മഞ്ജു വാര്യരുടെ വസ്ത്രത്തിനായി വാശി പിടിച്ച നാളുകള്‍, ഓര്‍മ്മക്കുറിപ്പുമായി സരയു മോഹന്‍
സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സരയു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. വിശേഷങ്ങളും ഓര്‍മ്മക്കുറിപ്പുകളുമെല്ലാം പങ്കുവെച്ച് ഇടയ്ക്കിടയ്ക്ക് താരമെത്താറുണ്ട്. നിമിഷനേരം കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറാറുമുണ്ട്. ഈ പുഴയും കടന്ന് എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ധരിച്ച പാവാടയും ബ്ലൗസും വേണമെന്ന് പറഞ്ഞ് കഥയെക്കുറിച്ച് പറഞ്ഞാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്.
മഞ്ജു വാര്യരുടെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് ഈ പുഴയും കടന്ന്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍. ഗോപിയായി ദിലീപെത്തിയപ്പോള്‍ അഞ്ജലി എന്ന കഥാപാത്രത്തെയായിരുന്നു മഞ്ജു വാര്യര്‍ അവതരിപ്പിച്ചത്. കമല്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമയില്‍ മിക്ക സമയത്തും പാവാടയും ബ്ലൗസിലുമാണ് മഞ്ജു വാര്യര്‍ പ്രത്യക്ഷപ്പെടുന്നത്. അതായിരുന്നു സരയുവിനേയും ആകര്‍ഷിച്ചത്. സരയുവിന്റെ ഓര്‍മ്മക്കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.
ഈ പുഴയും കടന്ന് സിനിമ കണ്ടപ്പോഴാണ് പാവാടയും ബ്ലൗസും വേണമെന്ന ആഗ്രഹം കുഞ്ഞുമനസ്സിൽ തോന്നിയത്. പിന്നെ വാശിയുടെയും അലറികരച്ചിലിന്റെയും മുഖം വീർപ്പിച്ചു നടക്കലിന്റെയും ദിവസങ്ങൾ. സമരം വിജയം കണ്ടു, പച്ചാളത്ത്, സിന്ദൂരം ടെസ്റ്റിസിൽ നിന്ന് ഓറഞ്ച് ബ്ലൗസും നീല പാവാടയും അമ്മ വാങ്ങി തന്നു.

പിന്നെ മഞ്ജുവാര്യർ അടുക്കളയിലും മുറിയിലും എല്ലാം കാക്കകറുമ്പൻ കണ്ടാൽ കുറുമ്പൻ എന്ന് പാടി നടപ്പായി. സ്കൂളിൽ അതിട്ട് പാട്ടുപാടി (അന്ന് ഞാൻ പാട്ടുകാരിയും ആയിരുന്നു, പിന്നീട് മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതയുടെ ആഴം മനസിലാക്കി ഞാൻ സ്വയം ആ പരിപാടി നിർത്തി ) പാവാടയും ബ്ലൗസും വേറെ കുറേ വന്നു, സ്വപ്നത്തിൽ പോലും വിചാരിക്കാത്ത അത്ര ഡ്രെസ്സുകൾ കൈയ്യിൽ വന്ന് ചേർന്നു.
Recommended Video
മഞ്ജു ചേച്ചി വീണ്ടും സിനിമയിൽ എത്തി, ഞാനും കറങ്ങിതിരിഞ്ഞു സിനിമയുടെ ഓരത്ത് ചെന്നെത്തി, സിനിമകളിൽ, ഓണം ഫോട്ടോഷൂട്ടുകളിൽ പല നിറങ്ങളിൽ പാവാടയും ബ്ലൗസ്സുകളും ഇട്ടു, എന്നാലും ഓറഞ്ച് ബ്ലൗസ് കാണുമ്പോൾ ഒരിഷ്ടമാണ്, ആദ്യമായി സ്വന്തമായതിനോടുള്ള ഒരു ഇഷ്ടമുണ്ടല്ലോ, ലത്. ഓരോരോ ഭ്രാന്തുകള്‍ എന്നായിരുന്നു സരയു കുറിച്ചത്. ഇതിനകം തന്നെ താരത്തിന്‍റെ കുറിപ്പും ചിത്രവും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











