ഇത്തരമൊരു സഹായം കൊടുക്കേണ്ട ആവശ്യമൊന്നും നയന്‍താരയ്ക്ക് ഇല്ലായിരുന്നു. അങ്ങനെയുള്ളപ്പോഴാണ് അവര്‍ എന്നെ സഹായിച്ചത്. അതിന് സൂപ്പര്‍സ്റ്റാര്‍ നയന്‍താരയോട് താന്‍ നന്ദി പറയുകയാണെന്നും' ശരണ്യ കൂട്ടിച്ചേര്‍ക്കുന്നു.

കഴിഞ്ഞ ദിവസമായിരുന്നു നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേശ് ശിവനും അവരുടെ രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. 2022 ലായിരുന്നു വിഘ്‌നേശ് ശിവനുമായിട്ടുള്ള നടിയുടെ വിവാഹം. തൊട്ടടുത്ത മാസം ഇരുവരും ഇരട്ടആണ്‍കുട്ടികള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു. വാടകഗര്‍ഭപാത്രത്തിലൂടെയാണ് താരദമ്പതിമാര്‍ക്ക് മക്കളുണ്ടാവുന്നത്. ഇപ്പോള്‍ കുടുംബസമേതം സന്തുഷ്ടരായി ജീവിക്കുകയാണ് നടി.

മുന്‍പ് പലപ്പോഴും വ്യാപകമായി വിമര്‍ശിക്കപ്പെടാറുള്ള നടിയായിരുന്നു നയന്‍താര. എന്നാല്‍ അടുത്തിടെയായി നടിയുടെ കരുതലിനെ പറ്റി നിരവധി പേരാണ് തുറന്ന് സംസാരിക്കുന്നത്. ഏറ്റവുമൊടുവില്‍ നടി ശരണ്യയുടെ വാക്കുകളും ശ്രദ്ധേയമാവുകയാണ്.

More from Filmibeat

Read more about: saranya mohan nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X