ഏറ്റവും മോശം സമയത്താണ് ഈ രണ്ടും നടക്കുന്നത്! എന്റെ കാര്യത്തില്‍ ആദ്യം പറഞ്ഞത് ശരിയാണ്; സീതാലക്ഷ്മി

ഒരിക്കലും നടക്കില്ലെന്ന് കരുതിയ പലതും നേടിയെടുക്കാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടി വരും. അങ്ങനെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിച്ചതിനെ കുറിച്ച് പറയുകയാണ് നടിയും നര്‍ത്തകിയുമായ സീതാലക്ഷ്മി. സോഷ്യല്‍ മീഡിയ പേജിലൂടെ നടി പങ്കുവെച്ച പുതിയ എഴുത്തുകളിലാണ് വാടകവീടുകളില്‍ താമസിക്കേണ്ടി വന്നതിനെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്.

ഒരു വയസ് മുതല്‍ മാതാപിതാക്കള്‍ക്കൊപ്പം വാടക വീട്ടിലേക്ക് താമസം മാറിയതാണ്. പിന്നീട് പത്തൊന്‍പതോളം വീടുകള്‍ മാറിയെന്നാണ് നടി പറയുന്നത്. ജീവിതത്തില്‍ ഏറ്റവും മോശം സമയത്താണ് കല്യാണവും, വീട് വെക്കലും നടക്കുക എന്ന് പറയുന്നത് ശരിയാണെന്ന് തന്റെ അനുഭവത്തിലൂടെ മനസിലായെന്നും സീതാലക്ഷ്മി പറയുന്നു.

seetha-lakshmi

'എനിക്ക് ഒരു വയസുള്ളപ്പോള്‍ അമ്മയും, അച്ഛനും എന്നെയും കൊണ്ട് ഒറ്റമുറി വാടക വീട്ടിലേക്ക് മാറിയതാണ്. പിന്നീടിങ്ങോട്ട് എന്റെ ബാല്യവും, കൗമാരവും, യൗവ്വനവും എന്ന് വേണ്ട ദേ ഇപ്പോള്‍ ജീവിതത്തിന്റെ ഫസ്റ്റ് ഹാഫ് മുഴുവനും വാടകവീട്ടില്‍ തന്നെ. ഇതില്‍ ഒരു 5 വര്‍ഷം മുത്തശ്ശിയുടെ ചെറിയ സഹായവും, അമ്മ സഹകരണ ബാങ്കില്‍ നിന്ന് എടുത്ത ലോണും ചേര്‍ത്ത് വാങ്ങിയ ഒരു കുഞ്ഞു വീട്ടില്‍ കഴിഞ്ഞു.

ജപ്തിയുടെ വക്കില്‍ നിന്ന് ആ വീട് വിറ്റ പൈസ ബാങ്കില്‍ അടച്ച് വീണ്ടും വാടക വീട്ടിലേക്ക്. ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഈ ഓട്ടപാച്ചില്‍ ആയതോണ്ട് എനിക്ക് വാടക വീടും, ഷിഫ്റ്റിങ്ങും ഒക്കെ ശീലായിരുന്നു. എല്ലാ വാടക വീട്ടിലും കേറുമ്പോള്‍ വിചാരിക്കും അടുത്ത തവണ എങ്കിലും സ്വന്തം വീട്ടിലേക്ക് മാറണം എന്ന്. അങ്ങനെ ഓരോ വീട് മാറുമ്പോഴും മോഹിച്ച് മോഹിച്ച് 19 വാടക വീട്ടില്‍ ഞങ്ങള്‍ താമസിച്ചു.

പലവിധത്തിലും, തരത്തിലുള്ള വീട്ടുടമസ്ഥരെ കണ്ടു. നല്ലതും, ചീത്തയുമായ ഒരുപാട് അനുഭവങ്ങള്‍. അങ്ങനെ അവസാനം ഇപ്പോള്‍ ഞാനും, അമ്മയും, ആമിയും കൂടി വീണ്ടും ഒരു ഒറ്റമുറി ഫ്‌ളാറ്റിലേക്ക് മാറുന്നു. ഇത്തവണ പക്ഷെ മാറുന്നത് ഞങ്ങളുടെ സ്വന്തം ഫ്‌ളാറ്റിലേക്കാണ്. വാടകയ്ക്ക് പകരം അതിന്റെ ഇരട്ടി ഇഎംഐയിലേക്ക് ആയെങ്കിലും, സ്വന്തം എന്ന് പറയാന്‍ ഒരു മേല്‍വിലാസമായി.

അങ്ങനെ ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഞാന്‍ കണ്ട എന്റെ സ്വപ്നം, സ്വന്തമായി ഒരു വീട്. ടോക്കണ്‍ കൊടുത്ത് ഫ്‌ളാറ്റ് ബുക്ക് ചെയ്ത്, നീണ്ട രണ്ടര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അത് സാക്ഷത്കരിക്കപ്പെട്ടിരിക്കുന്നു എന്നാണ് സീതാലക്ഷ്മി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

'സ്വന്തമായി ഒരു മേല്‍വിലാസം ഇല്ലാതെ ജീവിതത്തിന്റെ ഏറിയ പങ്കും എന്തേലും കാര്യത്തിനും, അഡ്രസ്സ് മറ്റാനായും, റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയും, വാടക കരാറുകള്‍ പുതുക്കിയും, ഓരോ ഓഫീസുകള്‍ കയറി ഇറങ്ങുമ്പോഴും, പോസ്റ്റല്‍ വരുമ്പോഴും പലരുടെയും കാലു പിടിക്കേണ്ട ഗതികേട് ഉണ്ടായിട്ടുണ്ട്.

seetha-lakshmi

ഓരോരുത്തരുടെയും ഔദാര്യത്തിന് വേണ്ടി കാത്തു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ ആഗ്രഹിച്ചത് ഒരു ദിവസം എങ്കിലും അമ്മയേയും, അച്ഛനേയും സ്വന്തം വീട്ടില്‍ താമസിപ്പിക്കാനുള്ള ഭാഗ്യം ഉണ്ടാവണേ എന്നാണ്. കാലം കുറച്ച് കഴിഞ്ഞ്, ആമി ജീവിതത്തിലേക്ക് വന്നപ്പോള്‍, ഒരു ആഗ്രഹം കൂടി വന്നു. എന്റെ അവസ്ഥ അവള്‍ക്ക് ഉണ്ടാവരുതെന്ന്.

ഈ ഫ്‌ളാറ്റ് ബുക്ക് ചെയ്ത് രണ്ടര വര്‍ഷം ഞാന്‍ അനുഭവിച്ചതിന് കൈയ്യും, കണക്കുമില്ല. പല സാഹചര്യത്തിലും ഈ ഫ്‌ളാറ്റ് വില്‍ക്കാം, വാടക വീട്ടില്‍ തന്നെ കഴിയാം എന്ന് ചിന്തിക്കേണ്ട അവസ്ഥ ഉണ്ടായപ്പോള്‍ അമ്മയും, ആമിയും കട്ടക്ക് കൂടെ നിന്നു. പതിവ് മോട്ടിവേഷനുമായി ആമിയുടെ ഡയലോഗ് 'അമ്മ, നമ്മള്‍ താമസിക്കാന്‍ അല്ലേ ഫ്‌ളാറ്റ് വാങ്ങിയേ, താമസിക്കും. അങ്ങനെ ചിന്തിക്കൂ... എല്ലാം നടക്കും.. ബി പോസിറ്റീവ് അമ്മ...'

ഈ ഫ്‌ളാറ്റ് ഞാന്‍ വാങ്ങുന്നു എന്ന് അറിഞ്ഞ അന്ന് മുതല്‍ ഇന്ന് വരെ കൂടെ നിന്ന് പിന്തുണച്ചവരോടും, പുറകില്‍ നിന്നും കുത്തി നോവിച്ചവരോടും, പാതി വഴിയില്‍ ഉപേക്ഷിച്ച് പോയവരോടും നന്ദി മാത്രം.

ജീവിതത്തില്‍ ഏറ്റവും മോശം സമയത്താണ് കല്യാണവും, വീട് വെക്കലും നടക്കുക എന്ന് കേട്ടിട്ടുണ്ട്. എന്റെ കാര്യത്തില്‍ ആദ്യം പറഞ്ഞത് കിറുകൃത്യം ആണ്. അതിന്റെ പരിണിത ഫലങ്ങള്‍ ഒരുപാട് അനുഭവിച്ച് കഴിഞ്ഞു. ഇനി വീടിന്റെ കാര്യത്തില്‍, ജീവിതത്തിലെ വെറും മോശം സമയം എന്ന് പറഞ്ഞാല്‍ പോരാ, എങ്കിലും, ഒരു ഗതിയും, പരഗതിയും ഇല്ലാത്ത സാഹചര്യത്തില്‍, ആരും ഇല്ലാത്തവര്‍ക്ക് ആരേലും ഒക്കെ ഉണ്ടാവും എന്ന പോലെ.

എന്റെ സ്വപ്നത്തിലേക്ക് കൂടെ കൂടിയതിന്, ഒരു കൈ തന്നതിന്, കൂടെ നിന്നവരോട് വാക്കുകള്‍ കൊണ്ട് പറയാവുന്നതിലും അപ്പുറം സ്‌നേഹം... നന്ദി പറഞ്ഞ് അതിനെ ചെറുതാക്കുന്നില്ല...' എന്നും പറഞ്ഞാണ് നടി കുറിപ്പ് അവസാനിപ്പിക്കുന്നത്.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X