»   » ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ സരയു ഇത്രയും സുന്ദരിയാണോ? നടിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ ഇതാ..

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ സരയു ഇത്രയും സുന്ദരിയാണോ? നടിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ ഇതാ..

By: Saranya KV
Subscribe to Filmibeat Malayalam

മിനി സ്‌ക്രീനില്‍ നിന്നും സിനിമയിലേക്കെത്തിയ അഭിനേത്രിയാണ് സരയു. താരത്തിനോട് ആരാധകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് സരയു വെള്ളിത്തിരയില്‍ എത്തുന്നത്. ചിത്രത്തില്‍ വിജയരാഘവന്റെ മകളുടെ വേഷമാണ് സരയുവിന്. പിന്നീട് വെറുതെ ഒരു ഭാര്യ, സുല്‍ത്താന്‍ എന്നീ ചിത്രങ്ങളില്‍ സഹതാരമായി എത്തി.

മികച്ച നടി ശോഭന, മഞ്ജു വാര്യര്‍, ഉര്‍വശി ഇവരിലാരാണ്? ട്രാന്‍സ്‌ജെന്ററായ ഗൗരിയ്ക്ക് ഉത്തരമുണ്ട്!!

ആദ്യത്തെ നായികാ കഥാപാത്രം


കപ്പല്‍ മുതലാളി എന്ന ചിത്രത്തിലൂടെയാണ് നായികയായി വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് ചേകവര്‍, ഇങ്ങനെയും ഒരാള്‍, കരയിലേക്കൊരു കടല്‍ദൂരം, ഫോര്‍ ഫ്രണ്ട്‌സ്, കന്യാകുമാരി എക്‌സ്പ്രസ്, സഹസ്രം, നാടകമേ ഉലകം തുടങ്ങിയ ചിത്രങ്ങളില്‍ സഹനടിയായി അഭിനയിച്ചു.

വര്‍ഷം.... മമ്മൂട്ടി ചിത്രം

പ്രായത്തില്‍ കവിഞ്ഞതും അല്ലാത്തതുമായ ഒത്തിരി വേഷങ്ങള്‍ ചെയ്ത് സമാന്യം മോശമില്ലാരീതിയില്‍ പോകുകയായിരുന്ന സരയുവിന് ഒന്ന് രണ്ട് വര്‍ഷങ്ങളായി നല്ല കഥാപാത്രങ്ങളൊന്നും കിട്ടിയിരുന്നില്ല. അതിനിടയിലാണ് രഞ്ജിത്ത ശങ്കറിന്റെ വര്‍ഷം വന്നത്. ചിത്രത്തില്‍ ആശ ശരത്ത് ചെയ്യ്ത കഥാപാത്രത്തിന്റെ അനുജത്തിയുടെ വേഷമാണ് സരയു ചെയ്തത്. മികച്ച പ്രകടനമാണ് ചിത്രത്തില്‍ സരയു കാഴ്ചവെച്ചത്.

തമിഴ് സിനിമയിലും

മലയാള ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്യുന്നതിനിടയില്‍ സരയു രണ്ട് തമിഴ് സിനിമകളില്‍ അഭിനയിച്ചു. കാദലിക്ക് മരണമില്ലൈ, തീ കുളിക്കും പച്ചൈ മരം എന്നിവയാണ് സരയുടെ സിനിമകള്‍.

കുടുംബം

2016 നവംബര്‍ 16നായിരുന്നു സരയുവിന്റെ വിവാഹം. സിനിമാ ഇന്റസ്ട്രിയില്‍ തന്നെയുള്ള സനല്‍ ആണ് ഭര്‍ത്താവ്. വര്‍ഷത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് സനലിനെ പരിചയപ്പെടുന്നത്. ചിത്രത്തിന്റെ അസിസ്റ്റന്റ് ക്യാമറമാനായിരുന്നു സനല്‍.

ജീവിത പങ്കളി

പ്രണയ തകര്‍ച്ചയില്‍ ആശ്വാസവുമായി വന്നയാള്‍ ജീവിത പങ്കളിയായി. സനലിനെ പരിചയപ്പെടുമ്പോള്‍ സരയുവിനൊരു പ്രണയം ഉണ്ടായിരുന്നു. ആ ബന്ധം തകര്‍ന്നപ്പോഴും സനല്‍ കൂടെ നിന്നു. ഒടുവില്‍ സനലുമായി പ്രണയത്തിലായി. പിന്നീട അത് വിവാഹത്തിലേക്ക് വഴിമാറി.

സൂര്യയുടെ കട്ട ഫാന്‍

തമിഴ് താരം സൂര്യയുടെ കട്ട ഫാനാണ് നടി സരയു.സൂര്യയുടെ സിനിമയായ സിങ്കം3യില്‍ സരയു അഭിനയിച്ചിരുന്നു. സൂര്യയും അജിത്തുമാണ് സരയുവിന്റെ ഇഷ്ടതാരങ്ങള്‍. ജ്യോതികയേയും ഏറെ ഇഷ്ടമാണ്.

സിനിമയോട് കൂടുതല്‍ താല്‍പര്യം

സീരിയലുകളില്‍ അഭിനിയ്കകുമ്പോഴും സിനിമയില്‍ അഭിനയിക്കാനാണ് സരയുവിന് കൂടുതല്‍ താല്‍പര്യം. സീരിയലിന് ഡേറ്റ് നല്‍കിയത് കാരണം ചില സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അഭിനയത്തോടൊപ്പം ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യാനും താരത്തിന് താല്‍പര്യമുണ്ട്.

English summary
Actress Sarayu's latest photos!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam