ആ നടിക്ക് വയ്യാതായപ്പോൾ തിരിഞ്ഞ് നോക്കിയില്ലെന്ന് എഴുതി, അച്ഛന് അങ്ങനൊരു പെങ്ങളില്ല; പ്രതികരിച്ച് സീമ
സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ സജീവമായതോടെ അതിന്റെ നല്ലതും ചീത്തയുമായ ഗുണങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഒരു വിഭാഗം സെലിബ്രിറ്റികളാണ്. മുമ്പ് ഇത്തരം പ്ലാറ്റ്ഫോമുകൾ ഇല്ലാതിരുന്നതിനാൽ ഹേറ്റും വിമർശനവുമൊന്നും നേരിട്ട് താരങ്ങളുടെ അടുത്തേക്ക് എത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ എല്ലാം തല കീഴായി മറിഞ്ഞു. വ്യക്തതയില്ലാത്ത കാര്യങ്ങൾക്ക് പോലും ആളുകൾ സോഷ്യൽമീഡിയ വഴി ഇത്തരം സെലിബ്രിറ്റികളെ വിമർശിക്കുകയും കമന്റിലൂടെ അപമാനിക്കുകയും സൈബർ ബുള്ളിയിങ് ചെയ്യുകയും ചെയ്യുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു.
പലരും നിർദാക്ഷണ്യമാണ് താരങ്ങളുടെ പ്രൊഫൈലിലെ പോസ്റ്റുകൾക്ക് കമന്റുകൾ കുറിച്ച് പരിഹസിക്കുന്നതും അപമാനിക്കുന്നതും. അടുത്തിടെ നടൻ ബാലയുടെ മുൻ ഭാര്യ എലിസബത്ത് തന്നെ അപമാനിച്ച് വന്ന കമന്റും അത് കുറിച്ചയാളുടെ സോഷ്യൽമീഡിയ പ്രൊഫൈലും സ്ക്രീൻഷോട്ട് എടുത്ത് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

തുടർന്നും സമാനമായ രീതിയിൽ കമന്റുകൾ വന്നാൽ അതിന് അനുസരിച്ച് നീങ്ങാനാണ് എലിസബത്തിന്റെ തീരുമാനം. ഇപ്പോഴിതാ നടി സീമ ജീ നായരും തന്നെ കുറിച്ച് നുണകൾ പ്രചരിപ്പിച്ച വ്യക്തിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. അടുത്തിടെ പുറത്ത് വന്ന നടിയുടെ വീഡിയോയ്ക്ക് വന്ന ഒരു കമന്റിന് എതിരെയാണ് സീമ പ്രതികരിച്ചത്.
കമന്റ് മാത്രമല്ല അത് ആരുടെ പ്രൊഫൈലിൽ നിന്നും വന്നതാണെന്നും സ്ക്രീൻ ഷോട്ട് സഹിതം സീമ പങ്കുവെച്ചു. നടി കുറിച്ചത് ഇങ്ങനെയാണ്... നമസ്‌ക്കാരം... ഈ കഴിഞ്ഞ ദിവസം എന്റെ ഒരു വീഡിയോ വന്നിരുന്നു. കൊടുങ്ങലൂർ ഒരു പരിപാടിക്ക് പോയപ്പോൾ എടുത്തത്. അതിന്റെ താഴെ നല്ലതും ചീത്തയുമായ കമന്റുകൾ വന്നു. ചീത്ത കമന്റൊന്നും ഞാൻ മൈന്റ് ചെയ്യാറില്ല.
പക്ഷെ ഒരു കമന്റ് എന്റെ കണ്ണുകളിലുടക്കി അതിവരുടെ കമന്റായിരുന്നു. മരണപ്പെട്ട പ്രശസ്ത നടി മീന ഗണേഷിന്റെ ആങ്ങളയുടെ മകളാണ് ഞാനെന്നും അവർക്ക് വയ്യാതായപ്പോൾ ഞാൻ തിരിഞ്ഞ് നോക്കിയില്ല എന്നുമായിരുന്നു കമന്റ്. സത്യത്തിൽ എനിക്ക് അത്ഭുതം തോന്നി. എന്റെ അച്ഛന് അങ്ങനെ ഒരു പെങ്ങളുമില്ല. മീനമ്മക്ക് അങ്ങനെ ഒരു ആങ്ങളയുമില്ല.
എങ്ങനെ ഇങ്ങനെ നട്ടാൽ കുരുക്കാത്ത നുണ എഴുതി വിടുന്നു. ഈ സ്ത്രീക്ക് എവിടുന്ന് കിട്ടി ഇങ്ങനെ ഒരു ബന്ധം... കേട്ടുകേൾവിയില്ലാത്ത കഥകളാണ് പറയുന്നത്. കുറച്ചുപേരെങ്കിലും അത് വിശ്വസിക്കും. എന്റെ അച്ഛനും മീന ഗണേഷ് അമ്മയും മരിച്ചുപോയ സ്ഥിതിക്ക് ഇവർ എഴുതിയ പോലെയൊരു ബന്ധം ഉണ്ടാക്കാൻ പറ്റില്ല. അവർ എഴുതിയ കമന്റും ഇതോടൊപ്പം ചേർക്കുന്നു.

ഇങ്ങനെയാണ് ഓരോ കഥകളും ഉണ്ടാവുന്നത് ഉണ്ടാക്കുന്നത്. എനിക്കൊരു സംശയം ഇല്ലാതില്ല. ആ ആങ്ങളയുടെ മകൾ നിങ്ങൾ ആണോയെന്ന്. ശിൽപ പ്രതീഷ് കുമാറിന് അഭിനന്ദനങ്ങൾ. എനിക്കൊരു അപ്പച്ചിയെ ഉണ്ടാക്കി തന്നതിന് എന്നായിരുന്നു സീമ കുറിച്ചത്. കമന്റുകൾ പരിധി വിടുമ്പോൾ മാത്രമാണ് സഹികെട്ട് താരങ്ങളിൽ പലരും പ്രതികരിക്കാറുള്ളത്.
സീമയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ പ്രതികരിക്കാൻ നടി കാണിച്ച ധൈര്യത്തെ പ്രശംസിച്ച് ആരാധകർ എത്തി.ഇത്തരം ആളുകൾക്ക് മറുപടി കൊടുക്കാതെ അവഗണിച്ചാൽ മതിയെന്നാണ് ചിലർ സീമയെ ഉപദേശിച്ച് കുറിച്ചത്. ഇതൊന്നും മൈന്റ് ചെയ്യേണ്ട സീമ ജീ, എല്ലാ ഇന്ത്യക്കാരും സഹോദരി സഹോദരൻമാരാണെന്ന് സ്കൂളിൽ പഠിച്ച പ്രതിജ്ഞ ഓർമയില്ലേ?. ആ നിലക്ക് പറഞ്ഞതാകും അവർ, അതിനൊന്നും വിഷമിക്കേണ്ട... മൂകേഷേട്ടൻ പറഞ്ഞപോലെ സന്തോഷിക്കൂ സന്തോഷിക്കൂ. ചുളിവിൽ ഒരു ബന്ധുവിനെ കിട്ടിയില്ലേ?.
ആര് എന്തുവേണമെങ്കിലും പറഞ്ഞോട്ടെ ഞങ്ങളുടെ പ്രാർത്ഥന സീമയ്ക്കൊപ്പമുണ്ട് എന്നിങ്ങനെ എല്ലാമായിരുന്നു കമന്റുകൾ. സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായതിനാൽ സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ് നടീ സീമ ജി നായർ.


Click it and Unblock the Notifications