For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരണ്യയെ പഴയ അതേ പ്രസരിപ്പോടെ സ്‌ക്രീനിന് മുന്നില്‍ എത്തിക്കണം, ആഗ്രഹം പങ്കുവെച്ച് സീമാ ജി നായര്‍

  |

  സിനിമാ-സീരിയല്‍ താരമായി മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് ശരണ്യ ശശി. സഹനടിയായും വില്ലത്തിയായുമൊക്കെയാണ് അഭിനയ രംഗത്ത് നടി തിളങ്ങിയത്. മിനിസ്‌ക്രീനില്‍ സജീവമായ സമയത്തായിരുന്നു ശരണ്യയെ ട്യൂമര്‍ പിടിമുറുക്കുന്നത്. 2012ലാണ് നടിക്ക് രോഗം ബാധിച്ചത്. തുടര്‍ന്ന് ഏഴ് തവണ ബ്രെയിന്‍ ട്യൂമറിന് തിരുവനന്തപുരം ശ്രീചിത്രയില്‍ സര്‍ജറിക്ക് വിധേയയാവുകയും ചെയ്തിരുന്നു നടി.

  സര്‍ജറിയെ തുടര്‍ന്ന് ശരീരം തളര്‍ന്നുപോയ നടി അടുത്തിടെയാണ് വീണ്ടും എഴുന്നേറ്റ് നടക്കാന്‍ തുടങ്ങിയത്. പീസ് വാലിയിലെ ചികിത്സയിലൂടെ വിസ്മയകരമായ മാറ്റങ്ങളാണ് ശരണ്യക്ക് ഉണ്ടായത്. ഇത് തന്റെ രണ്ടാം ജന്മാണെന്ന് അടുത്തിടെ നടി പറഞ്ഞിരുന്നു. സീമ ജി നായരും ഫിറോസ് കുന്നംപറമ്പിലും പീസ് വാലി ചെയര്‍മാന്‍ പി എം അബൂബക്കറുമാണ് തങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്റെ സ്ഥാനത്ത് ഉള്ളതെന്ന് ശരണ്യയും അമ്മയും അടുത്തിടെ പറഞ്ഞിരുന്നു.

  അതേസമയം ശരണ്യയെ കുറിച്ച് അടുത്തിടെ സുഹൃത്തായ സീമാ ജി നായര്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ശരണ്യയെ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന തന്റെ ആഗ്രഹം പങ്കുവെക്കുകയാണ് സീമാ ജി നായര്‍. നടിയുടെ വാക്കുകളിലേക്ക്: ഇനി ശരണ്യയെ പഴയ അതേ പ്രസരിപ്പോടെ സ്‌ക്രീനിന് മുന്നില്‍ എത്തിക്കണം.

  അസുഖമൊക്കെ മാറി ജീവിതത്തിലേക്ക് മടങ്ങി വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഏറെപ്പേരും ചോദിച്ചത് എന്നാണ് സ്‌ക്രീനില്‍ കാണാന്‍ കഴിയുക എന്നാണ്. ഞാനെങ്ങും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്. അഭിനയിക്കാന്‍ എനിക്കിപ്പോഴും കൊതിയാണ്. എന്നെ വിളിച്ചാല്‍ നല്ല വേഷം കിട്ടിയാല്‍ ഞാന്‍ തീര്‍ച്ചയായും അഭിനയിക്കും. അഭിനയിക്കാന്‍ ആഗ്രഹമുളളപ്പോഴെല്ലാമാണല്ലോ അസുഖം വന്നത്.

  പുതിയ ആളുകളൊക്കെ വന്നു അഭിനയിച്ചുപോകട്ടെ ഞാന്‍ ഇവിടെ തന്നെയുണ്ടാകും. ഇനിയും അഭിനയിക്കാമല്ലോ എന്ന വിശ്വാസം എനിക്കുണ്ട്. ഇതായിരുന്നു ശരണ്യയുടെ വാക്കുകള്‍. ഈ ആത്മവിശ്വാസവും ധൈര്യവും മാത്രം മതി ശരണ്യക്ക് തിരികെ വരാന്‍, സീമാ ജാ നായര്‍ കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

  ഓഗസ്റ്റ് മാസത്തില്‍ ട്രോളിയില്‍ കിടത്തിയാണ് ശരണ്യയെ പീസ് വാലിയില്‍ എത്തിച്ചത്. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു അന്ന് എന്ന് അമ്മ ഗീത മുന്‍പ് പറഞ്ഞിരുന്നു. ഇപ്പോള്‍ ഓര്‍മയും തിരിച്ചു കിട്ടിയിട്ടുണ്ട്. പീസ് വാലി തങ്ങള്‍ക്ക് നല്‍കിയത് പുതിയ ജീവിതമാണെന്ന് ശരണ്യയുടെ അമ്മ പറഞ്ഞിരുന്നു.

  കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ ഇപ്പോള്‍ കുടുംബത്തോടൊപ്പം തിരുവനന്തപുരത്താണ് താമസം. അമ്മയും അനിയനും അനുജത്തിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണി ശരണ്യയുടെ വരുമാനമായിരുന്നു. നടി സീമാ ജി നായരുടെ നേതൃത്വത്തില്‍ ശരണ്യക്കായി തിരുവനന്തപുരത്തു വീട് നിര്‍മാണം അന്തിമ ഘട്ടത്തിലാണ്.

  Actress saranya sasi back to life after surgeries

  സീരിയലുകള്‍ക്കൊപ്പാം സിനിമയിലും തിളങ്ങിയ താരമാണ് ശരണ്യ. ഛോട്ടാ മുംബൈ, ബോംബെ മാര്‍ച്ച് 12 എന്നീ സിനിമകളില്‍ മോഹന്‍ലാലിനോടും മമ്മൂട്ടിയോടും ഒപ്പം നടി അഭിനയിച്ചിരുന്നു. ഛോട്ടാ മുബൈയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച വാസ്‌കോയുടെ സഹോദരിയുടെ വേഷത്തിലാണ് ശരണ്യ എത്തിയിരുന്നത്. സിനിമയിലും സീരിയലിലും തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു ശരണ്യക്ക് രോഗം ബാധിച്ചിരുന്നത്.

  Read more about: seema g nair
  English summary
  Actress seema g nair talks about her friend saranya sasi's comeback
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X