ആഗ്രഹിച്ചത് മറ്റൊന്നായിരുന്നു, പക്ഷേ അവൾക്ക് ദൈവം വിധിച്ചത് ഇങ്ങനെയൊരു ജീവിതം, ശരണ്യയുടെ അമ്മ

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശരണ്യ ശശി. ചെറിയ സമയം കൊണ്ടാണ് ശരണ്യ മിനിസ്ക്രീനിൽ തന്റേതായ ഇടം കണ്ടെത്തിയത്. ബിഗ് സ്ക്രീനിലും മുഖം കാണിച്ച താരം പ്രേക്ഷകരുടെ മനസുകളിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ട്യൂമർ നടിയുടെ ജീവിതം മാറ്റി മറിക്കുന്നത്. പിന്നീട് ചെറിയ ഒരു ഇടവേയ്ക്ക് ശേഷമാണ് ശരണ്യ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. അത് ഒട്ടും പ്രതീക്ഷിക്കാത്ത രൂപത്തിലും സ്ഥിതിയിലുമായിരുന്നു. ചികിത്സയ്ക്ക് ശേഷം ശരണ്യ ജീവിതത്തിലേയ്ക്ക് മടങ്ങി വരുകയാണ്. 2012ലാണ് നടിയ്ക്ക് ട്യൂമർ ബാധിക്കുന്നത്.

രോഗശാന്തിക്ക് ശേഷം ശരണ്യ വീണ്ടും പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തിയിരിക്കുകയാണ്. യൂട്യൂബ് ചാനലിലൂടെയാണ് നടി പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ശരണ്യയുടെ യൂട്യൂബ് ചാനൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇപ്പോഴിതാ നടിയുടെ പുതിയ വീഡിയോ വൈറലായിരിക്കുകയാണ്. അമ്മയെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നതാണ് വീഡിയോ. പ്രേക്ഷകരുടെ നിർദ്ദേശപ്രകാരമായിരുന്നു അമ്മയ ക്യാമറയ്ക്ക മുന്നിൽ കൊണ്ടു വന്നത്.

 അമ്മയെ പരിചയപ്പെടുത്തി നടി

ശരണ്യയുടെ യൂട്യൂബ് വീഡിയോകളിൽ അമ്മ സജീവ സാന്നിധ്യമാണ്. അമ്മയുടെ ശബ്ദം മാത്രമാണ് വീഡിയോയിൽ കേൾക്കാൻ കഴിയുന്നത്. എന്നാൽ അമ്മയെ ക്യാമറയ്ക്ക് മുന്നിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്തെത്തുകയായിരുന്നു. വീഡിയോയ്ക്ക് താഴെ ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ട് പ്രേക്ഷകർ രംഗത്തെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് പുതിയ വീഡിയോയിൽ ശരണ്യ അമ്മയെ പരിചയപ്പെടുത്തിയിരിക്കുന്നത്. അമ്മയുടെ വീഡിയോ വൈറലായിട്ടുണ്ട്.

നാണക്കാരിയായ അമ്മ

അമ്മ നാണക്കാരിയായത് കൊണ്ടാണ് വീഡിയോയിൽ മുഖം കാണിക്കാത്തതെന്നാണ് ശരണ്യ പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്യാമറയ്ക്ക് മുന്നിൽ വരാൻ അമ്മയെ നിർബന്ധിക്കുന്നുണ്ട്. എന്നാൽ ശീലമില്ലാത്തത് കൊണ്ട് അമ്മയ്ക്ക് വരൻ മടിയാണെന്നു ശരണ്യ പറയുന്നു. ഉത്സവത്തിന് പോകാൻ തയ്യാറെടുക്കുന്ന ശരണ്യയും അമ്മയുമാണ് വീഡിയോയിൽ. പൊട്ട് തൊട്ട് ഒരുങ്ങുന്ന നടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ശരണ്യയെ കുറിച്ചുള്ള  പ്രതീക്ഷകൾ

മകൾ ശരണ്യയെ കുറിച്ചുള്ള പ്രതീക്ഷകളും അമ്മ വീഡിയോയിൽ പങ്കുവെച്ചിരുന്നു. മകൾ ഒരു കലാകാരിയാകുമെന്ന് കരുതിയില്ല എന്നാണ് അമ്മ പറയുന്നത്. മകൾ നന്നായി പഠിക്കുമായിരുന്നു. ഒരു ഒരു സർക്കാർ ഉദ്യോഗസ്ഥയായി, കല്യാണം കഴിച്ച് രണ്ടു മൂന്ന് കുട്ടികളൊക്കെയായി സന്തോഷത്തോടെ ജീവിക്കണമെന്നാണ് ആഗ്രഹിച്ചത്. പക്ഷേ അവൾക്ക് ദൈവം വിധിച്ചത് ഇങ്ങനെയൊരു ജീവിതമായിരുന്നു. കലാകാരിയാകുമെന്ന് ഒരിക്കലും വിചാരിച്ചില്ല. കുടുംബത്തിന് യാതൊരുവിധ കലാ പാരമ്പര്യവും ഉണ്ടായിരുന്നില്ല. എന്നാൽ ഇങ്ങനെ ഒരു അസുഖം വന്നപ്പോൾ പിന്തുണ ലഭിക്കാനുള്ള ഒരു കാരണം കലാകാരി ആയതാണെന്നും അമ്മ വീഡിയോയിൽ പറഞ്ഞു.

ശരണ്യയുടെ ആഗ്രഹം

അഭിനയത്തിലേയ്ക്ക് തിരിച്ച് വരണമെന്നാണ് ശരണ്യയുടെ ആഗ്രഹം മുമ്പൊരിക്കൽ ആ പ്രതീക്ഷയും പങ്കുവെച്ചിരുന്നു.
സിറ്റി ലൈറ്റ്സ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും താരം ആരംഭിച്ചിട്ടുണ്ട്. ഇത് തന്റെ രണ്ടാം ജന്മമായിട്ടാണ് നടി കരുതുന്നത്. ചികിത്സയ്ക്കിടയിലും നടി അഭിനയിച്ചിരുന്നു. വളരെ വൈകിയാണ് നടിയുടെ അസുഖത്തെ കുറിച്ച് പ്രേക്ഷകർ അറിയുന്നത്. . ഇപ്പോഴിതാ അവശതകളെ അവഗണിച്ച് പുതിയ ജീവിതത്തിലേക്ക് വരികയാണ് താരം.

Recommended Video

കാത്തിരിപ്പിനൊടുവില്‍ മമ്മൂക്കയുടെ ദി പ്രീസ്റ്റ് | FilmiBeat Malayalam

വീഡിയോ കാണാം

Read more about: serial tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X