അമ്മയുടെ അഭിനയം കണ്ട് ഞെട്ടിപോയെന്ന് അന്ന് എന്നോട് പറഞ്ഞു,മഞ്ജുവിനെ കുറിച്ച് സേതുലക്ഷ്മി
മലയാളത്തില്‍ സഹനടിയായും അമ്മ വേഷങ്ങളിലൂടെയുമൊക്കെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സേതുലക്ഷ്മി അമ്മ. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഹൗ ഓള്‍ഡ് ആര്‍ യൂ പോലുളള സിനിമകളിലൂടെയായിരുന്നു സേതുലക്ഷ്മി പ്രേക്ഷകരുടെ പ്രിയങ്കരിയായത്. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ നടി അഭിനയിച്ചിരുന്നു. ഹൗ ഓള്‍ഡ് ആര്‍യൂവില്‍ മാധവിയമ്മ എന്ന കഥാപാത്രമായിട്ടാണ് നടി അഭിനയിച്ചിരുന്നത്. മഞ്ജു വാര്യര്‍ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രത്തിലെ സേതുലക്ഷ്മി അമ്മയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം ഹൗ ഓള്‍ഡ് ആര്‍ യൂവില്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചപ്പോള്‍ ഉണ്ടായ മറക്കാന്‍ പറ്റാത്ത അനുഭവം നടി പങ്കുവെച്ചിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തിലാണ് സേതുലക്ഷ്മി ഇക്കാര്യം പറഞ്ഞത്. ഹൗ ഓള്‍ഡ് ആര്‍ യൂ സെറ്റില്‍ വെച്ച് ഒരു പെണ്‍കുട്ടി ഓടിവന്ന് കെട്ടിപിടിക്കുകയായിരുന്നു, ആ പെണ്‍കുട്ടിയായിരുന്നു ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാരിയര്‍. അമ്മയുടെ അഭിനയം കണ്ട് ഞെട്ടി പോയെന്നായിരുന്നു കെട്ടിപിടിച്ച് കൊണ്ട് എന്നോട് പറഞ്ഞത്.
എന്നാല്‍ ഇത്രയും നാള്‍ മോളുടെ അഭിനയം കണ്ട് ഞാന്‍ ആണ് ഞെട്ടിയതെന്ന് തിരിച്ച് മറുപടി നല്‍കി. വലിയ നടിയായത് കൊണ്ട് മോള് എങ്ങനെയായിരിക്കും പെരുമാറുകയെന്ന് അമ്മയ്ക്കായിരുന്നു പേടിയെന്ന് മഞ്ജുവിനോട് പറഞ്ഞു. സ്വന്തം അമ്മയോട് കാണിക്കുന്ന സ്‌നേഹമായിരുന്നു എന്നോട് കാണിച്ചത്. മഞ്ജു വാര്യരെ കുറിച്ച് സേതുലക്ഷ്മി അമ്മ പറഞ്ഞു. 2014ലായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍യൂ പുറത്തിറങ്ങിയത്.
മലയാളത്തിലേക്കുളള മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രം കൂടിയായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യൂ. ചിത്രത്തില്‍ നിരുപമ രാജീവ് എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. ഹൗ ഓള്‍ഡ് ആര്‍യൂവിന് ശേഷമാണ് മഞ്ജു വാര്യര്‍ വീണ്ടും മോളിവുഡില്‍ സജീവമായത്. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിലെ നായകന്‍. ഹൗ ഓള്‍ഡ് ആര്‍ യൂ സേതുലക്ഷ്മിയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു. മലയാളത്തിലെ തിരക്കേറിയ സഹനടിമാരില്‍ ഒരാളായി സേതുലക്ഷ്മി അമ്മ മാറിയിരുന്നു. മലയാളത്തില്‍ ദിലീപ് നായകനായ ജാക്ക് ആന്‍ഡ് ഡാനിയേലാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.


Click it and Unblock the Notifications