പ്രേമത്തിൽ സേതുലക്ഷ്മിയു അഭിനയിച്ചിരുന്നു, എന്നാൽ എഡിറ്റ് ചെയ്തു, കാരണം വെളിപ്പെടുത്തി താരം

മലയാള സിനിമയിൽ റെക്കോഡുകൾ ബ്രേക്ക് ചെയ്ത ചിത്രമായിരുന്നു അൽഫോൺ പുത്രൻ നിവിൻ പോളി കൂട്ട്ക്കെട്ടിൽ ഒരുങ്ങിയ പ്രേമം. 2015 ൽ റിലീസിനെത്തിയ ചിത്രം അന്നുവരെയുള്ള റെക്കോഡുകൾ ബ്രേക്ക് ചെയ്യുകയായിരുന്നു. ചിത്രം പുറത്തിറങ്ങ വർഷങ്ങൾ പിന്നിടുമ്പോഴും പ്രേമവും അതിലെ കഥാപാത്രങ്ങളും ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

പ്രേമം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമ സിനിമയ്ക്ക് മൂന്ന് നായികമാരെയാണ് ലഭിച്ചത്. സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റീൻ എന്നവർ ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയുടെ പ്രിയ നടിമാരാകുകയായിരുന്നു. ഇപ്പോഴിത പ്രേമത്തിൽ ആരും അറിയാതെ പോയ ഒരു പിന്നാമ്പുറ കഥ വെളിപ്പെടുത്തുകയാണ് നടൻ ശബരീഷ് വർമ.

  സേതു ലക്ഷ്മിയും  പ്രേമത്തിൽ

ചിത്രത്തിൽ സേതുലക്ഷ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒരു അഭിമുഖത്തുലാണ് ശബരീഷ് വർമ ഇക്കാര്യം വെളിപ്പെടുത്തിയത്. സേതുലക്ഷ്മി ചേച്ചി പ്രേമത്തില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ സിനിമയില്‍ ആരും ചേച്ചിയെ കണ്ടിട്ടുണ്ടാവില്ല. ഇതൊരു തിക്താനുഭവമായി പല സ്ഥലത്ത് വച്ചും ചേച്ചി എന്റടുത്ത് പറയാറുണ്ട്.

എഡിറ്റ്  ചെയ്തു നീക്കി

കോളേജിൽ ഒരു പ്രധാനകഥാപാത്രത്തെയാണ് ചേച്ചി അവതരിപ്പിച്ചത്. അത് അവസാനം എഡിറ്റ് ചെയ്ത് കളയണ്ടി വന്നു. സേതുലക്ഷ്മി ചേച്ചിയുടെ മോശം പ്രകടനമായത് കൊണ്ട മറ്റൊന്നും കൊണ്ടാല്ല ആ ഭാഗം എഡിറ്റ് ചെയ്ത് നീക്കിയത്. തിരക്കഥ ഡൈവേര്‍ട്ട് ആയി പോകുന്നു എന്നതു കൊണ്ടാണ് അത് മാറ്റിയത്.

വിഷമത്തോട്  പറഞ്ഞു

പ്രേമം ഹിറ്റായപ്പോൾ ചേച്ചി എല്ലാവരോടും പറഞ്ഞു. ഞാനും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന്.നിങ്ങള്‍ കണ്ടിട്ട് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍' എല്ലാവരും പറഞ്ഞു അതിന് ചേച്ചിയെ ഞങ്ങളാരും കണ്ടില്ലല്ലോ എന്നാണ്. ഭയങ്കര വിഷമത്തോട ചേച്ചി അത് പറയാറുമുണ്ട്. കൂടാതെ ഇനി വിളിച്ചാല്‍ ഞാന്‍ വരില്ലാന്ന് ഇപ്പോഴും തമാശയോടെയും ചേച്ചി പറയുകയും ചെയ്യാറുണ്ടെന്ന് അഭിമുഖത്തിൽ ശബരീഷ് വർമ പറഞ്ഞു.

 വീണ്ടും പ്രേമം  ടീമിനേടൊപ്പം


എന്നാൽ ഇപ്പോൾ വീണ്ടും പ്രേമം ടീമിനോടൊപ്പം സേതുലക്ഷ്മി എത്തുകയാണ്. നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന മറിയം വന്ന് വിളക്കൂതി എന്ന ചിത്രത്തിലാണ് പ്രേമം ടീമിനോടൊപ്പം സേതുലക്ഷ്മി എത്തുന്നത്. ശബരീഷ് വർമ,

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X