For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിക്ക് അത്രയും അഹങ്കാരമുണ്ടായിരുന്നോ? ആ സ്വഭാവം ഇഷ്ടമാണ്! ആദ്യം കണ്ടപ്പോള്‍ സീമ പറഞ്ഞത്

  |

  മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളിലൊന്നാണ് മമ്മൂട്ടി-സീമ. ഇവരുടെ ഡേറ്റിനായി സംവിധായകര്‍ കാത്തിരുന്ന ഒരുകാലവുമുണ്ടായിരുന്നു. വില്ലത്തരത്തിലൂടെ തുടക്കം കുറിച്ച് മലയാളത്തിന്റെ എല്ലാമെല്ലാമായി മാറുകയായിരുന്നു മമ്മൂട്ടി. ഏത് തരത്തിലുള്ള കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന് ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ താരം തെളിയിച്ചിരുന്നു. ഡാന്‍സ് ചെയ്യാത്തതുമായി ബന്ധപ്പെട്ട് പരിഹാസങ്ങളുണ്ടെങ്കിലും അതൊന്നും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല.

  വക്കീലായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു മമ്മൂട്ടി സിനിമയിലേക്ക് ആകൃഷ്ണനായത്. തുടക്കത്തില്‍ അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല അദ്ദേഹം കടന്നുപോയത്. പെരുമാറ്റവും തുറന്നടിച്ചുള്ള പറച്ചിലുമൊക്കെ അദ്ദേഹത്തിന് വിനയായിരുന്നു. തുടരെത്തുടരെ വിജയങ്ങള്‍ ആവര്‍ത്തിച്ചതിന് പിന്നാലെയായാണ് അദ്ദേഹത്തിന്റെ കരിയര്‍ മാറിമറിഞ്ഞത്. മമ്മൂട്ടിയുടെ നായികമാരെക്കുറിച്ച് പറയുമ്പോള്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്ത അഭിനേത്രിയാണ് സീമ. അവളുടെ രാവുകളിലൂടെയായിരുന്നു സീമ മലയാളത്തില്‍ തുടക്കം കുറിച്ചത്.

  പ്രണവിന് സര്‍പ്രൈസൊരുക്കി സുചിത്ര! സ്നേഹാശംസയുമായി മോഹന്‍ലാല്‍! താരപുത്രന്‍റെ പിറന്നാള്‍ ദിനമാണ്!

  പല നായികമാരും തിരസ്‌കരിച്ച രാജിയെ അവതരിപ്പിക്കാനായി തീരുമാനിക്കുകയായിരുന്നു സീമ. അതാവട്ടെ മികച്ച തീരുമാനമായി മാറുകയും ചെയ്തിരുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. മമ്മൂട്ടിയും സീമയും ഒരുമിച്ചെത്തിയ സിനിമകളില്‍ മിക്കവയും ഗംഭീര വിജയമായിരുന്നു സ്വന്തമാക്കിയത്.

  Mammootty

  Mammootty's Bilal Coming Soon: Manoj K Jayan | FilmiBeat Malayalam

  മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് സീമ ഇപ്പോള്‍. കേരളകൗമുദി ഫ്‌ളാഷിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ്സുതുറന്നത്. സ്‌ഫോടനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലായിരുന്നു സീമ ആദ്യമായി മമ്മൂട്ടിയെ കണ്ടത്. വലിയ ആളാണെന്ന ഭാവത്തില്‍ ഇരിക്കുകയായിരുന്നു അദ്ദേഹം. അതിനിടയിലാണ് സീമ അടുത്ത് ചെന്നത്. ആ അഹങ്കാരം ഇഷ്ടമാണെന്നും കീപ്പീറ്റ് എന്നുമായിരുന്നു സീമ മമ്മൂട്ടിയോടായി പറഞ്ഞത്.

  ഐവി ശശിയായിരുന്നു സീമയെ നായികയാക്കിയത്. ഡാന്‍സറായ ശാന്തി സീമയായി മാറിയത് അങ്ങനെയായിരുന്നു. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ശാന്തിയെ നായികയാക്കുകയായിരുന്നു അദ്ദേഹം. വിവാഹം കഴിഞ്ഞതിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഐവി ശശി സിനിമ സംവിധാനം ചെയ്തിരുന്നു. മമ്മൂട്ടിയെക്കുറിച്ച് പറയാനായി ശശിയേട്ടന്‍ വിളിച്ചിരുന്നു. ആളിനെ തനിക്ക് അറിയാമെന്നും നല്ല കഴിവുള്ളയാളാണെന്നുമായിരുന്നു സീമയുടെ മറുപടി. 47 സിനിമകളിലാണ് മമ്മൂട്ടിയും സീമയും ഒരുമിച്ച് അഭിനയിച്ചത്. അധികം താരങ്ങള്‍ക്ക് ലഭിക്കാത്ത ഭാഗ്യം കൂടിയായിരുന്നു ഈ താരജോഡികള്‍ക്ക് ലഭിച്ചത്.

  മഞ്ജു വാര്യരെക്കുറിച്ച് സംയുക്ത വര്‍മ്മ! രുദ്രാക്ഷം ഉപേക്ഷിക്കാന്‍ കാരണമുണ്ട്! ഭാവനയുടെ സമ്മാനമാണിത്

  English summary
  Actress Seema reveals about first impression about Mammootty, her opinion went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X