നിന്നെ വലിയ നായികയാക്കാം, കെട്ടാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്; ഐവി ശശിയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് സീമ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരായിരുന്നു ഐവി ശശിയും സീമയും. ശശി സംവിധാനം ചെയ്ത സിനിമയില്‍ നായികയായി അഭിനയിച്ചതോടെ സീമ മലയാള സിനിമയിലെ മുന്‍നിര നായികയായി മാറി. സ്ത്രീ പ്രധാന്യമുള്ള അനേകം വേഷം നടി അവതരിപ്പിച്ചിരുന്നു. ഐവി ശശി അന്തരിച്ചെങ്കിലും ഇന്നും അദ്ദേഹത്തിന്റെ സിനിമകളിലൂടെ അറിയപ്പെടുകയാണ്.

എന്നാല്‍ അവളുടെ രാവുകള്‍ എന്ന സിനിമയിലേക്ക് സീമ നായികയായി വന്നതിനെ പറ്റിയും പിന്നീട് രണ്ടാളും വിവാഹിതരായതിനെ പറ്റിയും താരദമ്പതിമാര്‍ പറയുന്ന വീഡിയോ വൈറലാവുകയാണ്. മുന്‍പൊരിക്കല്‍ സിദ്ദിഖ് അവതാരകനായിട്ടെത്തിയ ഷോ യില്‍ ദമ്പതിമാര്‍ ഒന്നിച്ചെത്തിയിരുന്നു. സിദ്ദിഖിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ നിരവധി കാര്യങ്ങളാണ് ഇരുവരും വെളിപ്പെടുത്തിയത്.

ഒരു വേശ്യയായ സ്ത്രീയുടെ വേഷം ചെയ്യാന്‍ ആരും സമ്മതിച്ചില്ല

'അവളുടെ രാവുകള്‍ എന്ന സിനിമയിലേക്ക് ശ്രീദേവി, ജയഭാരതി തുടങ്ങി ഒത്തിരി നടിമാരെ വിളിച്ചു. എന്നാല്‍ ഒരു വേശ്യയായ സ്ത്രീയുടെ വേഷം ചെയ്യാന്‍ ആരും സമ്മതിച്ചില്ല. ആ സമയത്ത് അധികമാരും അങ്ങനൊരു വേഷം ചെയ്യാന്‍ തയ്യാറാവില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഇങ്ങനെ ഒരാളുണ്ടല്ലോ എന്നോര്‍ത്ത് സീമയെ വിളിച്ച് നോക്കുന്നത്. ആദ്യത്തെ മേക്കപ്പ് ടെസ്റ്റിന് ശേഷം ഫോട്ടോസ് എടുത്തു. മുഖം വീര്‍ത്തിട്ടുള്ള ഫോട്ടോസാണ് വേണ്ടത്. അതില്‍ ഏതോ ഒരൊണ്ണം നന്നായി. അങ്ങനെ തിരഞ്ഞെടുത്തുവെന്ന്' ഐവി ശശി പറയുന്നു.

നായിക വേഷം കിട്ടിയില്ലെങ്കില്‍ ഡാന്‍സും പോകും

ആദ്യത്തെ ഷോട്ടിന് മേക്കപ്പൊക്കെ ഇട്ട് തയ്യാറായി. ശേഷം ശശിയേട്ടന്‍ എന്നോട് പറഞ്ഞു, വൈകുന്നേരത്തെ തിരക്ക് കണ്ടിട്ട് നീ വേണോ എന്ന് പറയാമെന്ന് പറഞ്ഞു. ഡാന്‍സ് ചെയ്‌തോണ്ടിരുന്ന എന്നെ പിടിച്ചോണ്ട് വന്നിട്ട് അതും ഇല്ല ഇതുമില്ലാത്ത അവസ്ഥയായോന്ന് ചിന്തിച്ചതായി സീമ പറയുന്നു. നായിക വേഷം കിട്ടിയില്ലെങ്കില്‍ ഡാന്‍സും പോകും. ഇനി എന്താവുമെന്ന് അറിയാതെ ഞാനവിടെ കിടന്ന് ഉറങ്ങിയെന്ന് സീമ പറയുന്നു.

 അന്ന് സീമ അഭിനയിക്കുന്നത് ഒരു വേശ്യ കഥാപാത്രമാണെന്ന് അവള്‍ക്ക് പോലും അറിയില്ലായിരുന്നു

വൈകുന്നേരം ഒച്ചപ്പാട് കേട്ടാണ് എഴുന്നേറ്റ് നോക്കുന്നത്. അന്നേരം ആളുകളും ബഹളവും ഷൂട്ടിങ്ങിന് വേണ്ടിയുള്ള ഒരുക്കമാണ്. അതുവരെ ഞാനാണ് നായികയെന്ന് പറഞ്ഞിരുന്നില്ല. പിന്നെയത് മനസിലാക്കിയെന്ന് സീമ പറയുമ്പോള്‍ സീമയോട് അക്കാര്യം പറയാന്‍ വിട്ട് പോയതാണെന്ന് ഐവി ശശിയും കൂട്ടിച്ചേര്‍ത്തു.

ഷൂട്ടിങ് മൊത്തം ഒറ്റ സ്ഥലത്ത് ആയിരുന്നു. ആ സിനിമയില്‍ അഭിനയിച്ചിരുന്നവരുടെ വീടുകളും അതിന് അടുത്തായിരുന്നു. എല്ലാവരും നടന്നാണ് ലൊക്കേഷനിലേക്ക് വന്നത്. അന്ന് സീമ അഭിനയിക്കുന്നത് ഒരു വേശ്യ കഥാപാത്രമാണെന്ന് അവള്‍ക്ക് പോലും അറിയില്ലായിരുന്നു. പിന്നീടാണ് അറിയുന്നത്. കഥ പോലും അറിയില്ല.

നിന്നെ ഞാന്‍ വലിയ നായികയാക്കാം. പക്ഷേ കെട്ടാനൊന്നും പറ്റില്ലെന്ന് ശശിയേട്ടന്‍ പറഞ്ഞതായി സീമ

പ്രേമം ആര്‍ക്കാണ് ആദ്യം തുടങ്ങിയതെന്ന് രണ്ടാള്‍ക്കും അറിയില്ല. ആദ്യമേ സീമയെ പാട്ടിലേക്ക് വിളിച്ചപ്പോള്‍ ഒരു ഇഷ്ടം ഉണ്ടായിരുന്നെന്ന് ശശി പറയുന്നു. തിരിച്ച് ഇഷ്ടം തോന്നിയത് എപ്പോഴാണെന്ന് ഓര്‍മ്മയില്ലെന്ന് സീമയും പറയുന്നു. മാത്രമല്ല നിന്നെ ഞാന്‍ വലിയ നായികയാക്കാം. പക്ഷേ കെട്ടാനൊന്നും പറ്റില്ലെന്ന് ശശിയേട്ടന്‍ പറഞ്ഞതായി സീമ വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന് വേറാരും പെണ്ണ് കൊടുക്കാത്തത് കൊണ്ടാണ് എന്നെ കെട്ടിയതെന്ന് തമാശരൂപേണ സീമ പറയുന്നു.

More from Filmibeat

Read more about: seema സീമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X