'വിവാഹത്തിന് മുമ്പ് പെൺകുട്ടികൾ ടൂവീലറെങ്കിലും ഓടിക്കാൻ പഠിക്കണം, സനൽ മുമ്പ് ഭയങ്കര മുരടനായിരുന്നു'; നടി സരയൂ
ചക്കരമുത്തിലൂടെ സിനിമാ രംഗത്തേക്ക് വന്ന നടിയാണ് സരയൂ. ഹസ്ബന്റ്‌സ് ഇന്‍ ഗോവ, നായിക, കൊന്തയും പൂണൂലും, നിദ്ര തുടങ്ങി നിരവധി ചിത്രങ്ങളില്‍ സരയൂ അഭിനയിച്ചിട്ടുണ്ട്. നായികയായി അധികം സിനിമകൾ ചെയ്തിട്ടില്ലെങ്കിലും സരയൂവിന്റെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായ സനല്‍.വി.ദേവനാണ് സരയൂവിനെ വിവാഹം ചെയ്തത്.
ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വര്‍ഷം എന്നീ ചിത്രങ്ങളുടെ അസോസിയേറ്റായിരുന്നു സനല്‍. ഇപ്പോൾ സ്വന്തമായി സിനിമ ചെയ്യുന്ന തിരക്കുകളിലാണ്.
വിവാഹ ജീവിതം ആറ് വർഷം വിജയകരമായി പൂർത്തിയാക്കുമ്പോൾ തങ്ങളുടെ പ്രണയത്തെ കുറിച്ചും ഒരുമിച്ചുള്ള കുടുംബജീവിതത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് സരയൂവും ഭർത്താവ് സനലും. തന്നെ വിവാഹം ചെയ്യും മുമ്പ് സനൽ ഭയങ്കര മുരടനായിരുന്നുവെന്നും ഇപ്പോഴാണ് മയപ്പെട്ടതെന്നുമാണ് സരയൂ പറയുന്നത്.
സനലിന്റെ ആദ്യ പ്രണയമാണ് സരയൂ. പുണ്യാളൻ അഗർബത്തീസ് വിജയാഘോഷത്തിന് എത്തിയപ്പോഴാണ് സനൽ സരയൂവിനെ ആദ്യമായി കണ്ടത്.

പിന്നീട് ആ ബന്ധം സൗഹൃദനമായും പ്രണയമായും വളർന്ന് വിവാഹത്തിൽ എത്തി. 'ക്ലോസ് ഫ്രണ്ട്സ് സർക്കിളിലാണ് ഞാൻ എന്റെ യഥാർഥ സ്വഭാവം കാണിക്കുന്നത്. ക്ഷമ, അനുസരണ ശീലം, കൃത്യമായി സാധനങ്ങൾ അടുക്കി വെക്കുക ഇതാണ് ദാമ്പത്യ ജീവിതത്തിൽ പ്രധാനപ്പെട്ട മൂന്ന് കാര്യമായി എനിക്ക് തോന്നിയിട്ടുള്ളത്.'
'സരയൂ ഷൂട്ടിന് പോകുമ്പോൾ ഞാൻ ബാച്ചിലറാണ്. തിരിച്ച് വരുമ്പോൾ വീണ്ടും വിവാഹിതനാകും. ഞാൻ പ്രപ്പോസ് ചെയ്ത് നാല് മാസത്തിന് ശേഷമാണ് സരയൂ മറുപടി പറഞ്ഞത്.'

'അതുവരെ വന്ന ആലോചനകളിൽ നിന്നും നല്ലത് നോക്കി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് തോന്നുന്നു. ലൈഫ് ഓഫ് ജോസൂട്ടിയിൽ എനിക്കൊപ്പം വർക്ക് ചെയ്തവർ ഇപ്പോൾ എന്നെ കാണുമ്പോൾ പറയുന്നത് ഞാൻ വല്ലാതെ മാറി. കുറച്ച് സോഫ്റ്റായി എന്നാണ്.'
'എങ്ങനെ നിനക്ക് ഒരു പെൺക്കുട്ടിയെ കിട്ടിയെന്നാണ് വീട്ടുകാരോട് സരയൂവിന്റെ കാര്യം പറഞ്ഞപ്പോൾ എന്നോട് അവർ തിരികെ ചോദിച്ചത്. സരയൂ വായിക്കുകയും എഴുതുകയും ചെയ്യും.'
'പുണ്യാളൻ അഗർബതീസിന്റെ 100ആം ദിവസം സെലിബ്രേഷനാണ് സരയൂവിനെ ആദ്യം ഞാൻ കാണുന്നത്. അന്ന് ജസ്റ്റ് പരിചയപ്പെട്ടു. വർഷം ഷൂട്ട് തീർന്ന ദിവസമാണ് സരയൂവിനെ പ്രപ്പോസ് ചെയ്തത്.'

'പ്രപ്പോസ് ചെയ്യും മുമ്പ് സരയൂവുയുള്ള ഫ്രണ്ട്ഷിപ്പ് ഇതിന്റെ പേരിൽ തകരുമോയെന്ന ടെൻഷനായിരുന്നു എനിക്ക്. പക്ഷെ സരയൂ സോഫ്റ്റാണെന്ന് എനിക്ക് മനസിലായി. സരയൂവിന്റെ സിനിമകളെല്ലാം കണ്ടിട്ടുണ്ട്. സരയൂവിന് ഹ്യൂമർ നന്നായി കൈകാര്യം ചെയ്യാൻ പറ്റുമെന്ന് സാൾട്ട് മാംഗോ ട്രീ കണ്ടപ്പോൾ മനസിലായി' സനൽ സരയൂവുമായുള്ള ജീവിതത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞു.
'ഞങ്ങൾ രണ്ടുപേരിൽ സനലാണ് പാവം. ചോക്ലേറ്റ് കഴിച്ചിട്ട് അതിന്റെ കവർ സനൽ കട്ടിലിനും സോഫയ്ക്കുമിടയിലെല്ലാം തിരുകി വെക്കും.'

'എനിക്ക് സനലിനെ എപ്പോഴും കണ്ടുകൊണ്ടിരിക്കണം. പക്ഷെ സനലിന് എന്നെ കണ്ടില്ലേലും വിഷമമൊന്നുമില്ല. സനൽ മുമ്പ് ഭയങ്കര മുരടനായിരുന്നു. ഇപ്പോഴാണ് കുറച്ച് മയപ്പെട്ടത്. ഒരു മയപ്പെട്ട രൂപമാണ് ഇത്. ഏറ്റവും നല്ല സുഹൃത്തായിരിക്കണം നമ്മുടെ പാട്നറായി വരുന്നയാളെന്ന് ഒരു പോയിന്റ് കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി.'
'എന്ത് അദ്ദേഹത്തോട് ഡിസ്കസ് ചെയ്യാൻ സാധിക്കണം. അന്ന് എന്റെ നല്ല സുഹൃത്ത് സനലായിരുന്നു. അങ്ങനെയാണ് ഓക്കെ പറഞ്ഞത്. പ്രേമമെല്ലാം പൊട്ടിപ്പാളീസായി ഇരുന്ന സമയത്താണ് സനൽ പ്രപ്പോസ് ചെയ്തത്. എല്ലാ ഫീൽഡിലും ഉള്ളപോലുള്ള ടെൻഷനുകൾ സിനിമാ ഫീൽഡിലുമുണ്ട്.'

'നല്ല വർക്കുകൾ ചെയ്യാൻ പറ്റുമോയെന്ന ടെൻഷൻ ഇടയ്ക്കിടെ വരാറുണ്ട്. ഫിനാഷ്യലി ഇൻഡിപെന്റന്റായ ശേഷം മാത്രമെ പെൺകുട്ടികൾ വിവാഹം കഴിക്കാൻ പാടുള്ളു. ഇപ്പോഴത്തെ സാഹചര്യത്തിൽ പെൺകുട്ടികൾ ഒരു ടുവീലറെങ്കിലും ഓടിക്കാൻ വിവാഹത്തിന് മുമ്പ് പഠിച്ചിരിക്കണം.'
അതിൽ തന്നെ നമുക്ക് പകുതി ഇൻഡിപെന്റന്റാകാം. എനിക്ക് അതുകൊണ്ട് ലൈഫിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്' സരയൂ സനലിനെ കുറിച്ചും തന്റെ കരിയറിനെ കുറിച്ചും സംസാരിച്ചുകൊണ്ട് പറഞ്ഞു.


Click it and Unblock the Notifications











