സാരികളിൽ മാത്രം കണ്ടയാൾ, ഈ മേക്കോവർ ഞെട്ടിച്ചു; സീതയുടെ പുതിയ ലുക്ക് കണ്ട് ആരാധകർ

അമ്മ, ചേച്ചി വേഷങ്ങളിലാണ് നടി സീതയെ ഏറെക്കാലമായി പ്രേക്ഷകർ കണ്ടിട്ടുള്ളത്. വീട്ടമ്മ ഇമേജിലുള്ള റോളുകളാണ് നടിയെ തേടി വരാറ്. നായിക നടിയായിരുന്നപ്പോഴും ചെയ്തത് നെക്സ്റ്റ് ഡോർ ​ഗേൾ കഥാപാത്രങ്ങൾ. യഥാർത്ഥ ജീവിതത്തിലും സീതയ്ക്ക് ഈ ഇമേജാണ് ആരാധകർ നൽകിയത്. സാരിയും ആഭരണങ്ങളും ധരിച്ച് തലയിൽ പൂവ് ചൂടിയ സീതയെയാണ് എപ്പോഴും ജനങ്ങൾ കാണാറുള്ളത്. സീതയുടെ പുതിയ മേക്കോവർ ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണിപ്പോൾ. ജീൻസ് ഷർട്ട് ധരിച്ച് വളരെ സ്റ്റെെലിഷ് ലുക്കിലാണ് സീത. ഹെയർ സ്റ്റെെലും മാറ്റിയിരിക്കുന്നു. പല അഭിപ്രായങ്ങളാണ് സീതയുടെ മേക്കോവറിനെക്കുറിച്ച് വന്നത്.

ചിലർക്ക് ഈ ലുക്ക് ഇഷ്ടപ്പെട്ടു. ചിലർ ‌ട്രെഡീഷണൽ ലുക്കാണ് സീതയ്ക്ക് ചേരുന്നതെന്നും പറഞ്ഞു. ആഭരണങ്ങളോടും സാരികളോടും തനിക്കുള്ള ഇഷ്ടത്തെക്കുറിച്ച് സീത നേരത്തെ സംസാരിച്ചിട്ടുണ്ട്. ആഭരണങ്ങൾ ധരിക്കാൻ ഞാൻ മക്കളോട് പറയും. കാരണം ഇതെല്ലാം ആരാണ് ധരിക്കുക. കഴിഞ്ഞ മൂന്ന് നാല് വർഷമായി പട്ടുസാരികൾ ധരിക്കാനുള്ള അവസരങ്ങൾ ഇല്ല. എവിടെയും പോകുന്നില്ല. വീ‌ട്ടിൽ തന്നെയാണ്. അതോടെ എല്ലാ വെള്ളിയാഴ്ചയും പട്ടുസാരി ധരിക്കാൻ ഞാൻ തീരുമാനിച്ചു.

Seetha

വെള്ളിയാഴ്ച നല്ല പട്ടുസാരിയും ആഭരണവും ധരിക്കും. പുറത്തൊന്നും പോകേണ്ട. റെഡിയായി വന്ന് ഹാളിൽ ഇരിക്കും. എന്താണമ്മേ റെഡിയായിരിക്കുന്നത്, ആരാണ് വരുന്നതെന്ന് മകൾ ചോദിക്കും. എന്തിന് ആരെങ്കിലും വരണം. തനിക്ക് വേണ്ടിയാണ് താൻ അണിഞ്ഞൊരുങ്ങുന്നതെന്ന് സീത അന്ന് പറഞ്ഞു.നടനും സംവിധായകനുമായ പാർഥിപനായിരുന്നു സീതയുടെ ആദ്യ ഭർത്താവ്. 1990 ലായിരുന്നു ഇരുവരുടെയും വിവാഹം. . കണ്ണത്തിൽ മുത്തമിട്ടാൽ എന്ന മണിരത്നം സിനിമയിൽ സീതയുടെയും പാർഥിപന്റെയും മകൾ കീർത്തന ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിലെ പ്രകടനത്തിന് ദേശീയ പുരസ്കാരവും കീർത്തനയ്ക്ക് ലഭിച്ചു.

വിവാഹ ശേഷം സീത അഭിനയ രംഗത്ത് നിന്ന് ഇടവേളയെടുത്തിരുന്നു. ഇതേക്കുറിച്ച് ഒരിക്കൽ സീത സംസാരിച്ചിട്ടുണ്ട്. ആർട്ടിസ്റ്റ് എന്ന ചിന്ത മനസ്സിൽ നിന്ന് പോയി. കല്യാണം കഴിക്കുക, സെറ്റിലാവുക എന്നത് മാത്രമായിരുന്നു ചിന്ത. അതാണ് ജീവിത ലക്ഷ്യം എന്ന് കരുതി. ഞാൻ കല്യാണം കഴിക്കണമെന്നായിരുന്നു വീട്ടുകാരുടെയും ആ​ഗ്രഹം. വിവാഹം വേണമെന്ന ചിന്തയ്ക്കിടെയാണ് അദ്ദേഹത്തെ കാണുന്നതും പ്രണയത്തിലാവുന്നതും. അതായിരുന്നു ജീവിതത്തിലെ ഏറ്റവും മികച്ച സമയം. പാർത്ഥിപനോട് തനിക്കിപ്പോൾ ദേഷ്യമില്ലെന്നും സീത പറഞ്ഞു. പാർഥിപനുമായി പിരിഞ്ഞെങ്കിലും ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം അദ്ദേഹത്തോടൊപ്പമുള്ള കുടുംബ ജീവിതമായിരുന്നെന്നും സീത തുറന്ന് പറഞ്ഞു.

എന്നാൽ വർഷങ്ങൾക്ക് മുമ്പ് വിവാഹമോചനത്തെക്കുറിച്ച് ഇരുവരും തുറന്ന് സംസാരിച്ചിരുന്നു. സീതയുടെ അമിത പ്രതീക്ഷകളാണ് വിവാഹ ബന്ധം തകർന്നതിന് കാരണമെന്നും സീതയാണ് തന്നോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞതെന്നും പാർത്ഥിപൻ അന്ന് പറഞ്ഞു. എന്നാൽ ഇതിനെതിരെ സീത സംസാരിച്ചു. പാർഥിപൻ പറഞ്ഞത് കള്ളമാണ്. പാർഥിപനാണ് തന്നോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞത്. ഒരു സാധാരണ ഭാര്യ ആഗ്രഹിക്കുന്നത് മാത്രമാണ് ഞാൻ ആഗ്രഹിച്ചത്. എന്റേത് മാത്രമായ ഭർത്താവിനെ ആഗ്രഹിക്കുന്നത് തെറ്റാണോ എന്നും സീത അന്ന് ചോദിച്ചു.

More from Filmibeat

Read more about: seetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X