മലയാളത്തിലെ പ്രമുഖ നടനിൽ നിന്നുണ്ടായ ദുരനുഭവം; എന്റെ അമ്മയ്ക്കായിരുന്നു പേടി; ഷക്കീല
2001 ൽ നടന്ന സംഭവത്തെക്കുറിച്ചാണ് ഷക്കീല അഭിമുഖത്തിൽ സംസാരിച്ചത്.
സിനിമാ ലോകത്ത് ഒരു കാലഘട്ടത്തിൽ ഏറെ ചർച്ചാ വിഷയമായ പേരാണ് നടി ഷക്കീലയുടേത്. ബി ഗ്രേഡ് സിനിമകളിലൂടെ ജനശ്രദ്ധ നേടിയ ഷക്കീല അക്കാലഘട്ടത്തിലുണ്ടാക്കിയ അലയൊലികൾ ചെറുതല്ല. പ്രമുഖ താരങ്ങളുടെ മലയാള സിനിമകൾ തുടരെ പരാജയപ്പെട്ട് മലയാള സിനിമാ ലോകം സാമ്പത്തികമായി മോശം അവസ്ഥയിൽ നിൽക്കെയാണ് ഷക്കീലയുടെ സിനിമകൾ തരംഗമാവുന്നത്. വൻജനാവലി ഷക്കീലയുടെ സിനിമകൾക്ക് എത്തി.
അന്ന് ഷക്കീല എന്ന് പേര് പലപ്പോഴും മുഖ്യധാരയിൽ ഒരു മോശം ഇമേജിൽ അറിയപ്പെട്ടു. സിൽക് സ്മിതയ്ക്ക് ശേഷമാണ് ഷക്കീല ബി ബി ഗ്രേഡ് സിനിമകളിൽ തിളങ്ങുന്നത്.

അതേസമയം സിൽക് സ്മിതയ്ക്ക് മുഖ്യധാരാ താരങ്ങളുടെ സിനിമയിൽ അഭിനയിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. എന്നാൽ ഇത്തരം അവസരങ്ങൾ ഷക്കീലയ്ക്ക് ലഭിച്ചത് വിരളമായാണ്. അന്നും ഇന്നും സിനിമാ രംഗത്ത് ഷക്കീലയെക്കുറിച്ച് നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്.
എന്നാൽ ഗോസിപ്പുകൾക്കപ്പുറം ഷക്കീലയുടെ ജീവിതം പലപ്പോഴും സിനിമകളേക്കാൾ നാടകീയമായാണ് നീങ്ങിയത്. നല്ല സിനിമകളുടെ ഭാഗമാവണമെന്ന് ഷക്കീല ആഗ്രഹിച്ചിരുന്നെങ്കിലും ഇത്തരത്തിലുള്ള അവസരങ്ങൾ ഷക്കീലയ്ക്ക് വന്നില്ല. സോഫ്റ്റ് പോൺ സിനിമകളിൽ ഡ്യൂപ്പിനെ വെച്ച് രംഗങ്ങൾ ചിത്രീകരിച്ച് ഇത് ഷക്കീലയെന്ന പേരിൽ തിയറ്ററുകളിലെത്തുന്ന സാഹചര്യവും ഉണ്ടായി.
ഇതോടെയാണ് മലയാള സിനിമകളിൽ നിന്നും മാറി നിൽക്കാൻ ഷക്കീല തീരുമാനിച്ചത്. അഡ്വാൻസ് തുക തിരിച്ചു കൊടുത്ത് ഒപ്പു വെച്ച പല സിനിമകളിൽ നിന്നും ഷക്കീല പിൻവാങ്ങി.

തമിഴ്, തെലുങ്ക് സിനിമകളിൽ ചെറിയ വേഷങ്ങളിലാണ് നടി പിന്നീട് അഭിനയിച്ചത്. മലയാളത്തിൽ ഛോട്ടാ മുംബെെ, തേജാ ഭായ് ആന്റ് ഫാമിലി എന്നീ സിനിമകളിലും നടി അഭിനയിച്ചു. തമിഴ് ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഷക്കീല.
പഴയ ഇമേജ് മാറി തമിഴനാട്ടുകാർ തന്നെ അമ്മാ എന്ന് വിളിക്കുന്നെന്നും ഷക്കീല ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമാ രംഗത്ത് നിന്നും തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് ഷക്കീല.
പ്രമുഖ നടനിൽ നിന്നാണ് ഇത്തരമൊരു അനുഭവമുണ്ടായതെന്ന് പറഞ്ഞ നടി പക്ഷെ പേര് വെളുപ്പെടുത്താൻ തയ്യാറായില്ല. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

'2001 ൽ കൊച്ചിയിൽ ബോട്ട് പോലൊരു സ്റ്റേഡിയത്തിൽ ഒരു പ്രാേഗ്രാമുണ്ടായിരുന്നു. എന്നെ അവർ ബുക്ക് ചെയ്തു. പക്ഷെ ഞാൻ വരരുതെന്ന് എന്നെ അവർ ഭയപ്പെടുത്തി. ഷൂട്ട് ചെയ്യുമെന്ന് പറഞ്ഞു. എനിക്ക് പേടിയില്ലായിരുന്നു. പക്ഷെ അമ്മ കരയുകയായിരുന്നു'
'അമ്മ വേണ്ടെന്ന് പറഞ്ഞു. അല്ലെങ്കിൽ എനിക്ക് പേടിയില്ല. പേര് പറയാൻ താൽപര്യമില്ല. ബഹുമാന്യനായ നടനാണ്. അവർക്ക് എന്നെ കാണാൻ പേടിയാണെന്ന് കരുതിക്കോളാം'

ബി ഗ്രേഡ് സിനിമകളിൽ അഭിനയിക്കുമ്പോൾ തനിക്ക് മറ്റുള്ളവർ പറയുന്നതെന്തെന്നിൽ ഭയമില്ലായിരുന്നെന്നും ഷക്കീല വ്യക്തമാക്കി. കുടുംബത്തിൽ കൊച്ചച്ചന് പ്രശ്നമുണ്ടായിരുന്നു. ഞാൻ ചോദിച്ചു എന്റെ കുടുംബത്തിന് നിങ്ങൾ ഭക്ഷണം കൊടുക്കുമോയെന്ന്.
ഇല്ലെന്ന് പറഞ്ഞപ്പോൾ ഗെറ്റ് ലോസ്റ്റ് എന്ന് ഞാൻ പറഞ്ഞു. എനിക്ക് എന്റെ കുടുംബത്തിന് ഭക്ഷണം നൽകണമായിരുന്നു. പുറത്ത് നിന്നുള്ളവർ പറയുന്നത് ഞാൻ ശ്രദ്ധിച്ചേയില്ല.

കാരണം അവർ തന്നെ എല്ലാം സംസാരിച്ച് അവർ തന്നെ എന്റെ സിനിമ കാണുമെന്നും ഷക്കീല ചൂണ്ടിക്കാട്ടി. കുറ്റബോധം തോന്നാൻ മാത്രം ഒന്നും ചെയ്തിട്ടില്ല. ഞാൻ മറ്റാെരാളുടെ ഭർത്താവിനെ സ്വന്തമാക്കിയിട്ടില്ല. ആര് വിളിച്ച് വർക്ക് തന്നാലും ഞാൻ വർക്ക് ചെയ്തു. അതിന്റെ പൈസയും വാങ്ങി. ആരുടെ ജീവിതവും നശിപ്പിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി.


Click it and Unblock the Notifications