മമ്മൂട്ടിയാണെന്ന് കേട്ടതും അസ്സലാണെന്ന് പറഞ്ഞു! സുലുവും ചാലുവുമായും അടുത്ത ബന്ധമുണ്ടെന്നും സീമ!

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സീമ. ഗ്ലാമറസ് കഥാപാത്രങ്ങളെ ഏറ്റെടുക്കാനും താരം തയ്യാറായിരുന്നു. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരത്തിനോട് ഇന്നും പ്രേക്ഷകര്‍ക്ക് പ്രത്യേക അടുപ്പമാണ്. മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ കുടുംബവുമായൊക്കെ അടുത്ത ബന്ധമാണ് തനിക്കുള്ളതെന്ന് സീമ പറയുന്നു. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. മമ്മൂട്ടിയെ ആദ്യമായി കണ്ടത് ആലപ്പുഴയിലെ ലൊക്കേഷനില്‍ വെച്ചാണ്. സ്‌ഫോടനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു ആ കൂടിക്കാഴ്ച. ആ സിനിമയില്‍ അഭിനയിക്കാന്‍ തനിക്കും അവസരമുണ്ടായിരുന്നുവെങ്കിലും ഡേറ്റില്ലായിരുന്നു.

ദൂരെയിരുന്ന് ബീഡി വലിക്കുകയായിരുന്നു മമ്മൂട്ടി. അദ്ദേഹത്തിനടുത്ത് പോയി പരിചയപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് ശശിയേട്ടന്‍ തൃഷ്ണയെക്കുറിച്ച് പറഞ്ഞത്. നേരത്തെ ചിത്രത്തിലേക്ക് ഒരു നായകനെ തീരുമാനിച്ചിരുന്നു. ആ ഹീറോയെ മാറ്റി മറ്റൊരാളെ തീരുമാനിച്ചതിനെക്കുറിച്ച് പറഞ്ഞിരുന്നു. ആരാണ് അദ്ദേഹമെന്ന് ചോദിച്ചപ്പോള്‍ മമ്മൂട്ടിയെക്കുറിച്ചാണ് പറഞ്ഞത്. ശശിയേട്ടന്റെ ചോയ്‌സ് അസ്സലാണെന്നായിരുന്നു താന്‍ പറഞ്ഞത്. മമ്മൂക്കയുമായി മാത്രമല്ല സുലുവുമായും അടുത്ത സൗഹൃദമുണ്ട് തനിക്കെന്നും സീമ പറയുന്നു.

Seema

അന്ന് തുടങ്ങിയ സൗഹൃദം ഇപ്പോഴുമുണ്ട്. അടുത്തിടെ താന്‍ ചാലുവിനെ കണ്ടതിനെക്കുറിച്ചും സീമ പറഞ്ഞിരുന്നു. അന്നൊരുപാട് സന്തോഷം തോന്നി. മോഹന്‍ലാലിനെ ആദ്യം കാണുന്നത് അഹിംസയെന്ന സിനിമയ്ക്കിടയിലായിരുന്നു. ബാല്‍ക്കണിയുടെ അവിടെ നില്‍ക്കുന്നതിനിടയിലാണ് അദ്ദേഹത്തെ കണ്ടത്. അന്നാണ് ആദ്യമായി അദ്ദേഹത്തെ പരിചയപ്പെട്ടത്. അന്ന് എങ്ങനെയാണോ അതേ പോലെ തന്നെയാണ് അവര്‍ ഇന്നും എന്നും സീമ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X