ഈ പ്രേമം അന്നേയുണ്ടെന്ന് സരയു! പച്ചക്കരയുള്ള സെറ്റും മുണ്ടുമണിഞ്ഞ് താരം! ചിത്രങ്ങള്‍ വൈറല്‍

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് സരയു മോഹന്‍. ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമയില്‍ അരങ്ങേറിയത്. ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, നിദ്ര, കൊന്തയും പൂണൂലും തുടങ്ങി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പച്ചക്കരയുള്ള സെറ്റും മുണ്ടുമണിഞ്ഞുള്ള ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഏറ്റവും ഇഷ്ടമുള്ള വേഷങ്ങളിൽ ഒന്ന്. പത്താമത്തെ വയസ്സിൽ സ്കൂളിൽ തിരുവാതിരക്ക് ആണ് ആദ്യം സെറ്റുമുണ്ട് ഉടുക്കുന്നത്. പിന്നെ പല നിറത്തിലെ കരകൾ, ഡിസൈനുകൾ, സ്വർണ കസവിന്റെ അകമ്പടി, വെള്ളികസവിന്റെ എത്തിനോട്ടം, ഓണാഘോഷത്തിന് മാത്രം ശ്വാസം വിടുന്ന വീതി കസവുകൾ.

ഉടുക്കുന്നതും ചുറ്റുന്നതും ഈ ഇരട്ട കുട്ടികളിൽ ഏതെന്നു എത്തുംപിടിയും കിട്ടാത്ത ആദ്യ നാളുകൾ. പല പരീക്ഷണങ്ങൾക്കും ശേഷം കറങ്ങി തിരിഞ്ഞ് ഇഷ്ടം വന്നു ചേർന്ന് നിൽക്കുന്ന സാധാ സെറ്റുമുണ്ടുകൾ. അതിലെ ഒരു പാവം പച്ചക്കരയെന്ന് പറഞ്ഞായിരുന്നു താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

Sarayu

Recommended Video

സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

നിരവധി പേരായിരുന്നു ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തത്. ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നുണ്ടല്ലോയെന്ന് പറഞ്ഞായിരുന്നു അശ്വതി ശ്രീകാന്ത് എത്തിയത്. പച്ച ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് ഭാമയും എത്തിയിരുന്നു. രാധിക വേണുഗോപാല്‍, ശരണ്യ മോഹന്‍, സുരഭി ലക്ഷ്മി തുടങ്ങിയവരും സരയുവിന്റെ ഫോട്ടോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു.

സരയു പ്രധാന കഥാപാത്രമായെത്തുന്ന ഷക്കീല എന്ന ഷോര്‍ട്ട് ഫിലിമിന്റെ ടീസര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ജൂലൈ 5ന് വൈകുന്നേരം 5 മണിക്കാണ് ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്യുന്നത്. ഈ സിനിമ കണ്ടുകഴിയുമ്പോശ് ഷക്കീല നമ്മുടെ കളിക്കൂട്ടുകാരിയായി മാറുന്നുവെന്നായിരുന്നു ടീസറിലെ സൂചന. ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Read more about: sarayu സരയു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X