twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശരണ്യ ഐസിയുവിലാണ്, എന്താണ് ചെയ്യേണ്ടതെന്നറിയില്ല, ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് സീമ ജി നായര്‍

    |

    മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശരണ്യ ശശി. വളരെ ബോൾഡ് കഥാപാത്രങ്ങളുമായിട്ടായിരുന്നു ശരണ്യ പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. എന്നാൽ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത വില്ലൻ നടിയെ തേടിയെത്തുകയായിരുന്നു. ക്യാൻസർ ആയിരുന്നു ശരണ്യയുടെ സന്തോഷകരമായ ജീവിതത്തിൽ വിളിക്കാതെ എത്തിയ വില്ലൻ. എന്നാൽ ക്യാൻസറിന് മുന്നിൽ തോറ്റ് കൊടുക്കാൻ നടി തയ്യാറായിരുന്നില്ല. പോരാടി വിജയിക്കുകയായിരുന്നു. മൂന്ന് തവണയാണ് ട്യൂമിറിനെതിരെ നടി പോരാടി വിജയം കണ്ടെത്തിയത്.

    സ്റ്റൈലൻ ലുക്കിൽ നടിയുടെ ഫോട്ടോഷൂട്ട്, ചിത്രം കാണാം

    എന്നാൽ ഇപ്പോൾ ശരണ്യയുടെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാതെ മറ്റൊരു വില്ലൻ എത്തിയിരിക്കുകയാണ്. കൊറോണയാണ് ശരണ്യയുടെ ജീവിതത്തിൽ ഇപ്പോൾ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് നടി ആശുപത്രിയിലാണ്. ഇപ്പോഴിത ശരണ്യയുടെ വിശേഷം പങ്കുവെച്ച് നടി സീമ ജി നായർ രംഗത്ത് എത്തിയിരിക്കുകയാണ്. താരത്തിന്റെ യുട്യൂബ് ചാനലായ സ്നേഹസീമയിലൂടെയാണ് ശരണ്യയുടെ ഇപ്പോഴത്തെ ആരോഗ്യനിലയെ കുറിച്ച് വെളിപ്പെടുത്തി കൊണ്ട് നടി എത്തിയിരിക്കുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ...

    സീമയുടെ വാക്കുകൾ

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരന്തരം ശരണ്യയുടെ വിശേഷങ്ങൾചോദിച്ചു കൊണ്ടുള്ള ഫോൺകോളുകളും സന്ദേശങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. എപ്പോഴും എന്താണ് പറയേണ്ടതെന്നറിയില്ല, എപ്പോഴും ഇങ്ങനെ വീഡിയോയുമായി വരുമ്പോള്‍ ആളുകള്‍ വിചാരിക്കും, ഇത് എന്താണ് ഇത് മാത്രമേയുള്ളൊ എന്ന്. അങ്ങനെ വിമര്‍ശിക്കുന്ന ചിലരുമുണ്ട്, അത് കൊണ്ട് തന്നെ കഴിഞ്ഞ കുറച്ച് ദിവസമായി വീഡിയോ ഒന്നും ചെയ്യേണ്ട എന്നുള്ള തോന്നലായിരുന്നു. എന്നാൽ ഇപ്പോൾ കുറച്ച് കാര്യങ്ങൾ പങ്കുവെയ്ക്കാനുണ്ട്.

    കൊവിഡ്

    കഴിഞ്ഞ മാസം 23-ാം തീയതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൊവിഡായിട്ട് ശരണ്യയെ അഡ്മിറ്റ് ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം അസുഖം വളരെ ഗുരുതരമായ സാഹചര്യത്തിലേക്ക് പോകുകയായിരുന്നു. ഉടൻ തന്നെ വെന്‍റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. വെന്‍റിലേറ്റര്‍ ഐസിയുവിൽ ശരണ്യ ഒരുപാട് ദിവസം കിടന്നു.23-ാം തീയതിയാണ് ശരണ്യയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നത്. ഈ മാസം 10-ാം തീയതിയാണ് കൊവിഡ് നെഗറ്റീവായത്. അതിന് ശേഷം റൂമിലേയ്ക്ക് കൊണ്ടു വരുകയായിരുന്നു. അന്ന് രാത്രി പനി കൂടി. പോസ്റ്റ് കൊവിഡിൽ ശക്തമായ പനി വന്നതോടെ , വീണ്ടും വെന്‍റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

    ഒന്നിന്  പുറകെ ഒന്നായി അസുഖം

    ആ സമയം ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ഇതിന്‍റെയിടയിൽ വായിലൂടെ ശ്വാസം കൊടുക്കുന്നതിൽ ബുദ്ധിമുട്ടുകളുണ്ടായി. കഫം തുപ്പാൻ കഴിയാത്ത അവസ്ഥ കൂടിയായി . അങ്ങനെ ട്രെക്യോസ്റ്റമി ചെയ്തു. ഇപ്പോൾ തൊണ്ടയിൽ കൂടിയാണ് ഓക്സിജൻ നൽകുന്നത്. ഇതിന്‍റെയിടയിൽ ന്യുമോണിയയും വന്നു. അത് വളരെ സീരിയസായി. ഒരു രീതിയിലും കഫം പുറത്തേക്ക് എടുക്കാൻ കഴിയാതെയായി . ഒന്നിനുപിറകെ ഒന്നായി ഗുരുതരമായ അവസ്ഥയിലൂടെ പോകുകയായിരുന്നു സീമ ജി നായർ പറയുന്നു.

    സാമ്പത്തികം

    സമ്പത്തിക കാര്യങ്ങളെ കുറിച്ചും സീമ ജി നായർ പറയുന്നു. ശ്രീചിത്രയിൽ ചികിത്സയിൽ ആയിരുന്നപ്പോൾ സാമ്പത്തിക കാര്യങ്ങളിൽ കുറച്ച് ആശ്വാസമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോള്‍ കൈയിൽ നിൽക്കാൻ കഴിയാത്ത രീതിയിലുള്ള ചികിത്സാ ചെലവുകളാണ് വന്നിരിക്കുന്നത്. ഏകദേശം 36 ദിവസം കഴിഞ്ഞു. ഊഹിക്കാമല്ലോ അവിടത്തെ ചെലവുകൾ. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവിടത്തെ സിസ്റ്റം അങ്ങനെയാണ്. ബില്ലുകൾ വന്ന് കൊണ്ടിരിക്കുകയാണ്. കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല ചികിത്സയാണ് കൊടുക്കുന്നത്. വില കൂടിയ ആന്റി ബയോട്ടിക്കാണ് ഇപ്പോൾ കൊടുക്കുന്നത്. ഇതിലും വിലകൂടിയ മരുന്നുകൾ ഇല്ല. അസുഖം മാറി വേഗം പുറത്ത് വരാൻ വേണ്ടിയാണ്.

     കീമോ തുടങ്ങി

    ന്യുമോണിയ വന്നു, കൊവിഡ് വന്നു, ട്രെക്യോസ്റ്റമി ചെയ്തു, വെന്റിലേറ്റർ ഐസിയുവിൽ കഴിഞ്ഞു, ഇപ്പോള്‍ ബെ‍‍‍ഡ് സോർ വന്നു തുടങ്ങി. ഇത് വന്ന് കഴിഞ്ഞാൽ ഉറപ്പായും ഇൻഫക്ഷൻ വരും. രക്തത്തിൽ ഇൻഫക്ഷൻ ഉണ്ടായിരുന്നു. എന്താണ് പറയേണ്ടതെന്നറിയില്ല. അവൾക്കേ വേണ്ടി ഡോക്ടറ്റേഴ്സും നമ്മളു ഓരോന്ന് ചെയ്യുന്നുണ്ട്. വീട്ടിലേക്ക് കൊണ്ടുവന്നാലും ഓക്സിജൻ സപ്പോര്‍ട്ട് എപ്പോഴും വേണമെന്നാണ് ഡോക്ടർ പറയുന്നത്. ഇതിനിടയിൽ ഇന്നലെ കീമോ തുടങ്ങി. ആർസിസിയിൽ കൊണ്ട് പോകാൻ പറ്റാത്ത അവസ്ഥയായത് കൊണ്ട് ഇപ്പോൾ കാണിക്കുന്ന ആശുപത്രിയിൽ തന്നെയാണ് ചെയ്യുന്നത്.

    Recommended Video

    പേരിനൊപ്പം 'നായര്‍' എന്നു പറയുന്നത് ആത്മവിശ്വാസക്കുറവു കൊണ്ടാണോ ? | FilmiBeat Malayalam
    പ്രാർത്ഥന വേണം

    ശരിക്കും പറഞ്ഞാൽ എന്താണ് ചെയ്യേണ്ടതെന്നറിയില്ല. കാൽ ചുവട്ടിലെ മണ്ണുകള്‍ എല്ലാം നീങ്ങുകയാണ്. ഇപ്പോൾ മുന്നിൽ ഒരു ഗർത്തമാണ് ഉള്ളത്. എന്താണെന്ന് അറിയില്ല. എങ്കിലും എല്ലാവരുടേയും പ്രാർത്ഥന വേണം. ഇത്രയും അസുഖങ്ങള്‍ വന്നിട്ടും കൊവിഡിന് ശേഷവും ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഐസിയുവിലാണ് ശരണ്യ. ഇതാണ് അവളുടെ പുതിയ വിശേഷം. ഇനിയെല്ലാം ഒരു ചോദ്യചിഹ്നമാണ്, എങ്ങനെ മുന്നോട്ടെന്ന് അറിയില്ല. നിങ്ങളെ അറിയിക്കേണ്ട കാര്യങ്ങള്‍ ഇനിയും അറിയിക്കുന്നതായിരിക്കും. എല്ലാവരും പ്രാർത്ഥിക്കുക പിന്തുണക്കുക സീമ ജി നായർ പറയുന്നു.
    .

    Read more about: seema g nair
    English summary
    Actress Seema G nair Reveals saranya Sassi Latest Health condition, she Is still In Icu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X