ഇങ്ങനൊരു പെണ്ണിനെ തന്നെ വേണോ? ശശിയ്ക്ക് വട്ടുണ്ടോന്ന് ചോദിച്ചവരുണ്ട്! ഭര്‍ത്താവിനെ കുറിച്ച് സീമ

കേവലമൊരു നര്‍ത്തകിയില്‍ നിന്നും ഇന്ത്യയില്‍ അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്ന താരസുന്ദരിയാണ് സീമ. സംവിധായകന്‍ ഐവി ശശിയുടെ കണ്ടുപിടുത്തമാണ് സീമയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. സിനിമയിലെ ഗ്രൂപ്പ് ഡാന്‍സുകാരിയായി ജീവിച്ചിരുന്ന സീമയെ അവളുടെ രാവുകള്‍ എന്ന സിനിമയിലേക്ക് നായികയായി കണ്ടെത്തിയത് മുതലാണ് ഐവി ശശി എന്ന സംവിധായകനുമായിട്ടുള്ള ബന്ധം തുടങ്ങുന്നത്.

ആദ്യ സിനിമയിലൂടെ തന്നെ സിനിമാപ്രേമികളുടെ പ്രശംസ പിടിച്ച് പറ്റിയതോടെ സീമയെ കാത്തിരുന്നത് നൂറ് കണക്കിന് സിനിമകളാണ്. നായികയായും അല്ലാതെയും നിരവധി കഥാപാത്രങ്ങള്‍ നടി അവതരിപ്പിച്ചു. മലയളത്തിന് പുറമേ മറ്റ് ഭാഷകളിലേക്കും പോയി. ഇതിനിടയില്‍ ഐവി ശശിയെ ഭര്‍ത്താവാക്കുകയും ചെയ്തിരുന്നു.

വിവാഹത്തോട് കൂടിയാണ് സീമ അഭിനയത്തില്‍ നിന്നും വിട്ട് നിന്നത്. ഇടയ്ക്ക് സീരിയലുകളിലും അഭിനയിക്കാന്‍ എത്തിയിരുന്നു. ഐവി ശശിയുടെ വേര്‍പാടുണ്ടായതോടെ നടി പൂര്‍ണമായും അഭിനയം വിട്ടു. സംവിധായകനും ഭര്‍ത്താവുമായ ഐവി ശശിയുടെ ചില തീരുമാനങ്ങളെ പറ്റിയും മറ്റുള്ളവരുടെ പ്രതികരണത്തില്‍ അദ്ദേഹത്തിന്റെ നിലപാട് എന്താണെന്നും പറയുന്ന സീമയുടെ വാക്കുകള്‍ വൈറലാവുകയാണ്. മുന്‍പൊരു അഭിമുഖത്തില്‍ സീമ പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.

ചിലത് ഞാനെന്റെ ചെവിയിലൂടെ തന്നെ നേരില്‍ കേട്ടിട്ടുണ്ട്

'ഒരേ സമയത്ത് വ്യത്യസ്ത കഥകളുള്ള സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ശരിക്കും സിനിമയെ തിരിച്ചെടുത്തത് ഐവി ശശിയാണ്. നിരവധി താരങ്ങളെ വച്ച് ഉത്സവം എന്നൊരു സിനിമ എടുത്ത് ഹിറ്റാക്കി കൊടുത്തിരുന്നു. അതുപോലെ അവളുടെ രാവുകള്‍ എന്ന സിനിമ ചെയ്യാന്‍ ഒരു ഗ്രൂപ്പ് ഡാന്‍സുകാരിയെ കൊണ്ട് വന്നതിനെ പറ്റി പലരും പല കഥകളും പറഞ്ഞിട്ടുണ്ട്. ചിലത് ഞാനെന്റെ ചെവിയിലൂടെ തന്നെ നേരില്‍ കേട്ടിട്ടുണ്ട്.

ഈ പെണ്‍കുട്ടിയെ ഒക്കെ വച്ച് ചെയ്യാന്‍ ശശിയ്ക്ക് വട്ടുണ്ടോ?

എന്താണ് ശശി, ഈ പെണ്‍കുട്ടിയെ ഒക്കെ വച്ച് ചെയ്യാന്‍ ശശിയ്ക്ക് വട്ടുണ്ടോ? എന്നൊക്കെയാണ് ചിലര്‍ അദ്ദേഹത്തോട് ചോദിച്ചത്. അങ്ങനെ ചോദ്യങ്ങളുമായി വരുന്നവരെയൊന്നും പുള്ളി മൈന്‍ഡ് ചെയ്യില്ല. താനെന്താണ് ചെയ്യാന്‍ പോകുന്നതെന്നതിനെ പറ്റി വ്യക്തമായ ധാരണയും കാഴ്ചപ്പാടും അദ്ദേഹത്തിനെന്നും ഉണ്ടായിരുന്നു. അവിടെ നില്‍ക്ക്, ഇങ്ങനെ നില്‍ക്ക്, എന്നൊക്കെ പുള്ളി എന്നോട് പറഞ്ഞോണ്ടിരിക്കുകയാണ്.

എന്നെ കണ്ട് പുള്ളി എന്തോ രസിക്കുകയാണെന്നാണ് അന്നേരം ഞാന്‍ ചിന്തിച്ചത്. സത്യത്തില്‍ ഷോട്ട് എടുക്കാന്‍ വേണ്ടി അദ്ദേഹം നോക്കി കൊണ്ടിരുന്നതാണ്. അതായിരുന്നു ആ മനുഷ്യന്റെ സ്വഭാവമെന്നാണ്', സീമ പറയുന്നത്.

 സിനിമയില്‍ വന്നത് കൊണ്ട് നഷ്ടങ്ങളുണ്ടായെന്ന് ചിന്തിക്കുന്ന ആളല്ല ഞാന്‍

സിനിമയില്‍ വന്നത് കൊണ്ട് നഷ്ടങ്ങളുണ്ടായെന്ന് ചിന്തിക്കുന്ന ആളല്ല ഞാന്‍. ഇപ്പോഴും വളരെ സിംപിളായി ജീവിക്കുകയാണ്. ഞാന്‍ മാത്രമല്ല എന്റെ മക്കളും അങ്ങനെയാണ്. ജീവിതാനുഭവങ്ങള്‍ കൊണ്ടാണ് ലളിതമായി ജീവിക്കണമെന്ന് മനസിലാക്കിയത്. നിലത്ത് നോക്കി നടക്കണമെന്നും മുകൡലേക്ക് നോക്കി പോയാല്‍ ചിലപ്പോള്‍ തടഞ്ഞ് വീഴുമെന്നും അമ്മ പറഞ്ഞ് തന്നിട്ടുണ്ട്. അത് എന്റെ മനസില്‍ സൂക്ഷിച്ച് വെച്ചിട്ടുള്ള കാര്യമാണെന്ന് സീമ പറയുന്നു.

 ശാന്തി എന്ന വ്യക്തിയുടെ ജീവിതത്തില്‍ പൊള്ളുന്നത് പോലെയുള്ള ഒരു സംഭവവും ഉണ്ടായിട്ടില്ല

സീമ എന്ന നടി അവതരിപ്പിച്ച കഥാപാത്രങ്ങളെക്കാളും ശാന്തി എന്ന വ്യക്തിയുടെ ജീവിതത്തില്‍ പൊള്ളുന്നത് പോലെയുള്ള ഒരു സംഭവവും ഉണ്ടായിട്ടില്ല. ശാന്തിയായിരുന്നപ്പോഴും ജീവിതത്തില്‍ യാതൊരു കുഴപ്പങ്ങളും ഉണ്ടായിട്ടില്ല. എന്റെ അമ്മ കഷ്ടപ്പെടരുത്, അവരെ നോക്കണം എന്നൊരു സിംപിള്‍ ചിന്ത മാത്രമേ എനിക്കുണ്ടായിരുന്നുള്ളു. അല്ലാതെ യാതൊരു ആഡംഭരങ്ങളും ആഗ്രഹിച്ചിട്ടില്ലെന്ന് നടി വ്യക്തമാക്കുന്നു.

More from Filmibeat

Read more about: seema സീമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X