കിടപ്പില്‍ നിന്നും നടി ശരണ്യ നടന്ന് തുടങ്ങി; ആദ്യമൊക്കെ അനക്കം പോലുമില്ലായിരുന്നു, നന്ദി പറഞ്ഞ് അമ്മ

കാന്‍സര്‍ രോഗബാധിതയായി ഏറെ കാലമായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന നടി ശരണ്യയ്ക്ക് വേണ്ടിയുള്ള പ്രാര്‍ഥനകളിലായിരുന്നു കേരളക്കര. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ചെറുതും വലുതമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത ശരണ്യ ഗുരുതരാവസ്ഥയിലായിരുന്നു.

Recommended Video

Actress saranya sasi back to life after surgeries

കിടപ്പില്‍ ആയിരുന്ന ശരണ്യയക്ക് പരസഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയില്‍ ആയിരുന്നു. കൈകളുടെയും കാലുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കുന്ന തലച്ചോറിലെ ഞരമ്പിനെയാണ് രോഗം ബാധിച്ചത്. ശരണ്യയ്ക്ക് വേണ്ടിയുള്ള ചികിത്സാ സഹായം നല്‍കി ഒരുപാട് പേര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ശരണ്യയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണ്. ഇത് വ്യക്തമാക്കുന്ന തരത്തില്‍ പുതിയൊരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

saranya-sasi

ശരണ്യയ്ക്ക് ഇപ്പോള്‍ നടക്കാന്‍ സാധിക്കുന്ന അവസ്ഥയിലെത്തി എന്നതാണ് ശ്രദ്ധേയം. പുറത്ത് വിന്ന വീഡിയോയില്‍ നടിയുടെ അമ്മ ഗീതയും ഉണ്ടായിരുന്നു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും സഹായത്തിനും നന്ദി പറയുകയാണ് ഗീത. മാസങ്ങളായി കിടപ്പിലായിരുന്ന ശരണ്യ ഇപ്പോള്‍ തനിയെ നടക്കാനും സംസാരിക്കാനും തുടങ്ങി.

കോതമംഗലത്തു ഒരു ആശുപത്രിയില്‍ ആണ് തങ്ങള്‍ ഇപ്പോള്‍ ഉള്ളത്. ഫിസിയോതെറാപ്പിക്ക് വേണ്ടി ആദ്യമൊക്കെ ഇങ്ങോട്ട് കൊണ്ട് വരുമ്പോള്‍ ട്രോളിയില്‍ ഒരനക്കവും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ഇപ്പോള്‍ നടക്കാനും സംസാരിക്കാനും സാധിക്കുന്നു. ഹോസ്പിറ്റലില്‍ നിന്ന് ലഭിച്ച ചികിത്സക്കും ആശ്വാസത്തിനും ദൈവത്തോട് നന്ദി.'എന്നാണ് വീഡിയോയിലൂടെ ശരണ്യയുടെ അമ്മ പറയുന്നത്.

saranya-sasi

ആറ് വര്‍ഷം മുന്‍പാണ് ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ ബാധിക്കുന്നത്. തുടര്‍ന്ന് ചികിത്സകളുടെ കാലമായിരുന്നു. വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ശരണ്യയ്ക്ക് ഏഴോളം ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. തുടര്‍ ശസ്ത്രക്രിയകളുടെ ഭാഗമായി ശരണ്യയുടെ ഒരു ഭാഗം തളര്‍ന്ന അവസ്ഥയിലായിരുന്നു. ചില സമയങ്ങളില്‍ പാടെ അവശയാകും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണങ്ങള്‍ നഷ്ടപ്പെടും. ഏത് ഘട്ടത്തിലാണെങ്കിലും പുഞ്ചിരിയാണ് അവളുടെ മുഖത്ത് ഉണ്ടാവുകയെന്നാണ് എല്ലാവരും പറയുക. അതുകൊണ്ടാണ് ഇപ്പോഴും തളര്‍ച്ചയില്ലാത്തതെന്നും ഗീത പറയുന്നു.

കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയാണ് ശരണ്യ. സാമ്പത്തികമായി ആകെ തളര്‍ന്ന അവസ്ഥയിലാണ് ഞങ്ങള്‍. അച്ഛനില്ല.രണ്ട് സഹോദരങ്ങളുടെ പഠനച്ചെലവ് നോക്കിയിരുന്നത് ശരണ്യ ആയിരുന്നു. ശ്രീകാര്യത്തിന് സമീപം വാടകയ്ക്ക് വീടെടുത്താണ് ഇവര്‍ താമസിച്ചിരുന്നത്. ശരണ്യയുടെ വേദനക്കാലത്ത് ഒപ്പം നിന്നത് നടി സീമ ജി നായരാണ്. സിനിമ-സീരിയല്‍ രംഗത്തെ പലരും സഹായിച്ചിട്ടുണ്ടെന്നും താരമാതാവ് പറയുന്നു.

More from Filmibeat

Read more about: sharanya ശരണ്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X