For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സനൽ എപ്പോഴും വീട്ടിലേക്ക് വരുന്നതുകൊണ്ട് അമ്മ പറഞ്ഞിട്ട് എൻ​ഗേജ്മെന്റ് നടത്തി, രഹസ്യമാക്കിയില്ല'; സരയൂ

  |

  സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരമാണ് സരയൂ മോഹന്‍. ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയായാണ് സരയൂ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങള്‍ പങ്കിടാറുണ്ട് താരം. പ്രണയിച്ച് വിവാഹിതയായതാണ് സരയൂ.

  സനലിനെ പരിചയപ്പെട്ടതും ആ സൗഹൃദം പ്രണയമായതും വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം പറഞ്ഞുള്ള സരയുവിന്റെ അഭിമുഖങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയാണ് സരയൂ.

  Sarayu Mohan, Sarayu Mohan news, Sarayu Mohan films, Sarayu Mohan photos, Sarayu Mohan wedding, Sarayu Mohan husband, സരയു മോഹൻ, സരയു മോഹൻ വാർത്തകൾ, സരയു മോഹൻ ചിത്രങ്ങൾ, സരയു മോഹൻ ചിത്രങ്ങൾ, സരയു മോഹൻ വിവാഹം, സരയു മോഹൻ ഭർത്താവ്

  കക്ഷി അമ്മിണിപിള്ള, ഉല്ലാസം എന്നീ ചിത്രങ്ങളിലാണ് താരം അവസാനമായി വേഷമിട്ടത്. ഇപ്പോഴിത തന്റെ പ്രണയത്തെ കുറിച്ചും വിവാ​ഹത്തെ കുറിച്ചും ഇന്ത്യാ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് സരയൂ.

  'നടി രചന നാരായണൻ കുട്ടി വഴിയാണ് സനലും സരയുവും പരിചയത്തിലായത്. രണ്ട് വർഷത്തെ പ്രണയമാണ്. ഒരു ഫങ്ഷനിൽ വെച്ചാണ് പരിചയപ്പെട്ടത്. രചന ചേച്ചിയാണ് സനലിനെ എനിക്ക് പരിചയപ്പെടുത്തി തന്നത്. അതിനുശേഷം രചന ചേച്ചി സനലിന്റെ ഫോൺ എടുത്തിട്ടില്ല.'

  Also Read: കുഞ്ഞായിരിക്കുമ്പോൾ മുതൽ മുടി കൊണ്ട് നെറ്റി മറച്ചു; ആ ഹെയർ സ്റ്റെെലിന് പിന്നിൽ പറയാൻ മടിക്കുന്ന സത്യമോ?

  'ഞങ്ങളെ അടുപ്പിച്ചത് സിനിമയാണ്. ഞങ്ങൾ ഫോൺ വിളിച്ച് ഏറെ സംസാരിച്ചിരുന്നതും സിനിമയെ കുറിച്ചാണ്. ഞങ്ങൾ‌ ക്ലോസ് ഫ്രണ്ട്സാണ്. അങ്ങനെയാണ് റിലേഷൻഷിപ്പിലായത്. പ്രണയം പറഞ്ഞപ്പോൾ ആ സൗഹൃദം നഷ്ടമായിയെന്ന് സനൽ കരുതി. പക്ഷെ അതും അദ്ദേഹം മെയിന്റൈൻ‌ ചെയ്ത് കൊണ്ടുപോയി.'

  'ആർക്കും ഞങ്ങളുടെ പ്രണയം അറിയില്ലായിരുന്നു. എപ്പോഴും സനൽ വീട്ടിലേക്ക് വരുന്നതുകൊണ്ട് എന്റെ അമ്മ പറഞ്ഞിട്ടാണ് എൻ​ഗേജ്മെന്റ് നടത്തിയത്. വളരെ ചെറിയ ഫങ്ഷനായിരുന്നു. നിറയെ പേർ വിളിക്കാത്തതിന് പരിഭവം പറഞ്ഞു. മാധ്യമങ്ങളുടെ കണ്ണിൽ പക്ഷെ വളരെ രഹസ്യമായി നടന്ന എൻ​ഗേജ്മെന്റായിരുന്നു.'

  'ആദ്യം പ്രണയം വേണോയെന്ന് സംശയമുണ്ടായിരുന്നു. സനലിനെപ്പോലൊരു സുഹൃത്തുള്ളപ്പോൾ വിട്ടുകളയേണ്ടെന്ന് പരിചയപ്പെട്ടപ്പോൾ തോന്നി. സനലിന് പാവത്തരം കൂടുതലാണ്. സിനിമ ഇൻഡസ്ട്രിക്ക് പറ്റിയ ആളേയല്ല. ശരത്തേട്ടനാണ് സിനിമയിലേക്ക് വരാൻ സനലിനെ സഹായിച്ചത്. വഴക്ക് ആദ്യം തുടങ്ങുന്നത് ഞാനാണ്.'

  'ഞാൻ പൊസസീവുമാണ്. പ്രണയിക്കുമ്പോൾ ഇത് ശരിയാവില്ലെന്ന് എനിക്ക് തോന്നിയിട്ടില്ല. എല്ലാം തീരുമാനിച്ചിട്ടാണ് പ്രണയിക്കാൻ തുടങ്ങിയത്. ഒരു ദുശീലം ഇല്ലെന്ന് പറഞ്ഞ് പിന്നീട് സനലിന്റെ ആ ദുശീലം ഞാൻ കണ്ടുപിടിച്ചു.'

  Sarayu Mohan, Sarayu Mohan news, Sarayu Mohan films, Sarayu Mohan photos, Sarayu Mohan wedding, Sarayu Mohan husband, സരയു മോഹൻ, സരയു മോഹൻ വാർത്തകൾ, സരയു മോഹൻ ചിത്രങ്ങൾ, സരയു മോഹൻ ചിത്രങ്ങൾ, സരയു മോഹൻ വിവാഹം, സരയു മോഹൻ ഭർത്താവ്

  'അതിന്റെ പേരിൽ വലിയ വഴക്കുണ്ടായി. സനൽ ചിന്തിച്ച് സംസാരിക്കില്ല. എല്ലാവരേയും വിശ്വസിക്കും. അമ്മയ്ക്ക് സനലിനെ വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് അധികം സമ്മതിപ്പിക്കേണ്ടി വന്നില്ല. ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്' സരയൂ പറഞ്ഞു.

  സനലും സരയു നൽകുന്ന പിന്തുണയെ കുറിച്ച് വാചാലനായി. 'വളരെ സപ്പോർട്ടീവായിരുന്നു സരയൂ. എന്നെ പോറ്റി വളർത്തി സരയൂ. ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോൾ സരയൂ ​ഗൈഡ് ചെയ്യും. അസോസിയേറ്റിൽ നിന്നും സ്വതന്ത്ര സംവിധായകനാകൂവെന്ന് ആദ്യം എന്നോട് പറഞ്ഞത് സരയൂവാണ്.'

  'ഡിസിഷൻ എടുക്കാൻ മിടുക്കി സരയൂവാണ്. സരയൂ വളരെ ബോൾഡാണ്. ഞാൻ ചെറുപ്പം മുതൽ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് വളർന്നതാണ്' സനൽ പറ‍ഞ്ഞു.

  Also Read: മൂത്രശങ്ക വന്നത് നന്നായി; വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ത്തികയെ കണ്ടുമുട്ടി ബാലചന്ദ്ര മേനോന്‍

  ലൈഫ് ഓഫ് ജോസൂട്ടി, വർഷം, ജിലേബി തുടങ്ങിയ സിനിമകളിലെല്ലാം സനൽ പ്രവർത്തിച്ചിട്ടുണ്ട്. കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രമാണ് സനലിന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.

  ഇന്ദ്രജിത്ത് സുകുമാരൻ, ബാബുരാജ്, നൈല ഉഷ, സരയൂ മോഹൻ, പ്രകാശ് രാജ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സു സു സുധി വാത്മീകം, പുണ്യാളൻ അഗർബത്തീസ്, ചതുർമുഖം, പ്രിയൻ ഓട്ടത്തിലാണ് എന്നീ ചിത്രങ്ങളുടെ രചയിതാക്കളായ അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ്.

  Read more about: actress
  English summary
  Actress Sarayu Mohan And Husband Sanal Open Up About Thier Love Story, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X